Category Archive: സൗദി അറേബ്യ

സൗദിയില്‍ ആദ്യമായി വന്നിറങ്ങുന്ന വിദേശ തൊഴിലാളികള്‍ക്ക് സൗജന്യ സിം കാര്‍ഡ് നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം

    സൗദി അറേബ്യ / റിയാദ്: രാജ്യത്ത് ആദ്യമായി  തൊഴില്‍ വിസയില്‍ വന്നിറങ്ങുന്ന വിദേശികള്‍ക്ക് സിം കാര്‍ഡും ആവശ്യത്തിനുള്ള സംസാര സമയവും നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തികച്ചും സൗജന്യമായാണ് ഇവ വിതരണം ചെയ്യുക. ആദ്യമായി വന്നിറങ്ങുന്ന തൊഴിലാളികള്‍ അപരിചിതത്വം മൂലം കഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. തൊഴിലാളിക്ക് ഇതിലൂടെ സ്വന്തം കുടുംബത്തെയും, തൊഴില്‍ മന്ത്രാലയത്തെയും, സൗദിയിലുള്ള സ്വന്തം രാജ്യത്തെ എംബസ്സിയേയും ബന്ധപ്പെടാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ തൊഴില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17963

സൗദിയില്‍ സൈബര്‍ കുറ്റം ചെയ്യുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തി മാനഹാനി വരുത്തുന്ന സുപ്രധാന ഭേദഗതി

  സൗദി അറേബ്യയില്‍ നിലവിലുള്ള സൈബര്‍ നിയമമായ ആന്റി സൈബര്‍ ക്രിമിനല്‍ ( Anti-Cyber Crime Law) നിയമത്തില്‍ കുറ്റകൃത്യം ചെയ്യുന്ന വ്യക്തിയുടെ പേരും കുറ്റകൃത്യത്തിന്റെ സ്വഭാവവും സഹിതം പത്രമാധ്യമങ്ങളിലൂടെ പരസ്യമായി പ്രസിദ്ധപ്പെടുത്തുന്ന തരത്തില്‍ വരുത്തിയ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. രാജകീയ ഉത്തരവ് M/17 ആയി 1428 (26 മാര്‍ച്ച് 2007) വര്‍ഷത്തില്‍ നിലവില്‍ വന്ന ആന്റി സൈബര്‍ ക്രിമിനല്‍ നിയമത്തിലാണ് (Royal Decree No. M/17 dated 8 Rabi1 1428) ഭേദഗതി വരുത്തിയിട്ടുള്ളത്. അബ്ദുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=17923

വാണിജ്യ മന്ത്രാലയ തന്ത്രം ഫലിച്ചു. പിടിച്ചെടുത്തത് 22,000 പടക്കങ്ങള്‍

      സൗദി അറേബ്യ/ജിദ്ദ: ഈദ് അവധികളുടെ ആദ്യ ദിനത്തില്‍ വാണിജ്യ മന്ത്രാലയം പിടിച്ചെടുത്ത് 22,000 പടക്കങ്ങള്‍. പൊതുജന സഹായത്തോടു കൂടിയാണ് വന്‍ തോതില്‍ ഇവ പിടിച്ചടുത്തിട്ടുള്ളത്. പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച അറിവ് നല്‍കുന്നവര്‍ക്ക് 5000 റിയാല്‍ പാരിതോഷികം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ച് വിവരം നല്‍കുവാന്‍ പൊതു ജനങ്ങള്‍ മുന്നോട്ടു വന്നതാണ് മന്ത്രാലയത്തിന്റെ പരിശോധനകള്‍ എളുപ്പമാക്കിയത്. പടക്കങ്ങളും മറ്റും പൊതുജനങ്ങള്‍ക്കു വില്‍ക്കുന്നവര്‍ക്ക് കടുത്ത …

Continue reading »

Permanent link to this article: http://pravasicorner.com/?p=17902

യുവാക്കള്‍ സംഘമായി യുവതികളെ ശല്യം ചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഗവര്‍ണറുടെ ഉത്തരവ്

    സൗദി അറേബ്യ/ജിദ്ദ: തനിച്ചു പുറത്തിറങ്ങുന്ന വനിതകളെ ശല്യം ചയ്യുന്ന തെമ്മാടികളുടെ ചരിത്രം വീട്ണ്ടും ആവര്‍ത്തിച്ചു. ഇത്തവണ ജിദ്ദ കോര്‍ണീല്‍ നടന്നു നീങ്ങിയ രണ്ടു പെണ്‍കുട്ടികളെയാണ് ഒരു കൂട്ടം പൂവാലന്‍മാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന സംഭവം ഉണ്ടായത്.  സംഭവം കാണികളില്‍ ഒരാള്‍ ചിത്രീകരിച്ചു യൂട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ യുവാക്കളുടെ സംസ്കാര രാഹിത്യത്തിനെതിരെ രാജ്യമാകെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു.  വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ മക്ക ഗവര്‍ണര്‍ അമീര്‍ ഖലീദ് അല്‍ ഫൈസല്‍ അന്വേഷണത്തിനു …

Continue reading »

Permanent link to this article: http://pravasicorner.com/?p=17896

നഴ്‌സുമാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് അടിയന്തര നടപടികള്‍ സ്വീകരിക്കും – മന്ത്രി കെ.സി ജോസഫ്

    തിരുവനന്തപുരം: ഇ.സി.ആര്‍.(ഇമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേര്‍ഡ്) ആവശ്യമുള്ള 18 വിദേശ രാജ്യങ്ങളില്‍ 2015 മേയ് 30 വരെ നിയമനം ലഭിച്ച നഴ്‌സുമാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക-പി.ആര്‍.ഡി മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇ.സി.ആര്‍. രാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലിക്ക് ആശുപത്രികള്‍ നേരിട്ട് ഇന്റര്‍വ്യൂ നടത്തി നിയമനം നല്‍കിയവര്‍ക്ക് വിസ നടപടികള്‍ പൂര്‍ത്തിയായിട്ടും 2015 മേയ് 30 നു ശേഷം എമിഗ്രേഷന്‍ നിബന്ധനമൂലം അവിടേക്കു പോകാന്‍ കഴിയാത്ത സാഹചര്യം …

Continue reading »

Permanent link to this article: http://pravasicorner.com/?p=17876

ചെറിയ പെരുന്നാള്‍ ഇന്ന്. ജുമുഅ ഒഴിവാക്കരുതെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

    സൗദി അറേബ്യ/റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച ദിവസം വരുന്നതിനാല്‍ അന്നത്തെ ജുമുഅ ഒഴിവാക്കരുതെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച പെരുന്നാള്‍ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടു മന്ത്രാലയം രാജ്യത്തെ പള്ളികളിലെ ഇമാമുമാര്‍ക്ക് മുന്‍കൂട്ടി തന്നെ അയച്ച സര്‍ക്കുലറില്‍ ആണ് ഈ നിര്‍ദ്ദേശം. പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജുമുഅ നഷ്ടപ്പെടാതിരിക്കുന്നതിന് ജുമുഅയും കൂടി നമസ്കരിക്കണമെന്നാണ് നിര്‍ദ്ദേശം. വെള്ളിയാഴ്ച പെരുന്നാള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17867

ബാലനെ പീഡിപ്പിച്ച് കൊലപ്പെടുത്തി സൗദിയിലേക്ക് കടന്ന ബംഗാളി ജിദ്ദയില്‍ പിടിയില്‍

    സൗദി അറേബ്യ/ജിദ്ദ: ബാലനെ തൂണില്‍ കെട്ടി ക്രൂരമായി പീഡിപ്പിക്കുകയും പീഡനം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ശേഷം കൊലപ്പെടുത്തുകയും ചെയ്ത് രാജ്യത്ത് നിന്ന് കടന്നു കളഞ്ഞ ബംഗ്ലാദേശ് സ്വദേശിയെ ജിദ്ദയില്‍ നിന്നും പിടികൂടി. 24 കാരനായ കമറുല്‍ ഇസ്ലാമിനെയാണ് കഴിഞ്ഞ ദിവസം അല്‍ ജാമിയയില്‍ നിന്ന് സൗദി പോലീസ് പിടികൂടിയത്. ജിദ്ദയില്‍ താമസിക്കുന്ന മറ്റു ബംഗ്ലാദേശ് സ്വദേശികളാണ് ഇയാളെ പിടികൂടുന്നതിനാവശ്യമായ വിവരങ്ങള്‍ പോലീസിന് നല്‍കിയത്. ഇയാള്‍ പിടിയിലായ വിവരം ബംഗ്ലാദേശ് അംബാസഡര്‍ ഗുലാം മൊഷി സ്ഥിരീകരിച്ചു. …

Continue reading »

Permanent link to this article: http://pravasicorner.com/?p=17853

സ്ഥാപനങ്ങള്‍ ജൂലൈ 20 ന് മുന്‍പായി സി.ആര്‍ പുതുക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം

    സൗദി അറേബ്യ/റിയാദ്: വ്യക്തികളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ കമ്മേഴ്സ്യല്‍ രജിസ്ട്രേഷന്‍ (സി.ആര്‍) ജൂലൈ 20 നുള്ളില്‍ പുതുക്കണമെന്നു വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രസ്തുത തിയ്യതിക്കകം പുതുക്കാത്ത  സ്ഥാപനങ്ങളുടെ സീ.ആര്‍ മന്ത്രാലയം കാന്‍സല്‍ ചെയ്യും. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് മന്ത്രാലയം മുന്‍പ് തന്നെ ബന്ധപ്പെട്ട ചേംബറുകള്‍ക്ക് സര്‍ക്കുലറുകള്‍ അയച്ചിരുന്നു. പിന്നീട് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലെ ഔദ്യോഗിക പേജുകളിലൂടെയും അറിയിച്ചിട്ടുണ്ട്.    

Permanent link to this article: http://pravasicorner.com/?p=17848

പെരുന്നാള്‍ വാരാന്ത്യ അവധി ദിവസത്തില്‍ ആണെങ്കില്‍ ഒരു ദിവസം കൂടുതല്‍ അവധി നല്‍കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം.

    സൗദി അറേബ്യ/റിയാദ്: പെരുന്നാള്‍ വാരാന്ത്യ അവധി ദിവസത്തില്‍ ആണ് വരുന്നതെങ്കില്‍ തൊഴിലാളിക്ക് തൊഴില്‍ നിയമ പ്രകാരമുള്ള ആര്‍ജ്ജിത അവധി നിഷേധിക്കാന്‍ പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷത്തെ പെരുന്നാള്‍ വെള്ളിയാഴ്ച ദിവസം ആകാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തെ തുടര്‍ന്നാണ്‌ തൊഴില്‍ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നിയമ പ്രകാരം നാല് ദിവസമാണ് സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് നിര്‍ബന്ധിത അവധി ലഭിക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ പെരുന്നാള്‍ അവധി ദിവസത്തില്‍ വരികയാണെങ്കില്‍ പകരമായി തൊഴിലാളികള്‍ക്ക് ഒരു ദിവസം …

Continue reading »

Permanent link to this article: http://pravasicorner.com/?p=17844

സ്വന്തം മകനെ അപകടകരമായി കാറിന്‍റെ ഡിക്കിയില്‍ ഇരുത്തി യാത്ര ചെയ്ത സൗദി പൗരന്‍ അറസ്റ്റില്‍

    സൗദി അറേബ്യ/റിയാദ്: സ്വന്തം മകനെ കാറിന്‍റെ ഡിക്കിയില്‍ അപകടകരമായ രീതിയില്‍ ഇരുത്തി വാഹനം ഓടിച്ച സൗദി പൗരനെ പോലീസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.  ഹൈവേയിലൂടെ നീങ്ങുന്ന വാഹനത്തിന്‍റെ മുക്കാല്‍ ഭാഗവും അടഞ്ഞു കിടന്ന ഡിക്കിയില്‍ നിന്ന് ബാലന്റെ കാലുകള്‍ പുറത്തു കണ്ടതിനെ തുടര്‍ന്ന് പിറകിലെ വാഹനത്തിന്റെ ഡ്രൈവര്‍ ദൃശ്യം പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.  ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും കാറിന്‍റെ ഉടമസ്ഥനായ സ്വദേശിയെ അറസ്റ്റ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=17838

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.