Category Archive: കേരള പ്രവാസി

പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടിക്കെതിരെ ഓ.ഐ.സി.സി മാര്‍ച്ച് ഡല്‍ഹിയില്‍

  കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഓ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ച്‌ ചൊവ്വാഴ്ച രാവിലെ മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി ഉത്ഘാടനം ചെയ്യും.  ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള പ്രതിനിധികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മറ്റിയില്‍ നിന്നും ഗ്ലോബല്‍, നാഷണല്‍, റീജിണല്‍ കമ്മിറ്റി നേതാക്കള്‍ അടങ്ങുന്ന പ്രതിനിധി സംഘം ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന്  റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല അറിയിച്ചു. നാഷണല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18261

വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ മൂന്ന് രേഖകള്‍ നിര്‍ബന്ധം

  പാസ്പോര്‍ട്ട്‌ ലഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലളിതവല്‍ക്കരിച്ചുവെങ്കിലും ആവശ്യമായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇതിന്റെ ഗുണം ലഭ്യമാകൂ. അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ തിരിച്ചറിയുന്നതിനുള്ള മൂന്നു രേഖകള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നീ മൂന്നു രേഖകളാണ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് നിര്‍ബന്ധമായും ഉണ്ടാകേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരു രേഖ ഇല്ലെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് എന്ന നടപടി ക്രമങ്ങള്‍ അപേക്ഷകന് ലഭ്യമാകില്ല.  മാത്രമല്ല ഈ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18225

വിദേശത്ത് നഴ്സ് ആയ സഹോദരിയുടെ മരണം – നാട്ടില്‍ നഷ്ട പരിഹാരം

    Q: എന്‍റെ സഹോദരി വിദേശത്ത് നഴ്സ് ആയിരിക്കെ നാട്ടില്‍ അവധിക്ക് വന്നപ്പോള്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് മരണപ്പെടുകയുണ്ടായി. മോട്ടോര്‍ വാഹന നഷ്ട പരിഹാര ട്രിബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനി മധ്യസ്ഥ ചര്‍ച്ചക്ക് വെച്ചിട്ടുണ്ട്. അവര്‍ വാഗ്ദാനം ചെയ്യുന്ന തുക വളരെ കുറവാണ്. നാട്ടിലെ നഴ്സിന്റെ ശമ്പളത്തിന് തുല്യമായ തുക നല്‍കാം എന്ന് പറയുന്നു. എന്ത് ചെയ്യണം ? A: നാട്ടിലെ നഴ്സിന്റെ ശമ്പളത്തിന് തുല്യമായ തുക നല്‍കാം എന്ന വാഗ്ദാനത്തിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17885

നാട്ടിലെ രേഖകളിലെ നിലം കരയാക്കി മാറ്റാം

  കാഴ്ചയില്‍ കര, രേഖകളില്‍ പക്ഷേ നിലമാണ്. ചുരുങ്ങിയ വിലയ്ക്ക് ഭൂമി വാങ്ങിയപ്പോള്‍ ശ്രദ്ധിക്കാതെ വന്ന ഈ പിഴവിലൂടെ ഒന്നും ചെയ്യാനാകാതെ ഇരിക്കുന്നവര്‍ ധാരാളമാണ്. ഒന്ന് മനസുവെച്ചാല്‍ രേഖകളിലും നിങ്ങളുടെ നിലം കരയാക്കി മാറ്റാം. വില്ലേജില്‍ കരം അടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീതില്‍ നോക്കിയാല്‍ തന്നെ ഭൂമി കരയാണോ അതോ നിലമാണോ എന്ന് അറിയാന്‍ സാധിക്കും. റെവന്യൂ രേഖകളായ ഡാറ്റ ബാങ്ക്, ബി.റ്റി.ആര്‍ (അടിസ്ഥാന നികുതി രജിസ്റ്റര്‍), തണ്ടപ്പേര്‍, ന്യായവില രജിസ്റ്റര്‍ എന്നിവയില്‍ ഭൂമിയുടെ തരംതിരിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16555

സൗദിയില്‍ നിന്ന് മടങ്ങുന്ന അവിദഗ്ദ തൊഴിലാളികള്‍ക്ക് എസ്.ബി.ടി ലോണ്‍ നല്‍കും

    സൗദി അറേബ്യ/തിരുവനന്തപുരം: തൊഴില്‍ കുഴപ്പങ്ങളില്‍ പെട്ട് സൗദി അറേബ്യയില്‍ നിന്ന് മടങ്ങി വരുന്ന അവിദഗ്ട തൊഴിലാളികള്‍ക്ക് നാട്ടില്‍ പുതിയ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനു സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) ലോണ്‍ നല്‍കുമെന്നു മാനേജിംഗ് ഡയരക്ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു. കൃഷി, സേവനങ്ങള്‍,ട്രേഡിംഗ്, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പ നല്‍കുക. സംരംഭങ്ങള്‍ക്കുള്ള മൊത്തം തുക 20 ലക്ഷത്തില്‍ കൂടരുത് എന്ന നിബന്ധനയുണ്ട്. പ്രൊജക്റ്റ്‌ തുകയുടെ 10 ശതമാനം നോര്‍ക്ക റൂട്സ് സബ്സിഡിയായി നല്‍കും.

Permanent link to this article: http://pravasicorner.com/?p=9520

ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണമേനോന്‍ പുരസ്‌കാരം സഫിയ അജിത്തിന്

  ദമ്മാം: കേരളീയ സമൂഹത്തില്‍ ഓംബുഡ്‌സ്മാന്‍ എന്ന നിലയ്ക്ക് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ കേരള ഹിന്ദി ഖാദി പ്രചാരക് സമിതി മുഖ്യ രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രവാസി വനിതാ സാമൂഹ്യ സേവാ പുരസ്‌കാരത്തിനായി നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിനെ തിരഞ്ഞെടുത്തു. ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്‍ അനുസ്മരണ സമിതി ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, മുഖ്യരക്ഷാധികാരി ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, ജസ്റ്റിസ് ടി.വി. രാമകൃഷ്ണന്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=8439

എയര്‍ കേരള വിഷുവിനു പറന്നുയരില്ല….

    കേരളത്തിലെ പ്രവാസികളുടെ സ്വപ്ന പദ്ധതിയായ എയര്‍ കേരള  ഈ വിഷുവിനു പറന്നുയരില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്‍റെ ആഭ്യന്തര സര്‍വീസ്‌ മാത്രമാക്കി പ്രവര്‍ത്തിച്ചാല്‍ ലാഭത്തില്‍  നടത്താനാവില്ലെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ആദ്യ ഘട്ടമെന്ന നിലക്ക് ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങി വെക്കാനും പിന്നീട് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെയും മറ്റും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി രാജ്യാന്തര സര്‍വീസിനുള്ള അനുമതി നേടിയെടുക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ നഷ്ടം സഹിച്ച് ആഭ്യന്തര സര്‍വീസ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=5793

എയര്‍ ഇന്ത്യാ എക്സ്പ്രസ് പരാതികള്‍ക്ക് പരിഹാര സെല്‍. ഒരാഴ്ചക്കുള്ളില്‍ പ്രശ്ന പരിഹാരവും മറുപടിയും

  എയര്‍ ഇന്ത്യ എക്സ്പ്രസ്സുമായി ബന്ധപ്പെട്ടുള്ള ഗള്‍ഫ്‌ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സെല്‍. ixmailstominister@nic.in എന്ന ഇമെയില്‍ വഴി പരാതികള്‍ അയക്കാം. പരാതികള്‍ ലഭിച്ചാല്‍ അടിയന്തിരമായി നടപടി സ്വീകരിച്ചു പരാതിക്കാര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കും. കേന്ദ്ര വ്യോമയാന സഹമന്ത്രി ശ്രീ.കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വിമാന ജോലിക്കാരും യാത്രക്കാരും തമ്മിലുള്ള ആശയ വിനിമയം എളുപ്പമാക്കുന്നതിനു വേണ്ടി ജനുവരി ഒന്ന് മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനങ്ങളില്‍ മലയാളത്തിലുള്ള അനൌണ്സ്മെന്റ്കള്‍ തുടങ്ങും. വിമാന ജോലിക്കാരുടെ ആശയ വിനിമയത്തില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=5474

എയര്‍ ഇന്ത്യയുടെ കുത്തക തകരുന്നു: ജെറ്റ്‌ എയര്‍വേയ്സ്‌ ദുബൈ–മംഗലാപുരം സര്‍വീസ്‌ ജനുവരി മൂന്നു മുതല്‍

      ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയര്‍ലൈനായ ജെറ്റ്‌ എയര്‍വേയ്സ്‌ മംഗലാപുരത്ത് നിന്ന് ദുബൈയിലേക്ക് ജനുവരി മൂന്നു മുതല്‍ സര്‍വീസ്‌ തുടങ്ങുന്നു. മന്ത്രാലയത്തില്‍ നിന്ന് അന്തിമാനുമതി ലഭിച്ചതിനു ശേഷം ഈ മാസം 14 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു പ്രാരംഭ സൂചന. മംഗലാപുരത്ത് നിന്ന് രാത്രി എട്ടിനാണ് വിമാനം പുറപ്പെടുക. യു.എ.ഇ സമയം രാത്രി ഒന്‍പതിന് ദുബൈയിലെത്തും. അന്ന് തന്നെ രാത്രി 11.30 നു തിരിച്ചു മംഗലാപുരത്ത് മൂന്നു മണിക്ക് എത്തും. ഇക്കോണമി സീറ്റുകള്‍ക്കു പുറമെ ബിസിനസ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=5083

പ്രവാസികള്‍ക്ക് സൌജന്യമായി കേരള സര്‍ക്കാരിന്റെ 2013 ഔദ്യോഗിക കലണ്ടര്‍ ഡൌണ്‍‌ലോഡ് ചെയ്യാം

    കേരള സര്‍ക്കാര്‍ 2013 ലേക്കുള്ള ഔദ്യോഗിക കലണ്ടര്‍ പുറത്തിറക്കി. 12 മുഴുനീള പേജുകളുള്ള കലണ്ടര്‍ പ്രവാസികള്‍ക്ക് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. കലണ്ടര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെക്കാണിച്ചിട്ടുള്ള കലണ്ടറിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.  കലണ്ടര്‍ 2013                  

Permanent link to this article: http://pravasicorner.com/?p=5056

Older posts «

Copy Protected by Chetan's WP-Copyprotect.