Category Archive: അറിയിപ്പുകള്‍

പേ.ടി.എം വഴി ബില്ലുകള്‍ അടക്കരുതെന്ന് ബി.എസ്.എന്‍.എല്‍

  പേ.ടി.എം (Paytm) എന്ന വെബ്സൈറ്റ് വഴി ഫോണ്‍ ബില്ലുകള്‍ അടക്കരുതെന്ന് ബി.എസ്.എന്‍.എല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിനുള്ള അധികാരം പേ.ടി.എമ്മിന് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പത്രകുറിപ്പിലൂടെ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ വ്യക്തമാക്കി. ബി.എസ്.എന്‍.എല്‍ ബില്ലുകള്‍ സ്വീകരിക്കാനോ പണം അടക്കാനോ പേ.ടി.എമ്മിനെ ബി.എസ്.എന്‍.എല്‍ അധികാരപ്പെടുത്തിയിട്ടില്ല. പേ.ടി.എം വഴി ബില്‍ അടച്ചവരുടെ ഫോണ്‍ കണക്ഷനുകള്‍ ബി.എസ്.എന്‍.എല്‍ വിച്ചേദിക്കും. എന്നാല്‍ ഇത് വരെ പേ.ടി.എം വഴി ബി.എസ്.എന്‍.എലിന്റെ ബില്‍ അടച്ചവരുടെ കാര്യത്തില്‍ ഉപഭോക്തൃ മര്യാദയുടെ അടിസ്ഥാനത്തില്‍ നടപടി …

Continue reading »

Permanent link to this article: http://pravasicorner.com/?p=18192

1000 രൂപ നോട്ടുകളില്‍ അച്ചടി പിശക്. പരാതിപ്പെടുന്നവര്‍ക്ക് മാറ്റി നല്‍കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം

    പുതുതായി ലഭിക്കുന്ന 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ഒറിജിനല്‍ അല്ല എന്ന് പരാതിപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പ്രസ്തുത നോട്ട് സ്വീകരിച്ചു പുതിയത് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ്‌ മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (SPMCIL) പ്രസ്സുകളില്‍ പുതുതായി അച്ചടിച്ച 300 കോടി കറന്‍സി നോട്ടുകളിലാണ് പിശകുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 100 കോടിയുടെ നോട്ടുകള്‍ ഇതിനകം തന്നെ ബാങ്കുകളിലേക്കു മാറ്റുകയും ടെല്ലര്‍ മെഷീനുകളിലൂടെ വിതരണം …

Continue reading »

Permanent link to this article: http://pravasicorner.com/?p=18115

ജസ്റ്റിസ് എ.കെ. ബഷീര്‍ പുതിയ ഉപ ലോകായുക്ത

    ജസ്റ്റിസ് എ.കെ. ബഷീര്‍ കേരളത്തിലെ ഉപ ലോകായുക്തയായി നിയമിതനായി. ജനുവരി ആറിന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേറ്റെടുക്കും. ഡിസംബര്‍ 29 നാണ് ജസ്റ്റിസ് ബഷീറിനെ ഉപ ലോകായുക്തയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഗവര്‍ണ്ണര്‍ പുറത്തിറക്കിയത്. 1947 ല്‍ കണ്ണൂര്‍ ജില്ലയിലെ ഉളിയില്‍ ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ബിരുദം നേടി. മൈസൂരിലെ ഉടുപ്പി ലോ കോളേജിലും ശാരദ വിലാസ് ലോ കൊളേജിലുമായാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. 1974 ലാണ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18108

വര്‍ഷങ്ങളായി നികുതി അടക്കാത്ത 18 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും കല്യാണ്‍ ജുവല്ലെഴ്സും ലിസ്റ്റില്‍

വന്‍ തോതില്‍ ആദായ നികുതി നല്‍കാനുള്ളവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തി അവരെ നികുതി അടക്കാന്‍ നിര്‍ബന്ധിതരാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി 18 സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര ധനകാര്യ വകുപ്പ് പ്രസിദ്ധപ്പെടുത്തി. 1100 കോടിരൂപയാണ് ഇവര്‍ ആദായ നികുതിയായി അടക്കാനുള്ളത്. സ്വര്‍ണ്ണ-വജ്ര വ്യാപാര രംഗത്ത്‌ നിന്നുള്ളവരാണ് ഭൂരിഭാഗവും. കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജുവല്‍സും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 16.77 കോടി രൂപയാണ് ആദായ നികുതി ഇനത്തിലും കോര്‍പറേറ്റ് നികുതി ഇനത്തിലും ഇവര്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളതെന്ന് ആദായ നികുതി വകുപ്പിലെ ഉന്നത …

Continue reading »

Permanent link to this article: http://pravasicorner.com/?p=18080

അപേക്ഷാഫോറങ്ങളില്‍ സ്ത്രീ-പുരുഷസമത്വം : സര്‍ക്കാരിന്റെ കര്‍ശനനിര്‍ദ്ദേശം

എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതു മേഖലാസ്ഥാപനങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി പുതുതായി അച്ചടിക്കുന്ന എല്ലാ അപേക്ഷാഫോറങ്ങളും ലിംഗസമത്വം പ്രതിഫലിപ്പിക്കുന്നതും, സ്ത്രീ-പുരുഷതുല്യത ഉറപ്പുവരുത്തുന്നതരത്തിലുള്ളതുമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നിലവിലുള്ള ഫോറങ്ങളില്‍ അച്ഛന്‍, ഭര്‍ത്താവ്, അപേക്ഷകന്‍, കൈവശക്കാരന്‍, ഗൃഹനാഥന്‍, കുടുംബനാഥന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ യഥാക്രമം അച്ഛന്‍ അല്ലെങ്കില്‍ അമ്മ, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, അപേക്ഷകന്‍ അല്ലെങ്കില്‍ അപേക്ഷക, കൈവശക്കാരന്‍ അല്ലെങ്കില്‍ കൈവശക്കാരി, കുടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബനാഥ എന്നിങ്ങനെ മാറ്റം വരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമായിക്കിയിട്ടുണ്ട്. ഇത്തരം …

Continue reading »

Permanent link to this article: http://pravasicorner.com/?p=1254

ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ടാല്‍ എന്ത് ചെയ്യണം?

  പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ട് നിരസിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും രേഖാമൂലം ഏഴുതി വാങ്ങി വിവരം അറിയിക്കണമെന്ന് പിന്നോക്ക വിഭാഗ വികസന ഡയറക്ടര്‍ വി.ആര്‍.ജോഷി അറിയിച്ചു.  വിലാസം – പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍, അയ്യന്‍കാളി ഭവന്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 3. ഫോണ്‍ : 0471-2727378, 2727379. ഇ-മെയില്‍: obcdirectorate@gmail.com. കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിട്ടും അര്‍ഹരായ പലര്‍ക്കും യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=1238

ഹജ്ജ് 2012 : പരിശീലകരെ ആവശ്യമുണ്ട്

കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കായി സാങ്കേതിക പരിശീലന ക്ളാസ് സംഘടിപ്പിക്കുന്നതിനും ഹാജിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമുള്ള മാസ്റര്‍ ട്രെയിനര്‍മാരായും ജില്ലാ ട്രെയിനല്‍മാരായും പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ട്രെയിനര്‍ പോസ്റിലേക്ക് അപേക്ഷിക്കുന്നവര്‍ മുമ്പ് ഹജ്ജ് നിര്‍വ്വഹിച്ചവരായിരിക്കണം. 2012 ജൂലൈ ഒന്നിന് 50 വയസ് തികയാത്തവരും, ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ളവരും, ഹാജിമാര്‍ക്ക് ക്ളാസുകളും മറ്റ് മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ കഴിയുന്നവരുമായിരിക്കണം. ഏതെങ്കിലും കോടതിയില്‍ നിലവില്‍ ക്രിമിനല്‍ കേസ് നടപടികളില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=1221

http://www.facebook.com/mkmuneeronline എന്ന വിലാസത്തില്‍ ഫേസ് ബുക്കുവഴി മന്ത്രി മുനീറുമായി സംവദിക്കാം.

ജനക്ഷേമം ഉറപ്പാക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ് ബുക്കിനെയും ഉപകരണമാക്കുകയാണ് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ.മുനീര്‍. ഇതിന്റെ ഭാഗമായി തിരുവനന്തപുരം അധ്യാപക ഭവനു മുന്നില്‍ ചടങ്ങില്‍ സ്വന്തം ഫേസ് ബുക്ക് അക്കൌണ്ട് മന്ത്രി പ്രകാശനം ചെയ്തു. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പകരുന്നതിനാണ് ഫേസ് ബുക്ക് അക്കൌണ്ട് ആരംഭിച്ചത്.ഇക്കാര്യങ്ങളില്‍ യുവജനങ്ങളും പൊതുജനങ്ങളും കൂടുതല്‍ ബോധവാന്‍മാരാകണം. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അഭിപ്രായ സ്വരൂപണത്തിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഫേസ് ബുക്ക് അക്കൌണ്ട് വഴി വിദ്യാര്‍ഥികളും യുവജനങ്ങളുമായുള്ള ചര്‍ച്ചയ്ക്കും അതു വഴി …

Continue reading »

Permanent link to this article: http://pravasicorner.com/?p=1196

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല

മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് പുതുക്കുന്ന സമയത്ത് ഒറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതലയുള്ള വ്യവസായ-ഐടി-നഗരകാര്യവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. സ്കോളര്‍ഷിപ്പ് പുതുക്കുന്ന സമയത്ത് ഒറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഒരുത്തരവും നിലവിലില്ല. എന്നിട്ടും ഇതുസംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്ന് പരാതികളുയരുന്നത് സര്‍ക്കാര്‍ ഗൌരവമായാണ് കാണുന്നത്. ഇല്ലാത്ത ഉത്തരവുകളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല. മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള സമയം 2012 മാര്‍ച്ച് അഞ്ചുവരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Permanent link to this article: http://pravasicorner.com/?p=1194

Copy Protected by Chetan's WP-Copyprotect.