Category Archive: ഖത്തര്‍ നിയമം

ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ഖത്തറില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാമോ? പ്രസവ അവധിയുടെ വ്യവസ്ഥകള്‍ എന്തെല്ലാം?

pg

    ഒരു വനിതാ ജീവനക്കാരിയേയും വിവാഹമോ ഗര്‍ഭധാരണമോ കാരണമാക്കി ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ പാടില്ല. ഖത്തര്‍ തൊഴില്‍ നിയമത്തിലെ വകുപ്പ് 98 ഇക്കാര്യത്തില്‍ വനിതക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നുണ്ട്. വകുപ്പ് 96 ഈ സാഹചര്യത്തില്‍ ഒരു വനിതാ ജീവനക്കാരിക്ക് ലഭിക്കാവുന്ന അവധികളെപ്പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു വനിതാ ജോലിക്കാരി ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്‌താല്‍ അവര്‍ 50 ദിവസത്തെ മാതൃത്വ (Maternity Leave) ലീവിനു അര്‍ഹയാവുന്നു. പ്രസ്തുത …

Continue reading »

Permanent link to this article: http://pravasicorner.com/?p=2658

ഖത്തറില്‍ ജോലിക്കിടെ തൊഴിലാളി മരിച്ചാല്‍ ചെയ്യേണ്ടതെന്ത് ?

w

    ഖത്തറില്‍ തൊഴിലാളി ജോലിക്കിടെ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കേണ്ട ബാധ്യത ആര്ക്കാണ്? അതിന്റെ നടപടി ക്രമങ്ങള്‍ പറഞ്ഞു തരാമോ? നഷ്ടപരിഹാരം  എത്രവരെ ലഭിക്കും? ഇതിന്റെ നിയമ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?     Mr. P.V.S, Doha. ഖത്തര്‍ നിയമപ്രകാരം മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം അയാളുടെ മാതൃരാജ്യത്തേക്ക് എത്തിക്കുക എന്നത് ഖത്തറിലെ അയാളുടെ തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.     തൊഴിലാളി മരിച്ചാല്‍ ആദ്യം അറിയിക്കേണ്ടത് പോലീസിനെയാണ്. ഉടനെ തന്നെ മരിച്ചയാളുടെ അനതരാവകാശികളെയും അറിയിക്കുന്നത് അഭികാമ്യമാണ്. പിന്നീട് പോലീസിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2063

ഖത്തറില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുതിയ നിയമം

KY

  ഖത്തറില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനെ സംബന്ധിച്ച പുതിയ നിയമം ഖത്തര്‍ അമീര്‍ ഷെയ്ഖ്‌ ഹമദ്‌ ബിന്‍ ഖലീഫ അല്‍താനി പുരപ്പെടുവിച്ചു. രാജ്യത് സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡുകള്‍ക്കും, ബാനറുകള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍ പത്രപ്പരസ്യങ്ങളെ പ്രസ്തുത നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ലഭിക്കും. പ്രസ്തുത നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ താഴെക്കൊടുത്തിരിക്കുന്നു. പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന മുഖ്യ ഭാഷ അറബിക് ആയിരിക്കണം. അറബിക് അല്ലാത്ത മറ്റു ഭാഷകള്‍ മുനിസിപ്പാലിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ …

Continue reading »

Permanent link to this article: http://pravasicorner.com/?p=1469

ഖത്തറില്‍ പ്രവാസികളുടെ മക്കളും രാജ്യ ചരിത്രം നിര്‍ബന്ധമായി പഠിക്കണം.

KY

  പ്രവാസികളുടെ മക്കളും ഖത്തറില്‍ ഇനി രാജ്യ ചരിത്രം പഠിക്കണം. ഖത്തറിന്റെ ചരിത്രം എല്ലാ സ്ക്കൂളുകളും നിരബന്ധമായും വിഷയമായി ഉള്‍പ്പെടുത്തണമെന്നു ഖത്തര്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ നിര്‍ദ്ഗേശം നല്‍കി. സ്വദേശികള്‍ ഈ വിഷയം നിര്‍ബന്ധമായി പഠിക്കണം. സ്വദേശികള്‍ക്കും അറബ വംശജര്‍ക്കും അറബിക് ഭാഷയിലും മറ്റുള്ളവര്‍ക്ക് ഇംഗ്ലീഷിലും ആയിരിക്കും പഠനം. 

Permanent link to this article: http://pravasicorner.com/?p=1466

ഖത്തറില്‍ ഷോപ്പിംഗ്‌ മാളുകളില്‍ പുക വലിച്ചാല്‍ ഇരട്ടി പിഴ

KY

  ഷോപ്പിംഗ്‌ മാളുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പുക വലിച്ചാല്‍ പിഴ ശിക്ഷ ഇരട്ടിയാക്കും.   2012 ആഗസ്റ്റ്‌ ഒന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. പൊതു ജനാരോഗ്യം, പ്രത്യേകിച്ച് സ്ത്ര്ര്കളുടെയും കുട്ടികളുടെയും ആഗോഗ്യ സംരക്ഷണം കണക്കിലെടുത്താണ് പുതിയ നടപടി. 

Permanent link to this article: http://pravasicorner.com/?p=1461

Copy Protected by Chetans WP-Copyprotect.