Category Archive: സൗദി പ്രവാസികള്‍ക്ക്

സൗദിയിലെ അമേരിക്കന്‍ എംബസ്സിയില്‍ 10 തൊഴിലവസരങ്ങള്‍

    സൗദി അറേബ്യയിലെ അമേരിക്കന്‍ എംബസ്സിയുടെ കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. റിയാദ്‌, ജിദ്ദ, ദഹറാന്‍ എന്നിവിടങ്ങളിലെ ഒഴിവുകളിലെക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. ഒഴിവുകളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. താഴെ കൊടുത്തിട്ടുള്ള ഒഴിവുകളില്‍ ക്ളിക്ക്‌ ചെയ്‌താല്‍ ജോലിയെ സംബന്ധിച്ചും അപേക്ഷിക്കേണ്ട രീതിയെ സംബന്ധിച്ചുമെല്ലാം വിശദ വിവരങ്ങളിലേക്ക് ചെന്നെത്താവുന്നതാണ്.  Riyadh Assistant/Translator for Defense Attache Office Human Resources Expeditor Assistant Education Advisor Procurement Agent Jeddah CHEF   Travel Assistant Dhahran Visa …

Continue reading »

Permanent link to this article: http://pravasicorner.com/?p=17149

ഈ മരുന്നുകള്‍ നാട്ടില്‍ നിന്ന് കൊണ്ട് വരുന്നവര്‍ സൂക്ഷിക്കുക: സൗദിയില്‍ മയക്കു മരുന്ന് വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള മരുന്നുകള്‍

    സൗദി അറേബ്യയില്‍ മയക്കു മരുന്ന് വിഭാഗത്തില്‍ പെടുത്തിയ ചില മരുന്നുകളുടെ പേര് ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആരോഗ്യ മന്ത്രാലയം 2012 ല്‍ പുറത്തിറക്കിയ Drug List Formulary വിശദമായി പരിശോധിച്ചതിന് ശേഷമാണ് അതില്‍ (N -Narcotics) എന്ന കോഡില്‍ അടയാളപ്പെടുത്തിയതും ലിസ്റ്റ് ചെയ്തതുമായ 27 മരുന്നുകളുടെ പേരുകള്‍ ഇവിടെ കൊടുത്തിട്ടുള്ളത്. നാട്ടില്‍ നിന്നും മരുന്നുകള്‍ കൊണ്ട് വരുന്നവര്‍ പരമമായ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. കാരണം ഈ മരുന്നുകളുടെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള അതെ സമയം നാട്ടില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16601

ഇത് സൗദിയിലെ ഒരു ബംഗാളി പ്രവാസി ജീവിതം

    കാര്‍ കഴുകലിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ മുന്‍കൂട്ടി പറഞ്ഞത് പോലെ തന്നെ അയാള്‍ എന്റെ അരികിലേക്ക് വന്നു കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു. ആ പ്രവാസിയുടെ ദുരിത  ജീവിതം ഒപ്പിയെടുക്കാന്‍ മുന്നില്‍ വെച്ച എന്റെ വോയിസ്‌ റെക്കോര്‍ഡര്‍ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഏ.സി യുടെ തണുപ്പില്‍ കുറച്ചു നേരം ഇരുന്നു. അല്‍പ്പ സമയത്തെ നിശബ്തതക്ക് ശേഷം വാക്കുകള്‍ പുറത്തു വന്നു തുടങ്ങി…….. ‘‘എന്റെ പേര് അബുല്‍ഹസ്സന്‍. സ്വദേശം ബംഗ്ളാദേശിലെ ധാക്ക. സൗദിയില്‍ വന്നിട്ട് 5 വര്‍ഷമായി. ബലദിയയുടെ കോണ്ട്രാക്റ്റ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=2840

സൗദിയില്‍ എക്സിറ്റ് വിസയില്‍ പോകുന്നതിനു മുന്‍പ് വാഹനം പേരില്‍ നിന്ന് മാറ്റണം…

സൗദി അറേബ്യയില്‍ നിങ്ങളുടെ പേരില്‍ ഒരു കാര്‍ രജിസ്ടര്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുന്നതിനു മുന്‍പ് പ്രസ്തുത  വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുകയോ, ഇസ്തിമാറ അയാളുടെ പേരിലേക്ക് മാറ്റുകയും വേണം. ഇത് ചെയ്യാത്ത പക്ഷം നിങ്ങളുടെ പാസ്പോര്‍ട്ടില്‍ ഫൈനല്‍ എക്സിറ്റ് വിസ സ്റാമ്പ് ചെയ്യുകയില്ല.    

Permanent link to this article: http://pravasicorner.com/?p=1574

സൗദിയിലെ സ്പോര്‍ട്സ്‌ ക്ലബ്ബിലെ തൊഴിലാളികള്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരും…

സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് ഏഴു പ്രകാരം സൌദിയിലെ സ്പോര്‍ട്സ്‌ ക്ലബ്ബുകളിലെ കളിക്കാരും കോച്ചുകളും സൗദി തൊഴില്‍ നിയമത്തിനു വിധേയരല്ല. അവരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ പ്രസ്തുത ക്ലബ്ബുകളിലെ തൊഴിലാളികള്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍  വരുന്നവരും അതിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ളവരുമാണ് .

Permanent link to this article: http://pravasicorner.com/?p=1573

സൗദിയില്‍ മറ്റൊരാളുടെ വാഹനം ഓടിക്കുമ്പോള്‍…..

സൗദി അറേബ്യയില്‍ ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരാള്‍ മാറി ഓടിക്കാന്‍ പാടുള്ളതല്ല. ഏതെന്കിലും സാഹചര്യത്തില്‍ അങ്ങിനെ ഓടിക്കണമെങ്കില്‍ അതിനായി പോലീസില്‍ നിന്നും പ്രത്യേക അനുമതി പത്രം വാങ്ങേണ്ടതുണ്ട്. ഉദാഹരണമായി നിങ്ങളുടെ സുഹൃത്ത്‌ അവധിക്കു പോകുമ്പോള്‍ അയാളുടെ വാഹനം നിങ്ങള്ക്ക് ഓടിക്കണമെങ്കില്‍, രണ്ടു പേരും ബന്ധപ്പെട്ട രേഖകളുമായി (ഇഖാമ, ഡ്രൈവിംഗ് ലൈസന്‍സ്‌, ഇസ്തിമാറ (Registration Certificate)) ബന്ധപ്പെട്ട പോലീസ്‌ സ്റേഷനില്‍ ഹാജരാകണം. അവിടെ നിന്നും ലഭിക്കുന്ന അനുമതി പത്രത്തില്‍ കാണിച്ചിട്ടുള്ള തിയ്യതി മുതല്‍ അത് അവസാനിക്കുന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=1552

പരിശോധന സമയത്ത് ഇഖാമ കയ്യിലില്ലെങ്കില്‍ പിഴ 3000 റിയാല്‍ വരെ ആവാം.

  സൌദിയില്‍ പോലീസുകാര്‍ പരിശോധിക്കുമ്പോഴും ട്രാഫിക്‌ പോലീസിന്റെയോ മറ്റോ പരിശോധനക്കിടയില്‍ ഇഖാമ ആവശ്യപ്പെടുമ്പോള്‍ അറിവില്ലായ്മ കൊണ്ട് ചില പ്രവാസികള്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ്‌ അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐ.ഡി തുടങ്ങിയവ നല്‍കാറുണ്ട്. ഒന്നോര്‍ക്കുക നിയമം അംഗീകരിച്ച പ്രാഥമിക തിരിച്ചറിയല്‍ രേഖ സൌദിയില്‍ ഇഖാമ മാത്രമാണ്. അതിനു പകരമായി വേറെ ഏതു രേഖ നല്‍കിയാലും അത് സ്വീകാര്യമല്ല. ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ ഒരു പ്രവാസി അയാളുടെ ഇഖാമ പരിശോധനക്കായി നല്‍കേണ്ടതാണ്. അത് റൂമിലോ വാഹനത്തിലോ ആണെന്ന് പറഞ്ഞാല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=1425

സൗദി അറേബ്യയില്‍ നിങ്ങള്‍ക്കും പോലീസിനു വിവരം നല്‍കാം

മയക്കു മരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ അവ പോലീസിനെ അറിയിക്കുന്നത് സ്വദേശികളുടെയും, രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും ഉത്തമ കടമയായിട്ടാണ് സൗദി നിയമം കണക്കാക്കിപ്പോരുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നവര്‍ താഴെ കാണുന്ന രീതിയില്‍ അവ അധികൃതരെ അറിയിക്കാം. നേരിട്ട് ജനറല്‍ ഡയരക്ടര്‍ ഓഫ് നാര്‍കോട്ടികോട്ടിക്സ് കണ്ട്രോള്‍ (ജി.ഡി.എന്‍.സി) ഓഫീസുകളില്‍ അറിയിക്കാം. ടോള്‍ഫ്രീ നമ്പരുകലളായ 995 or 01-4629393 എനീ നമ്പരുകളില്‍ വിളിച്ചറിയിക്കാം. 995@gdnc.gov.sas എന്നാ ഇമെയില്‍ വിലാസം വഴി അറിയിക്കാം. 01-4626273 എന്ന നമ്പരില്‍ ഫാക്സ് വഴി അറിയിക്കാം. …

Continue reading »

Permanent link to this article: http://pravasicorner.com/?p=1330

സൗദിയില്‍ മയക്കു മരുന്ന് കടത്തിനുള്ള ശിക്ഷ വധശിക്ഷയാണ്

സൗദി മയക്കു മരുന്ന് നിയന്ത്രണ നിയമം മയക്കു മരുന്നിനോടു ബന്ധപ്പെട്ട കുറ്റങ്ങളെ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആയാണ് കണക്കാക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ മരണശിക്ഷ വരെ ലഭിക്കാം. അറിവില്ലായ്മ കൊണ്ടും അശ്രദ്ധ കൊണ്ടും നിരവധി പ്രവാസികള്‍ ശിക്ഷ ഏറ്റു വാങ്ങിയിട്ടുണ്ട്. വിമാനതാവളങ്ങളില്‍ വെച്ച് അപരിചിതര്‍ നല്‍കുന്ന പൊതികള്‍ തുറന്നു നോക്കാതെ സ്വന്തം ബാഗില്‍ വെച്ച് പോരുന്നവര്‍ അധികൃതരുടെ പരിശോധനാ സമയത്ത് മാത്രമാണ് ചതിയിലകപ്പെട്ടതായി തിരിച്ചറിയുക. അറിയാതെ ചതിയിലകപ്പെട്ടതാണെന്ന വാദം കോടതി മുഖവിലക്കെടുക്കാറില്ല. കാരണം ബോധപൂര്‍വം മയക്കു മരുന്ന് കടത്തുന്നവരും പിടിക്കപ്പെടുമ്പോള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=1306

Copy Protected by Chetan's WP-Copyprotect.