Category Archive: മിഡില്‍ഈസ്റ്റ്‌

സൗദി അറേബ്യ നിരസിച്ച ഐക്യരാഷ്ട്രസഭ അംഗത്വം ജോര്‍ഡാന്

    മിഡില്‍ ഈസ്റ്റ്‌: സൗദി അറേബ്യ നിരസിച്ച ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി അംഗത്വം ജോര്‍ഡാന് ലഭിച്ചു. തിരഞ്ഞെടുപ്പില്‍ 193 വോട്ടില്‍ 179 വോട്ട് നേടിയാണ് ജോര്‍ഡാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2014 ജനുവരി ഒന്നിന് ജോര്‍ഡാന്‍ സ്ഥാനം ഏറ്റെടുക്കും. രണ്ടു വര്‍ഷത്തെ കാലാവധിയാണ് ജോര്‍ഡാന് ലഭിക്കുക. ചാഡ്, ലിത്വാനിയ, ചിലി, നൈജീരിയ എന്നീ രാജ്യങ്ങളും പുതുതായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലേക്കുള്ള അസ്ഥിര അംഗമായി തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം സ്ഥാനം നിരസിച്ചു കൊണ്ടുള്ള സൗദി അറേബ്യയുടെ നീക്കം നയതന്ത്ര ലോകത്തെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14388

സൗദി നിരസിച്ച യു.എന്‍ രക്ഷാ സമിതി അംഗത്വം ജോര്‍ദ്ദാന് ലഭിക്കാന്‍ സാധ്യത

    മിഡില്‍ ഈസ്റ്റ് : സിറിയന്‍, പലസ്തീന്‍ പ്രശ്നങ്ങളെ മുന്‍ നിറുത്തി ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ സമിതിയിലേക്കുള്ള അസ്ഥിര അംഗത്വത്തില്‍ നിന്നും തിരഞ്ഞെടുപ്പിനു ശേഷം അംഗത്വം നിരസിച്ച സൗദി അറേബ്യക്ക് പിന്നാലെ തല്‍സ്ഥാനം ഏറ്റെടുക്കില്ലെന്ന് കുവൈറ്റ്‌ കൂടി വ്യക്തമാക്കിയതോടെ പ്രസ്തുത സ്ഥാനം ജോര്‍ദ്ദാന് ലഭിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. അനൗദ്യോഗികമായി തീരുമാനമായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ജോര്‍ദ്ദാന്റെ യു.എന്‍ അംബാസഡര്‍ സൈദ്‌ അല്‍ ഹുസൈന്‍ രാജകുമാരന്‍ അമ്മാനിലെത്തിയിരുന്നു. അറബ് രാജ്യങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിട്ടും …

Continue reading »

Permanent link to this article: http://pravasicorner.com/?p=13931

സോഷ്യല്‍ നെറ്റ വര്‍ക്കുകളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: ഗള്‍ഫിലെ പ്രവാസികള്‍ മുന്നില്‍

  സോഷ്യല്‍ നെറ്റ വര്‍ക്ക് സൈറ്റുകളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന കേസുകളുടെ എണ്ണം കൂടുകയാണെന്നും കേസില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണെന്നും കേരള പോലീസിന്റെ ഹൈടെക് സെല്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള കേസുകള്‍ വിദേശത്ത് ജോലി ചെയ്യുന്നവരുടെ ജോലിയും പ്രവാസ ജീവിതത്തെയു  ഗുരുതരമായി ബാധിക്കുമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. ഫേസ്ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണു ലഭിക്കുന്ന പരാതി. ഇതില്‍ തന്നെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തുവെന്നോ പ്രസ്തുത കമന്റുകള്‍ ഷെയര്‍ ചെയ്തുവെന്നോ …

Continue reading »

Permanent link to this article: http://pravasicorner.com/?p=13904

ഒ.ഐ.സി.സി മെമ്പര്‍ഷിപ്പിനു വന്‍തുക ഈടാക്കുന്നതായി പ്രവര്‍ത്തകര്‍

    മിഡില്‍ ഈസ്റ്റ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി പ്രവാസികളില്‍ നിന്നും അംഗത്വ ഫീസായി വന്‍ തുക ഈടാക്കുന്നതായി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.  കെ.പി.സി.സി യുടെയും ഒ.ഐ.സി.സി യുടെയും അംഗത്വ ഫീസുകള്‍ തമ്മില്‍ വന്‍ വ്യത്യാസമുണ്ട്. കെ.പി.സി.സി മെമ്പര്‍ഷിപ്പിനു മൂന്നു രൂപ മാത്രമാണ് അംഗത്വ ഫീസായി ഈടാക്കുന്നത്. അതേ സമയം ഒ.ഐ.സി.സി അംഗത്വത്തിനു ഫീസായി ഈടാക്കുന്നത് 500 രൂപയാണ്. ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും എന്ന് വാഗ്ദാനം നല്‍കിയാണ്‌ ഇത്രയും തുക ഈടാക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഭാരവാഹികള്‍ക്കും …

Continue reading »

Permanent link to this article: http://pravasicorner.com/?p=13862

മികച്ച വ്യവസായ പ്രമുഖനുള്ള കെ.പി.സി.സി.യുടെ അവാര്‍ഡ്‌ എം.എ. യൂസഫലിക്ക്

    തിരുവനന്തപുരം: കെ.പി.സിസ്.സി യുടെ ഈ വര്‍ഷത്തെ പനമ്പിള്ളി പ്രതിഭ പുരസ്കാരം പ്രശസ്ത പ്രവാസി വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിക്ക്. സെപറ്റംബര്‍ ഏഴിന് കോണ്ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാ ഗാന്ധി യൂസഫലിക്ക് അവാര്‍ഡ്‌ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്‌. കെ.പി.സി.സി യുടെ കലാ സാംസ്കാരിക വിഭാഗമായ സാഹിതിയാണ് പനമ്പിള്ളി പുരസ്കാരങ്ങള്‍ നല്‍കുന്നത്. മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ ജി.സി.ഗോപാല പിള്ള, ഗവര്‍മ്നെറ്റ്‌ ഐ.ടി.സെക്രട്ടറി പി.എച്ച് കുര്യന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12084

കേരളത്തില്‍ 17 കാരിയെ നിര്‍ബന്ധിച്ചു അറബി കല്യാണം നടത്തിയതായി പരാതി

    യു.എ.ഇ/കോഴിക്കോട്‌: കേരളത്തില്‍ നിരോധിച്ച അറബി കല്യാണം വീണ്ടും നടന്നതായി പരാതി. കോഴിക്കോട് മുഖദാറിലുള്ള യത്തീംഖാനയിലെ അന്തേവാസിയായ മലപ്പുറം മഞ്ചേരി സ്വദേശിനിയുടെ മകളായ 17 കാരി പെണ്‍കുട്ടിയാണ് തന്നെ നിര്‍ബന്ധിച്ചു യു.എ.ഇ സ്വദേശിക്ക് വിവാഹം കഴിച്ചു കൊടുത്തതായി ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ടിരിക്കുന്നത്. വിവാഹത്തിനു ശേഷം 17 ദിവസം മാത്രം കൂടെ കഴിഞ്ഞ യു.എ.ഇ പൗരന്‍ തിരിച്ചു പോയതിനു ശേഷം മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു.  സന്ദര്‍ശക വിസയില്‍ കേരളത്തില്‍ എത്തിയ യു.എ.ഇ സ്വദേശിയായ ജാസിംമുഹമ്മദ് അബ്ദുള്‍ കരിം …

Continue reading »

Permanent link to this article: http://pravasicorner.com/?p=11925

ബാങ്കിംഗ് രംഗത്ത് യൂസഫലിയുടെ നിര്‍ണായക നീക്കം

    പതിനാറായിരത്തിലധികം മലയാളികളടക്കം 22,000ല്‍ പ്പരം ആളുകള്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്റ്ററായ എം.എ യൂസഫലി കേരളത്തിലെ രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകളായ കാത്തലിക് സിറിയന്‍ ബാങ്കിലും ഫെഡറല്‍ ബാങ്കിലും ഏകദേശം അഞ്ച് ശതമാനത്തോളം വീതം ഓഹരികള്‍ വാങ്ങിയത് ബാങ്കിംഗ് രംഗത്ത് പല ഊഹാപോഹങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്. ഫെഡറല്‍ ബാങ്കിന്റെ 400 കോടി രൂപയോളം മതിക്കുന്ന ഓഹരികളാണ് യൂസഫലി സ്വന്തമാക്കിയത്. അബുദാബിയിലെ എമിറേറ്റ്‌സ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=11920

101 നിര്‍ധന യുവതികളുടെ വിവാഹം നടത്തി കൊടുത്തു പ്രവാസി വ്യവസായി രവി പിള്ള മാതൃകയാകുന്നു

      പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ ഡോ. ബി. രവിപിള്ള നേതൃത്വം നല്‍കുന്ന രവിപിള്ള ഫൗണ്ടേഷന്റെ രണ്ടാമത്‌ സമൂഹപരിണയം ഇന്ന് കൊല്ലം ആശ്രാമം മൈതാനിയിലെ പ്രത്യേക വേദിയില്‍ നടക്കും. രാവിലെ 10-നും 11-നും മധ്യേ 101 വധൂവരന്‍മാരാണു വിവാഹിതരാകുന്നത്‌. സാമ്പത്തിക ബുദ്ധിമുട്ടു മൂലം മംഗല്യഭാഗ്യം ലഭിക്കാത്തവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച്‌ വ്യക്‌തമായ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ വധൂവരന്മാരെ തിരഞ്ഞെടുത്തിട്ടുള്ളത്. വധുവിന്‌ വിവാഹ സമ്മാനമായി ഫൌണ്ടേഷന്‍ വക 5 പവനും 50,000 രൂപയും സമ്മാനിക്കും. സഹജീവികളോടുള്ള സ്നേഹവും …

Continue reading »

Permanent link to this article: http://pravasicorner.com/?p=11889

യൂസഫലി എത്തിയത് തനി നാട്ടികക്കാരനായി; ജോലിക്കാരായത് 1800 പേര്‍

      മിഡില്‍ ഈസ്റ്റ്‌/തൃശൂര്‍: പത്തും നൂറുമല്ല, ആയിരങ്ങളിലും നില്‍ക്കില്ല. എണ്ണാന്‍ പ്രയാസപ്പെടുന്നത്രയും യുവാക്കള്‍. പതിനായിരങ്ങളില്‍ എത്തും. ചൊവ്വാഴ്ച നാട്ടികയിലെ പഴയ ട്രിക്കോട്ട് മില്ലിനു പുറത്തും അകത്തും കാത്തുനിന്നവരുടെ പ്രതീക്ഷ ഒരൊറ്റയാളിലായിരുന്നു; എം.എ. യൂസഫലിയില്‍. പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച, കേരളത്തിലും ഗള്‍ഫ്‌നാടുകളിലും വ്യവസായസാമ്രാജ്യം പടുത്തുയര്‍ത്തിയ യൂസഫലിയുടെ ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ തൊഴില്‍ തേടിയെത്തിയ കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നുമുള്ളവരാണ് സൂചികുത്താനിടമില്ലാത്തവിധം നിറഞ്ഞത്. കാത്തുനിന്നവര്‍ക്കിടയിലേക്ക് മുണ്ടും ഷര്‍ട്ടും ധരിച്ച് തനി നാട്ടിന്‍പുറത്തുകാരനായാണ് എം.എ. യൂസഫലി എത്തിയത്. വരിനില്‍ക്കുന്നവരെ ശ്രദ്ധിച്ച് …

Continue reading »

Permanent link to this article: http://pravasicorner.com/?p=11882

ഗള്‍ഫ്‌ രാജ്യങ്ങളില്‍ വിശുദ്ധ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കം

    മിഡില്‍ ഈസ്റ്റ്റ്‌: വിശുദ്ധ റമദാന്‍ ജൂലൈ 10 ബുധനാഴ്ച ആരംഭിക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ഇന്നലെ മാസപ്പിറവി കണ്ടതായി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നാളെ വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കുന്നതായി സ്ഥിരീകരിച്ചത്.    യു.എ.ഇ, കുവൈറ്റ്‌, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും ഇന്ന് ശഅബാന്‍ 30 പൂര്‍ത്തിയാക്കി വിശുദ്ധ റമദാന്‍ നാളെ ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സൂര്യാസ്തമയത്തിനു ശേഷം വെറും പത്തു മിനിട്ട് മാത്രമാണ് ചന്ദ്രനെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=11241

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.