Category Archive: ജീവകാരുണ്യം

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മൂന്നു ദശകത്തോടടുത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കരീം താമരശ്ശേരി

    സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ രണ്ടാം വ്യാവസായിക നഗരമായ യാമ്പുവിലെ തല മുതിര്‍ന്ന പൊതു പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് കോഴിക്കോട് താമരശ്ശേരി കല്ലടപ്പൊയ്യില്‍ അബ്ദുല്‍ കരീം എന്ന കരീം താമരശ്ശേരി. പ്രവാസ ഭൂമികയിലെ കരീം താമരശ്ശേരിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 28 വര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു. സംഘടന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കുന്ന അബ്ദുല്‍ കരീമിനെ യാമ്പുവിലെ പൊതു സമൂഹം കഴിഞ്ഞ വര്‍ഷം മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ചു. …

Continue reading »

Permanent link to this article: http://pravasicorner.com/?p=11639

സൗദി അറേബ്യ: വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വഞ്ചിക്കപ്പെട്ട മൂന്നു യുവാക്കള്‍ നാട്ടിലേക്ക്

    സൗദി അറേബ്യ: ഏജന്‍സിയും സ്പോണ്സറും പരസ്പരം പഴി ചാരുമ്പോള്‍, വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വഞ്ചിക്കപ്പെട്ട മൂന്നു യുവാക്കള്‍ നാട്ടിലേക്ക് തിരിക്കുന്നു. നാട്ടില്‍ നിന്നും വ്യത്യസ്ഥ ട്രേഡുകളിലെ വിദഗ്ദതൊഴിലാളികളുടെ വിസയില്‍ സൗദിയില്‍ എത്തിയ തിരുവന്തപുരം വള്ളക്കടവ് സ്വദേശി തസീം ജാഫര്‍(32), കൊല്ലം കടയ്ക്കല്‍ സ്വദേശി ഷാജു അപ്പുക്കുട്ടന്‍(34), തമിഴ്നാട് രാമനാഥപുരം സ്വദേശി റാക്കന്‍ സെന്തില്‍(42) എന്നിവരാണ് നാട്ടില്‍ നിന്നും വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് തിരിക്കുന്നത്.  നാട്ടില്‍ വെച്ചു തൊഴില്‍ ടെസ്റ്റ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=7713

ഷാജി മതിലകം – നിസ്വാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തകന്‍

    ഷാജി മതിലകത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുവാന്‍ ഇവിടം മതിയാകില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ എത്രെയേറെ പേരെ സഹായിച്ചു എന്ന് കണക്ക് വെച്ചിട്ടില്ല അദ്ദേഹം. ദമ്മാം കെ.എം.സി.സി അദാലത്തിന്റെ കണക്കുകള്‍ വെച്ച് മാത്രം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുള്ളവര്‍ ആയിരത്തില്‍ കൂടുതലാണ്. 21വര്‍ഷമായി സൗദി അറേബ്യയിലുള്ള ഷാജി മതിലകം ദമ്മാം കേന്ദ്രമാക്കിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സഹായം ചോദിച്ചു വരുന്നവരുടെ മതം, രാഷ്ട്രീയം എന്നിവ നോക്കാറില്ല. എല്ലാ വിഭാഗം ആളുകളെയും സഹായിക്കുന്നു.പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ,ആരും …

Continue reading »

Permanent link to this article: http://pravasicorner.com/?p=5483

ഖത്തറില്‍ ദുരിതത്തിലാവുന്ന പ്രവാസികളുടെ രക്ഷക്ക് ഖത്തര്‍ ഫൌണ്ടേഷന്‍

    ഖത്തറിലെ മനുഷ്യ കടത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി പൊതു താല്പ്പര്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനയാണ് ഖത്തര്‍ ഫൌണ്ടേഷന്‍.ഖത്തറിലെ മനുഷ്യക്കടത്തിനെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നു.  അന്യായമായി കടത്തി കൊണ്ട് വന്നു ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേകിച്ച് വീട്ടു ജോലിക്കാര്‍ക്കും മറ്റു താഴ്ന്ന വരുമാനക്കാര്‍ക്കും ഖത്തര്‍ ഫൌണ്ടേഷന്‍ സഹായം നല്‍കും. ശമ്പളവും താമസവും ശരിയായ രീതിയില്‍ ലഭിക്കാതിരിക്കുക, സ്പോണ്സര്‍ ശാരീരികമോ, മാനസികമോ ആയ പീഡനങ്ങള്‍ ഏല്‍പ്പിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും ഫൌണ്ടേഷനുമായി ബന്ധപ്പെടാം.  ദുരിതത്തിലകപ്പെടുന്നവര്‍ക്കു 24 മണിക്കൂറും സേവനം …

Continue reading »

Permanent link to this article: http://pravasicorner.com/?p=4873

മുന്‍ പ്രവാസിയുടെ ഭാര്യ ചികില്‍സാ സഹായം തേടുന്നു…..

    വര്‍ഷങ്ങളായി സൌദിയില്‍ പ്രവാസ ജീവിതം നയിച്ച്‌ കൊണ്ടിരുന്നു കൊല്ലം കരുനാഗപ്പിള്ളി ചിരവന്‍ കോണത്തു സ്വദേശിയായ ഇബ്രാഹിം കുട്ടിയുടെ ഭാര്യയുടെ റംലത്തിനു ചികില്‍സക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു. ഡയാലിസിസ് നടത്തിയാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച റംലത്തിന്റെ ജീവന്‍ ഇപ്പോള്‍ നില നിര്‍ത്തുന്നത്.  വൃക്ക മാറ്റി വെക്കുന്നത് വരെ ഡയാലിസിസ് തുടരേണ്ടി വരും എന്നാണു ട്രാവന്‍കൂര്‍ മെഡിക്കല്‍  കോളേജ്‌ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായം. ഡയാലിസിസിനും മറ്റുമായി പ്രതിമാസം 15000 രൂപയോളം ചെലവ് വരുന്നു. ഇത് …

Continue reading »

Permanent link to this article: http://pravasicorner.com/?p=4806

സഫിയ അജിത്‌ – ജീവ കാരുണ്യ രംഗത്തെ വനിതാ സാന്നിധ്യം

    സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ കാര്യമായ പങ്കില്ലാത്ത, പുരുഷ കേന്ദ്രീകൃതമായ സൗദി അറേബ്യയില്‍ ജീവകാരുണ്യ രംഗത്ത് ഒരു പ്രവാസി മലയാളി യുവതി സജീവമായി പ്രവര്‍ത്തിക്കാന്‍ സധൈര്യം മുന്നിട്ടിറങ്ങുന്ന കാഴ്ച അപൂര്‍വ്വമാണ്.  എന്നാല്‍ ദാമ്മാമില്‍ അത് കാണാന്‍ സാധിക്കും. സഫിയയിലൂടെ. ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗം ഭാരവാഹി സഫിയ അജിത്‌. പത്രം വായിക്കുന്ന സൌദിയിലെ മലയാളിക്ക് സുപരിചിതമായ നാമം. 15 വര്‍ഷമായി സൗദി അറേബ്യയിലുള്ള സഫിയ അജിത്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി ദമ്മാം കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=3205

ഖത്തര്‍ പ്രവാസികള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി ഹാജിക്ക

  ഖത്തറിലെ ദോഹയില്‍ ക്രേസീ സിഗ്നലിനു പരിസരത്തുള്ള വീട്ടില്‍ സാന്ത്വനസ്പര്‍ശവുമായി എപ്പോഴും ഹാജിക്ക ഉണ്ടാവും. ആരുടെയെങ്കിലും വിളിക്ക് കാതോര്‍ത്ത്. ഖത്തറിലെ പ്രവാസികളുടെ ‘ഹാജിക്ക’ എന്ന എം.വി.അബ്ദുല്‍ ഖാദര്‍ ഹാജി. 45 വര്‍ഷമായി ഖത്തറില്‍ മാതൃകാപരമായ സാമൂഹ്യസേവനം നടത്തുന്ന ആദരണീയനായ പൊതുപ്രവര്‍ത്തകന്‍. ഖത്തറില്‍ ഏതെങ്കിലുമൊരു പ്രവാസി മരിക്കുകയാണെങ്കില്‍ ആരും ആദ്യം വിളിക്കുന്നത്‌ ഹാജിക്കയെ ആയിരിക്കും. ഖത്തറിലെ ജീവ കാരുണ്യപ്രവര്‍ത്തനത്തിന്റെ പര്യായം. വര്‍ഷം 1956. അന്നത്തെ ബോംബൈ തീരത്ത് നിന്ന് ഹാജിക്ക അടക്കം 65 യാത്രക്കാരുമായി യു.എ.ഇയിലേക്ക് പുറപ്പെട്ട ലോഞ്ച്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=3056

ഷാജി വയനാട്‌: ആമുഖം വേണ്ടതില്ലാത്ത ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകന്‍

    ഷാജി വയനാട്‌. ആമുഖം വേണ്ടതില്ലാത്ത ദമാമിലെ (സൗദി അറേബ്യ) പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍.വയനാട്‌ ആറാട്ടുതറ തെക്കേ കണ്ടി കുഞ്ഞാലിയുടെയും ആയിഷയുടെയും മകന്‍.സൗദിയിലെത്തിയിട്ട് 17 വര്‍ഷം കഴിഞ്ഞു. ഏഴു വര്‍ഷത്തോളമായി സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ്. കേരള റിലീഫ്‌ വിങ്ങിന്റെ സംഘടനാ പ്രവര്ത്തനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനവും നടത്തിയിരുന്ന ഷാജി പിന്നീട് ഒരു നിയോഗം പോലെ സജീവ സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ പല കാര്യങ്ങള്‍ക്കുമായി അധികാര കേന്ദ്രങ്ങളെ  സമീപിക്കുമ്പോള്‍ പോലീസ്‌, ജവാസാത്,തര്‍ഹീല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2946

ലത്തീഫിനെ സഹായിക്കാമോ?

  ദൈവത്തോട് മനമുരുകി പ്രാര്‍ഥിച്ച് നമ്മുടെ കനിവിന്നായ് കേഴുന്ന ഈ ചെറുപ്പക്കാരന്റെ പേര് അബ്ദുല്‍ ലത്തീഫ്, 27 വയസ്സ്. തൃശൂര്‍ വെള്ളറക്കാട്‌ സ്വദേശി. അഞ്ചാം വയസ്സില്‍ ഇരുകാലുകളും തളര്‍ത്തിക്കളഞ്ഞ വിധിയെ നോക്കി കൊഞ്ഞനം കുത്തി തന്‍റെ നാലു ചക്രമുള്ള ബൈക്കില്‍ സിമന്റും മണലും ചെറിയ തോതില്‍ കച്ചവടം നടത്തി വാപ്പ, ഉമ്മ, ഭാര്യ, ഉമ്മൂമ്മ, ഉമ്മൂമ്മയുടെ സഹോദരി എന്നിവരടങ്ങുന്ന ഒരു വലിയ കുടുംബത്തെ പോറ്റിയിരുന്ന ലത്തീഫിനെ വിധി ഒന്നര മാസം മുന്നേ ഒരു റോഡ്‌ ആക്സിഡന്റിന്റെ രൂപത്തില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2364

‘ചാരിറ്റി’ – ജീവകാരുണ്യ രംഗത്തെ പ്രശസ്തി ആഗ്രഹിക്കാത്ത സ്നേഹക്കൂട്ടായ്മ

    ‘’ഭാരവാഹികള്‍ ഇല്ല, ചട്ടക്കൂട് ഇല്ല! ആറുപേര്‍ ഒരേ മനസ്സോടെ ആലോചിച്ചു തീരുമാനം എടുക്കുന്നു. മറ്റു ഗ്രൂപ്പുകളില്‍ നിന്നും ഒരു വേറിട്ട പ്രവര്‍ത്തനശൈലി. എല്ലാവരുടെയും അഭിപ്രായത്തില്‍ ഇപ്പോള്‍ ഉള്ള പ്രവര്‍ത്തനരീതി മതി എന്നാണു. അതായതു കണ്ട്, കേട്ട് അറിഞ്ഞു വരുന്നവര്‍ മാത്രം മതി. അതിനാല്‍ മാധ്യമങ്ങളില്‍ ‘ചാരിറ്റി’യെക്കുറിച്ച് പബ്ലിഷ് ചെയ്യുവാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ ഒരേ മനസ്സുള്ള കുറച്ചു പേരുടെ സഹായത്തില്‍ എട്ടു കുടുംബങ്ങളെ (ഒരു കുടുംബത്തിന് ഒമ്പതിനായിരവും ബാക്കി അയ്യായിരം വീതവും) മാസം തോറും ഓരോ തുക നല്‍കി കഴിഞ്ഞ ഒരു വര്‍ഷമായി സഹായിക്കുന്നു. …

Continue reading »

Permanent link to this article: http://pravasicorner.com/?p=2319

Older posts «

Copy Protected by Chetan's WP-Copyprotect.