Category Archive: ബഹ്റൈന്‍ നിയമം

ലൈസന്‍സ്‌ ഇല്ലാത്ത ആയുധങ്ങളും സ്ഫോടക വസ്ത്ക്കളും കൈവശം വെക്കരുത്: ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

KY

  ലൈസന്‍സ്‌ ഇല്ലാതെ ആയുധം സൂക്ഷിക്കുന്നവര്‍ക്ക് 15  വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കുമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രസ്തുത ലൈസന്‍സ്‌ പുതുക്കാത്തവര്‍ ഉടനെ പുതുക്കണമെന്നും അല്ലാത്ത പക്ഷം 6  മാസം വരെ തടവ്‌ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത് നടന്ന കലാപ ശ്രമങ്ങളുടെയും ഇപ്പോഴത്തെ ഒറ്റപ്പെട്ട സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നവര്‍ക്ക് 5 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം.

Permanent link to this article: http://pravasicorner.com/?p=1479

ബഹറൈന്നില്‍ തൊഴിലാളിയുടെ കാര്‍ഡ്‌ തൊഴിലുടമ പിടിച്ചു വെച്ചാല്‍ നടപടി

KY

തൊഴിലാളികളുടെ സി.പി.ആര്‍ കാര്‍ഡുകളും ഐ.ഡി കാര്‍ഡുകളും തൊഴിലുടമ പിടിച്ചു വെക്കാന്‍ പാടില്ലെന്നും അങ്ങിനെ പിടിച്ചു വെക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തൊഴിലുടമക്കെതിരെ നടപടി ഉണ്ടാകുമെന്നും എല്‍.എം.ആര്‍.എ.(LABOUR MARKET REGULATORY AUTHORITY). തൊഴിലാളികള്‍ എല്ലാ സമയത്തും ഈ കാര്‍ഡുകള്‍ കൈവശം വെക്കേണ്ടതും അധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം പരിശോധനക്കായി നല്‍കേണ്ടതുമാണ്. അല്ലാത്ത പക്ഷം കാര്‍ഡ്‌ കൈവശം ഇല്ലാത്തവരെ കുറ്റക്കാരായി കണക്കാക്കുമെന്നും 300  ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Permanent link to this article: http://pravasicorner.com/?p=1475

Copy Protected by Chetans WP-Copyprotect.