Category Archive: കുവൈറ്റ്‌ നിയമം

കുവൈറ്റില്‍ പിടിയിലായത് 47,000 വിദേശികള്‍. പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് ഫതാഹ് അലി

f1

  കുവൈറ്റ്‌/കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ മൂന്നു മാസമായി നടന്നു വരുന്ന ഊര്‍ജ്ജിതമായ സുരക്ഷാ പരിശോധനയില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 47,000 ത്തിലധികം വിദേശികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്‍ ഫതാഹ് അലി വ്യക്തമാക്കി. ചില പ്രത്യേക രാജ്യക്കാര്‍ കൂടുതലായി വസിക്കുന്ന സ്ഥലങ്ങളിലാണ് പരിശോധന പ്രധാനമായും നടന്നത്. രാജ്യത്തെ നിയമം തങ്ങള്‍ക്കു ബാധകമല്ല എന്ന രീതിയില്‍ പെരുമാറിയ വിഭാഗക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍ പ്രത്യേകം പരിശോധന നടത്തി അനധികൃത …

Continue reading »

Permanent link to this article: http://pravasicorner.com/?p=18296

എണ്ണ വില വരുമാന തകര്‍ച്ച നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പുതു വഴികള്‍ തേടുന്നു. കുവൈറ്റ്‌ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ ഫീസ്‌ കുത്തനെ കൂട്ടി

kuw

    കുവൈറ്റില്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള ഫീസില്‍ വര്‍ദ്ധന വരുത്തി കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പ്രസിദ്ധപ്പെടുത്തി. ജി.സി.സി ട്രേഡ്മാര്‍ക്ക് നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച നിയമം അംഗീകരിച്ചു കൊണ്ടുള്ള തീരുമാനമാണ് 2015 ലെ നമ്പര്‍ 12 നിയമമായി പ്രസിദ്ധപ്പെടുത്തിയത്. 2015 ലെ നമ്പര്‍ 500 ആയ മന്ത്രിസഭാ തീരുമാനം ഡിസംബര്‍ 27 നാണ് പ്രസിദ്ധപ്പെടുത്തിയത്. പുതിയ നിയമം 2016 ജനുവരി 1 ന് കുവൈറ്റില്‍ നിലവില്‍ വന്നു. ഇതോടെ കുവൈറ്റില്‍ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ്‌ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18101

കുവൈറ്റില്‍ പാസ്സ്പോര്‍ട്ട് കാലാവധി ഇല്ലാത്ത വിദേശികളുടെ വിസ റദ്ദാക്കുന്നു. ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തര വകുപ്പ്

Indian Passport

വിദേശികളുടെ വിസ അവരുടെ പാസ്പോര്‍ട്ടിന്‍റെ കാലാവധിയുമായി ബന്ധപ്പെടുത്തുന്ന പ്രക്രിയ ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ താമസ വിഭാഗം ജനറല്‍ ഡയരക്ടറേറ്റ് വ്യക്തമാക്കി. 1959 ലെ നമ്പര്‍ 17 ആയി പാസ്സാക്കിയ താമസ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് നിയമം നടപ്പിലാക്കി തുടങ്ങുക. ഈ നിയമ പ്രകാരം വിദേശികളുടെ റസിഡന്റ് വിസയുടെ കാലാവധി പ്രസ്തുത വ്യക്തിയുടെ കാലാവധിയെക്കാള്‍ കൂടുതലാകാന്‍ പാടില്ല. പാസ്പോര്‍ട്ട്‌ കാലാവധി അവസാനിക്കുന്ന ദിവസം തന്നെ റസിഡന്റ് വിസയുടെ സാധുത ഇല്ലാതാക്കണമെന്ന് നിയമം അനുശാസിക്കുന്നു. …

Continue reading »

Permanent link to this article: http://pravasicorner.com/?p=18040

കുവൈറ്റില്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യുന്നവര്‍ക്കുള്ള തടവ്‌ ഇനി 24 മണിക്കൂര്‍ മാത്രം.

KY

  സംശയത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പരമാവധി നാല് ദിവസം വരെ തടവില്‍ വെക്കാമെന്ന വ്യവസ്ഥയില്‍ കുവൈറ്റ്‌ പാര്‍ലിമെന്റ് നിയമ ഭേദഗതി വരുത്തി. പുതിയ ഭേദഗതി അനുസരിച്ച് സംശയത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യുന്നവരെ  കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് 24  മണിക്കൂര്‍ മാത്രമേ തടവില്‍ വെക്കാന്‍ പാടുള്ളൂ. അന്വേഷണ വിധേയമായി പ്രോസിക്യൂഷന്‍ തടവ്‌ കാലാവധി പരമാവധി ഏഴു ദിവസമാക്കി കുറയ്ക്കാനും ഉള്ള ഭേദഗതി പാര്‍ലമെന്റ്‌ അംഗീകരിച്ചു. മുന്‍പ് ഇത് 21  ദിവസം ആയിരുന്നു.

Permanent link to this article: http://pravasicorner.com/?p=1457

Copy Protected by Chetans WP-Copyprotect.