Category Archive: കേരള പ്രവാസി

പുതിയ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ: ഓണ്‍ലൈന്‍ പോസ്റ്റിങ്ങിനെതിരെ കേസ്‌ എടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധം

    ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് ഫേസ് ബുക്കിലൂടെ ശിവസേനയുടെ ബന്ദിനെ വിമര്‍ശിച്ച പെണ്‍കുട്ടികളെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമ പ്രകാരം മഹാരാഷ്ട്രാ പോലീസ്‌ അറസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇത്തരം കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഒരു ഡെപ്യൂട്ടി കമ്മീഷണരുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ രേഖാ മൂലമുള്ള അനുമതിയോ മെട്രോ നഗരങ്ങളില്‍ ആണെങ്കില്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയോ രേഖാ മൂലമുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=4800

എയര്‍ ഇന്ത്യക്കെതിരെയുള്ള പരാതികള്‍ ഇനി നേരിട്ട് മന്ത്രിയെ അറിയിക്കാം. ഒരാഴ്ചക്കുള്ളില്‍ നടപടി

    എയര്‍ ഇന്ത്യാ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ കര്‍ശനമായ നടപടികളെടുക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നത എയര്‍ ഇന്ത്യ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ തീരുമാനിച്ച പ്രകാരം താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ കൊണ്ട് വരും. എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് പരാതികള്‍ ഇനി നേരിട്ട് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിനെ അറിയിക്കാനായി പ്രത്യേക ഹെല്‍പ് ഡെസ്ക് തുടങ്ങും. ഇതിനായി പ്രത്യേക ഇമെയില്‍ വിലാസവും ലഭ്യമാക്കും. …

Continue reading »

Permanent link to this article: http://pravasicorner.com/?p=4777

ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ എങ്ങിനെ കസ്റ്റംസ്‌ നികുതി നല്‍കാതെ തിരികെ കൊണ്ട് വരാം?

  വിദേശത്ത് നിന്നും നാട്ടിലേക്ക് കൊണ്ട് വരുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചു കൊണ്ടുള്ള പഴയ നിയമം വീണ്ടും കേന്ദ്രസര്‍ക്കാര്‍ കശനമാക്കിയിരിക്കുന്നു. കേന്ദ്ര നിയമമായ ബാഗേജ്‌ നിയമത്തില്‍ ആണ് ഒരു വ്യക്തിക്ക് വിദേശത്ത് നിന്നും കൊണ്ടുവരാവുന്ന നിയമപരമായ നികുതിരഹിത സ്വര്‍ണത്തെക്കുറിച്ച് പറയുന്നത്. ‘ഒരു ഇന്ത്യന്‍ യാത്രക്കാരനായ പുരുഷന് 10,000 രൂപയുടെയും സ്ത്രീ യാത്രക്കാരിക്ക്‌ 20,000 രൂപയുടെയും മൂല്യമുള്ളതുമായ ആഭരണങ്ങള്‍ കൊണ്ട് വരാവുന്നതാണ്’ എന്ന് അതില്‍ പറയുന്നു. ഇതുപ്രകാരം ഇപ്പോഴത്തെ സ്വര്‍ണ വിലയനുസരിച്ച് പുരുഷന് മൂന്നു ഗ്രാമും സ്ത്രീക്ക് ആറു ഗ്രാമും …

Continue reading »

Permanent link to this article: http://pravasicorner.com/?p=4604

പഴയ നിയമം കര്‍ശനമാക്കുന്നു, പുരുഷന് 3 ഗ്രാമും സ്ത്രീക്ക് 6 ഗ്രാം സ്വര്‍ണവും മാത്രം

    വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാവുന്ന 1967 ലെ നിയമം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍ പുരുഷന് മൂന്നു ഗ്രാമും, സ്ത്രീക്ക് ആറു ഗ്രാം സ്വര്‍ണ്ണവും മാത്രമേ അനുവദിക്കുകയുള്ളൂ. 1967കാലഘട്ടത്തില്‍ ഈ നിയമം പാസ്സാക്കുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. അതിനാല്‍ അന്ന് നിയമ പ്രകാരം പുരുഷന് 10,000 രൂപ വില മതിക്കുന്ന 250 ഗ്രാം സ്വര്‍ണവും സ്ത്രീക്ക് 20,000 രുപ വില മതിക്കുന്ന 500 ഗ്രാം സ്വര്‍ണവും …

Continue reading »

Permanent link to this article: http://pravasicorner.com/?p=4484

നേരിന്റെ വെളിച്ചം പേറി ‘മീഡിയ വണ്‍’വരുന്നു…….

    മുഖ്യധാരാ മാധ്യമങ്ങളാല്‍ അവഗണിക്കപ്പെടുന്ന ദൃശ്യങ്ങളും കാഴ്ചകളും നല്‍കി മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യമാധ്യമ സംസ്കാരം പരിചയപ്പെടുത്തുന്നതിനായി, വാര്‍ത്തയും ആനുകാലിക വിനോദ പരിപാടികളും ഉള്‍ക്കൊള്ളുന്ന ടി.വി. ചാനലായ ‘മീഡിയ വൺ വീടുകളില്‍ എത്തി തുടങ്ങി. ‘മീഡിയ വണ്‍’ ചാനലിന്റെ ടെസ്റ്റ്‌ ട്രാന്‍സ്മിഷന്‍ 28.09.12 ഉച്ചക്ക് 1മണിക്ക് ആരംഭിച്ചു. യാഥാസ്ഥിതിക മാധ്യമ സംസാകാരത്തെ മാറ്റി മറിച്ചു കൊണ്ട് മൂല്യാധിഷ്ടിതമായ മാധ്യമ സംസ്കാരം കൊണ്ട് വരികയാണ് ചാനലിന്റെ ലക്‌ഷ്യം. ഡോ.അബ്ദുസ്സലാം അഹ്മദ് ചീഫ് എക്സികുട്ടീവ് ഓഫീസർ(CEO), എം.സാജിദ് ഡെപ്യൂട്ടി സി.ഇ.ഒ., ബാബു …

Continue reading »

Permanent link to this article: http://pravasicorner.com/?p=3370

മുന്നറിയിപ്പില്ലാതെ വിമാനം താഴ്ത്തി, മലയാളിക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് 2 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണം

ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വരുമ്പോള്‍ മുന്നറിയിപ്പില്ലാതെ 20000 അടി ഉയരത്തുനിന്ന് 5000 അടിയിലേക്ക്  വിമാനം താഴ്ത്തി പറപ്പിച്ചത് മൂലം വിമാനത്തിനകത്ത്‌ വീണ പരിക്കേറ്റ മലയാളിയായ എറണാകുളം കുന്നത്തുനാട് സ്വദേശി സിജു പോളിനാണ് 2.8  ലക്ഷം രൂപ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നഷ്ട പരിഹാരമായി നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃഫോറത്തിന്റെ ഉത്തരവ്. വിമാനത്തിന്റെ കുലുക്കം മൂലം സീറ്റില്‍ നിന്നും വീണ സിജുവിന്റെ തോലെല്ല് ഒടിഞ്ഞിരുന്നു. ഫോറം പ്രസിഡന്‍റ് രാജേഷ്, അംഗങ്ങളായ പോള്‍ ഗോമസ്, സി. കെ. ലേഖാമ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=3215

പാസ്സ്പോര്‍ട്ട്: ഈ വഴി സ്വീകരിച്ച പ്രവാസികള്‍ക്ക് ജീവിതമാര്‍ഗം തന്നെ നഷ്ടപ്പെടാം…

    വളരെ അങ്കലാപ്പോട് കൂടിയാണ്  ഇതയക്കുന്നത് മറുപടി വൈകിയാല്‍ ഒരു നിയമോപദേശവും കിട്ടാത്ത അവസ്ഥ വന്നുചേരും  എന്‍റെ പാസ്പോര്‍ട്ട്   ‘പുതുക്കുവാനും’ ‘ചേഞ്ച്‌ ഓഫ് അഡ്രസ്സിനും’ ദമ്മാം ഓഫീസ്സില്‍ കൊടുത്തിരുന്നു  ഒരു മാസത്തോളമായി. ഇതിനിടയില്‍ അവരു ആവശ്യപ്പെട്ട എല്ലാ രേകകളും കൊടുത്തു SSLC BOOK, Residency Certificate, Ration Card, നാട്ടിലെ അയല്‍വാസികളുടെ അഡ്രസ്‌ എല്ലാം. ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. എന്റെ പാസ്സ്പോര്‍ട്ട് തടഞ്ഞു വച്ചിരിക്കുകയാണ് എന്ന്! കാരണം എന്തെന്ന് അറിയില്ല എന്ന്! 22 വര്‍ഷമായി ഞാന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2297

പ്രവാസി നേതാക്കളെ, പ്രസംഗം നിര്‍ത്തി പ്രശ്നപരിഹാരത്തെപ്പറ്റി പറയൂ…..

എയര്‍ഇന്ത്യ പൈലറ്റ്‌ സമരത്തിനെതിരെ പ്രവാസ ലോകത്ത്‌ പ്രതിഷേധത്തിന്റെ വേലിയേറ്റം. പലരും മൈക്കിനു മുന്‍പില്‍ വികാരാധീനരാവുന്നു. ചിലര്‍ സര്‍ക്കാരിന്റെ അനാസ്ഥയെ പഴിക്കുന്നു. ഈ സമയത്തും ചിത്രരചനാ മല്‍സരങ്ങളും മറ്റും നടത്തുന്ന പ്രവാസി സംഘടനകള്‍ക്കെതിരെ ചിലര്‍. എങ്ങും പ്രതിഷേധ സ്വരങ്ങള്‍ മാത്രം. എന്തെങ്കിലും ഗുണമുണ്ടാവുമെന്നു കരുതിയ്ട്ടാണോ ഇതൊക്ക? ഒന്നുറപ്പ് പറയാം. ഈ അധര വ്യായാമം കൊണ്ടൊന്നും പരിഹാരം ഉണ്ടാവാന്‍ പോകുന്നില്ല. പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിച്ചാലല്ലാതെ. പ്രവാസികളെ ദ്രോഹിക്കുക എന്നാ ആത്യന്തിക ലക്ഷ്യതോടെ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കുകയും …

Continue reading »

Permanent link to this article: http://pravasicorner.com/?p=1864

ഞങ്ങള്‍ യു.എ.ഇ യിലേക്ക്, ഖത്തറിലേക്കും…..

സൗദി അറേബ്യയിലെ നിരവധി പ്രവാസി സുഹൃത്തുക്കളുടെ നിയമപ്രശ്നങ്ങള്ക്ക് ആശ്വാസമേകിയത്തില്‍ നിന്നും ലഭിക്കുന്ന സംതൃപ്തി ഞങ്ങള്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. ദിനംപ്രതി പ്രവാസി കോര്ണര്‍ സന്ദര്ശി‍ക്കുന്ന പ്രവാസികളുടെ ബാഹുല്യവും, നിയമ പ്രശ്നങ്ങളില്‍ സഹായം ആവശ്യപ്പെട്ടു കൊണ്ട് ഞങ്ങള്ക്ക് ലഭിക്കുന്ന കത്തുകളുടെ അഭൂതപൂര്‍വമായ വര്‍ധനയും ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ വിശ്വാസമാണ് ‘പ്രവാസി കോര്ണറിനെ’ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഏറ്റവും അധികം മലയാളി പ്രവാസികള്‍ സന്ദര്ശിച്ച നിയമവെബ്സൈറ്റ് ആക്കി മാറ്റിയത്. ദിനംപ്രതി നിരവധി മെയിലുകളാണ് സൗദി അറേബ്യയിലെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=1842

GCC KIDS OF THIS WEEK

  GCC KIDS OF THIS  WEEK   മുബിന മുജീബ്‌  & മനാല്‍ മുജീബ്‌ D/o മുജീബ്‌ റഹ്മാന്‍  & ഷൈല മുജീബ്‌ റിയാദ്‌, സൗദി അറേബ്യ    നിങ്ങളുടെ കുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിനു ഫോട്ടോയും വിലാസവും mail@pravasicorner.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക.    

Permanent link to this article: http://pravasicorner.com/?p=1111

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.