Category Archive: മിഡില്‍ഈസ്റ്റ്‌

യെമനില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഇന്ത്യക്കാരിയുടെ ട്വിറ്റര്‍ അപേക്ഷ. സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

  ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഖ്യ സേനയുടെ ഹൂതികള്‍ക്ക് എതിരെയുള്ള വ്യോമാക്രമണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യെമനില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന ഇന്ത്യാക്കാരിയുടെ അപേക്ഷ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിരസിച്ചു. യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നും ഏതാണ്ട് 127 കിലോമീറ്റര്‍ അകലെയുള്ള ഹജ്ജയില്‍ അകപ്പെട്ട ഇന്ത്യന്‍ വനിതയാണ്‌ ട്വിറ്ററിലൂടെ മന്ത്രിയോട് സഹായാഭ്യര്‍ത്ഥന നടത്തിയത്. ഭര്‍ത്താവ് തന്നെയും മക്കളെയും ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കടന്നതിനാല്‍ നാട്ടിലെത്താന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യം. വ്യോമാക്രമണം ശക്തമായ യെമനിലെ ഇന്ത്യന്‍ എംബസ്സി മാസങ്ങള്‍ക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19395

എന്ത് കൊണ്ട് ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു ? എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?

സാമ്പത്തിക പ്രതിസന്ധി ഒരു ശരാശരി ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. പ്രവാസ ജീവിതത്തിനിടയില്‍ ഇതില്‍ നിന്നും കര കയറി സമ്പന്നരായവര്‍ വളരെ കുറിച്ച് മാത്രം. എഴുതപ്പെട്ട വിജയങ്ങള്‍ സമ്പന്നരായ പ്രവാസികളുടേത് മാത്രമാണ്. എത്രയോ ആട് ജീവിതങ്ങള്‍ കര കയറാനാവാതെ ഈ പ്രവാസ ഭൂമിയില്‍ ഹോമിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമായിരിക്കും അത്. എന്താണ് ഗള്‍ഫ് പ്രവാസികളുടെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം ? എന്താണ് ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍? കോര്‍പറേഷറ്റ് ഫിനാന്‍ഷ്യല്‍ രംഗത്തെ പ്രമുഖനും കാപ് അഡ്വൈസറി …

Continue reading »

Permanent link to this article: http://pravasicorner.com/?p=18712

യു.പി യില്‍ 1000 രൂപ കോടി നിക്ഷേപിക്കുമെന്ന് എം.എ.യുസഫലി

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവില്‍ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി പ്രഖ്യാപിച്ചു. ലക്നോവില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററും ഷോപ്പിംഗ്‌ മാളും ഫൈവ് സ്റ്റാര്‍ ഹോട്ടലും നിര്‍മ്മിക്കുന്നതിനായാണ് നിക്ഷേപം നടത്തുക. ലക്നോവില്‍ നടക്കുന്ന യു.പി പ്രവാസി ദിവസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ചയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യു.പി.പ്രവാസി ദിവസ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18134

ജോര്‍ദ്ദാനും വധശിക്ഷ നടപ്പിലാക്കി തുടങ്ങി. 11 പേരെ ഒരേ ദിവസം തൂക്കിലേറ്റി

    ജോര്‍ദ്ദാന്‍/അമ്മാന്‍: വധശിക്ഷക്കുള്ള മൊറോട്ടോറിയം എടുത്തു കളഞ്ഞു തീവ്രവാദികളെ തൂക്കിലേറ്റി തുടങ്ങിയ പാക്കിസ്ഥാന് പിന്നാലെ അറബ് രാജ്യമായ ജോര്‍ദ്ദാനും വധശിക്ഷ നടപ്പിലാക്കി തുടങ്ങി. എട്ടു വര്‍ഷം നീണ്ട മൊറോട്ടോറിയം എടുത്തു കളഞ്ഞ ശേഷം ഇന്നലെ 11 പേരെയാണ് ജോര്‍ദ്ദാന്‍ തൂക്കിലേറ്റിയത്. എല്ലാവരും ജോര്‍ദ്ദാന്‍ പൗരന്‍മാരാണ്. ഇക്കാര്യം ജോര്‍ദ്ദാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. വിവിധ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്നു ആഭ്യന്തര മന്ത്രാലയ വക്താവ്‌ വ്യക്തമാക്കി. 2005 – 2006 കാലഘട്ടത്തിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=17730

ഐസിസ് തീവ്ര വാദികള്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിക്കാന്‍ സൗദി കിരീടാവകാശിയുടെ മകനും യു എ ഇ വനിതാ പൈലറ്റും

    ഐസിസ് തീവ്രവാദികള്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ യു എ ഇ യുടെ വനിതാ പൈലറ്റും സൗദി രാജകുമാരനും. സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്‌ രാജകുമാരന്റെ മകന്‍ ഖാലീദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അമേരിക്കയുടെ നേതൃത്വത്തില്‍ തീവ്രവാദികള്‍ക്ക് എതിരായി കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം സിറിയയില്‍ നടത്തിയ വ്യോമാക്രമാണത്തിലാണ് മറിയം അല്‍ മന്സൂരി (35) പങ്കെടുത്തത്. മറിയം പങ്കെടുത്തതായുള്ള വാര്‍ത്ത വാഷിംഗ്‌ടണിലെ യു എ ഇ അംബാസഡര്‍ യൂസഫ്‌ അല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17226

അമേരിക്കന്‍ പൗരന്മാരുടെ തലയറുത്ത വീഡിയോയിലുള്ള ഭീകരനെ തിരിച്ചറിഞ്ഞതായി അമേരിക്ക

    അമേരിക്കന്‍ പൗരന്മാരുടെ തലയറുത്ത വീഡിയോയിലുള്ള ഐസിസ് ഭീകരനെ തിരിച്ചറിഞ്ഞതായി അമേരിക്ക. എഫ് ബി ഐ ഡയരക്ടര്‍ ജെയിംസ് കോമിയാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചറിഞ്ഞയാളുടെ പേരോ പൗരത്വമോ മാധ്യമ പ്രവര്‍ത്തകര്‍ മുന്‍പാകെ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. കഴിഞ്ഞ മാസം അവസാനത്തിലും ഈ മാസവുമായാണ് അമേരിക്കന്‍ പത്ര പ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോറ്റ്‌ലോഫ് എന്നിവരുടെ തലയറുക്കുന്ന വീഡിയോ ഐസിസ് പുറത്തു വിട്ടത്. ബ്രിട്ടീഷ്‌ ചുവയുള്ള ഇംഗ്ളീഷ്‌ സംസാരിക്കുന്ന തല മറച്ച …

Continue reading »

Permanent link to this article: http://pravasicorner.com/?p=17209

ഇസ്ലാമിക ഭീകരരെ ആക്രമിക്കാന്‍ പത്തു രാജ്യങ്ങളുടെ വിശാല സഖ്യത്തിന് അമേരിക്കന്‍ അണിയറ നീക്കം

    മിഡില്‍ ഈസ്റ്റ്‌: ഇറാഖിലേയും സിറിയയിലെയും ഇസ്ലാമിക വിമതര്‍ക്കെതിരെ ശക്തമായ ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ അമേരിക്ക ആരംഭിച്ചു. ഇതിനായി വിശാലമായ സഖ്യം രൂപീകരിക്കാനായി അമേരിക്കയുടെ നേതൃത്വത്തില്‍ അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു. വെയില്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലാണ് അമരിക്കന്‍ പ്രസിഡന്റ് ബാരക്‌ ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. പത്തു രാജ്യങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉണ്ടാകുക. ഇപ്പോഴത്തെ ചര്‍ച്ചയില്‍ ഒരു അറബ് രാജ്യത്തിന്റെ പേര് പോലും സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ആസ്ട്രേലിയ, തുര്‍ക്കി, ഇറ്റലി, …

Continue reading »

Permanent link to this article: http://pravasicorner.com/?p=16848

സീസണ്‍ തുടങ്ങി. കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ്‌ പരിധി കുറച്ചു

    സൗദി അറേബ്യ/യു.എ.ഇ: നാട്ടില്‍ വേനല്‍കാല അവധി തുടങ്ങിയതോടെ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടി എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ അനുവദനീയ ബാഗേജ്‌ പരിധി പത്തു കിലോ കുറച്ചു. കഴിഞ്ഞ ജനുവരി മുതല്‍ അനുവദിച്ചിരുന്ന ഇളവാണ് നിര്‍ത്തലാക്കിയത്. പുതിയ തീരുമാനം ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഇനി മുതല്‍ യാത്രക്കാരുടെ അനുവദനീയ ബാഗേജ്‌ പരിധി 20 കിലോ ആയിരിക്കും. ഇത് വരെ 30 കിലോ ആയിരുന്നു അനുവദനീയമായ ബാഗേജ്‌ പരിധി. 30 റിയാല്‍ അധികം നല്‍കിയാല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15720

ബന്ധത്തില്‍ വിള്ളല്‍: സൗദിയും യു എ ഇ യും ബഹ്‌റൈനും ഖത്തറില്‍ നിന്ന് അംബാസഡര്‍മാരെ തിരിച്ചു വിളിക്കുന്നു

    സൗദി അറേബ്യയും യുഎഇയും ബഹറൈനും ഖത്തറില്‍ നിന്നും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ച്‌ വിളിക്കാന്‍ തീരുമാനിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ്‌ ഏജന്‍സിയാണ് ഇക്കാര്യം സംബന്ധിച്ച മൂന്നു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പ്രസിദ്ധീകരിച്ചത്. മുപ്പതു വര്‍ഷത്തെ ദൃഡ ബന്ധത്തില്‍ ആദ്യമായാണ്‌ ഇത്തരത്തിലുള്ള അസാധാരണമായ കടുത്ത നടപടി ഉണ്ടാകുന്നത്. ജി സി സി രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളുടെ പേരിലാണ് ഈ കടുത്ത നീക്കമെന്നാണ് ഔദ്യോഗികമായ വിശദീകരണം. മറ്റു ജി സി സി രാജ്യങ്ങളുടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15532

കയ്യെഴുത്ത് പാസ്പോര്‍ട്ട് മാറ്റാത്തവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിസകള്‍ നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ നിര്‍ത്തി വെക്കും

    കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ട് ആണ് എന്റെ കൈവശമുള്ളത്. കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ട് മാറ്റി അച്ചടിച്ച പാസ്പോര്‍ട്ട് ആക്കണമെന്ന് നിയമം വന്നതായി ഒരു സുഹൃത്ത്‌ പറഞ്ഞു. അതിന്‍റെ സമയം കഴിഞ്ഞു പോയതായും അയാള്‍ പറയുന്നു. എന്റെ പാസ്പോര്‍ട്ട് കഫീലിന്റെ കൈവശമാണ്. നാട്ടില്‍ പോകാനുള്ള സമയത്ത് മാത്രമേ അത് കൈവശം തരൂ. അപ്പോള്‍ പുതിയ അച്ചടിച്ച പാസ്പോര്‍ട്ട് ആക്കിയാല്‍ മതിയോ?  ജാഫറലി, ജിദ്ദ.   അച്ചടിച്ച പാസ്പോര്‍ട്ട് എന്ന് നിങ്ങള്‍ എഴുതിയിട്ടുള്ളത് മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് (MRP) …

Continue reading »

Permanent link to this article: http://pravasicorner.com/?p=15461

Older posts «

Copy Protected by Chetan's WP-Copyprotect.