Category Archive: പ്രവാസി രചന

അച്ഛന്‍റെ കത്ത് …..

    പതിനേഴു വർഷങ്ങൾക്കപ്പുറം ഞാന് ഈ പ്രവാസ ഭൂമിയിലേക്ക്‌ വണ്ടി കയറുമ്പോള്‍ അന്ന് ആഴ്ചയില്‍ ഒരു കത്തെങ്കിലും അയയ്ക്കണമെന്നായിരുന്നു വീട്ടില്‍നിന്നുള്ള അച്ഛന്‍റെ നിര്‍ദേശം. ”നിന്റെ കത്തുവരാന്‍ വൈകുമ്പോള്‍ ഞാന്‍ക്ഷേത്രത്തിലൊന്നു പോകും. തൊഴുത് തിരിച്ചെത്തിയാല്‍ ഉറപ്പാണ്, പിറ്റേന്ന് കത്തുമായി പോസ്റ്റുമാന്റെ വരവുണ്ടാകും.” എന്‍റെ അച്ഛന്‍റെ വിശ്വാസമായിരുന്നു അത്. എണ്‍പത്തി നാലാമത്തെ വയസ്സില്‍ ഒരു സന്ധ്യ നേരത്ത് പെട്ടെന്ന് അച്ഛനങ്ങു പോയി. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ പഴയ ചില കടലാസുകള് ഒതുക്കിവെക്കുമ്പോള്‍ പണ്ട് എനിക്ക് അച്ഛനെഴുതിയ കത്തുകളുടെ ഒരു കെട്ട്! …

Continue reading »

Permanent link to this article: http://pravasicorner.com/?p=17362

അജ്ഞാതയായ ഒരു നേഴ്സിന്റെ ഡയറിക്കുറിപ്പ്…..

    ഈ ഡയറിക്കുറിപ്പ് ഒരു നേഴ്സിന്‍റെ വേദന മാത്രമല്ല പങ്കുവെക്കുന്നത് എല്ലാ സ്ത്രീയുടേതും കൂടിയാണ്. ശക്തമായ ഈ വാക്കുകള്‍ വായിക്കൂ… “എഴുപതുകാരന്റെ അരക്കെട്ട് മെല്ലെ ഉയര്ത്തി പഴുപ്പും ചോരയും ഇടകലര്‍ന്ന മലവും മൂത്രം തുടച്ചു നീക്കുമ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ കിടന്നിരുന്ന തുടയെല്ല് പൊട്ടിയ ആ ചെറുപ്പക്കാരന്‍ എക്സ്–റെയേക്കാളും മൂര്‍ച്ചയുള്ള തന്‍റെ കണ്ണുകള്‍ കൊണ്ട് സാരിയുടെ വിടവിലൂടെ എന്‍റെ വയറും മാറിടവും സ്കാന്‍ ചെയ്യുന്നത് കണ്ടിട്ടും ഞാന്‍ കണ്ടില്ലായെന്നു നടിച്ചുനിന്നു. കാരണം എന്നെ സംബന്ധിച്ച് ആ ചെറുപ്പക്കാരന്റ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17347

ഞാനറിഞ്ഞില്ല, അത് ലോക പ്രശസ്തനായ ജെഫ്‌ ആണെന്ന്…… ഒരു പ്രവാസിയുടെ അനുഭവം

അമേരിക്കയില്‍ (1994)ലോക കപ്പ്‌ ഫുട്ബോള്‍ ആരംഭിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ സൗദി അറബ്യയിലെ ചെറുഗ്രാമമായ നാരിയയില്‍ ചില ആവശ്യങ്ങള്‍ക്കായി പോയി തിരിച്ചു വന്നത് ബസ്സില്‍ ആയിരുന്നു അന്ന് കാര്‍ ഇല്ലാത്തതു കാരണം ദീര്‍ഘ യാത്രക്കു ബസ്സ്‌ ആയിരുന്നു ആശ്രയം. ജോര്‍ദാനില്‍ നിന്നും അഫര്‍ അല്‍ ബാതിന്‍ വഴി നരിയയില്‍ എത്തിയതാണ് ബസ്സ്‌. 12 മണിയോടുകൂടി ദമ്മാമില്‍ എത്തണമെന്ന ലക്ഷ്യത്തോടു കൂടി ഞാന്‍ ബസ്സില്‍ കയറി. രണ്ടരമണിക്കൂര്‍ യാത്ര ചെയ്യണമല്ലോ എന്നോര്‍ത്ത് ഒരു ദിനപത്രവും കയ്യില്‍ കരുതിയിരുന്നു. ബസ്സില്‍ അത്ര തിരക്കില്ലെങ്കിലും 18നും 25നും ഇടയില്‍ പ്രായം തോന്നിക്കുന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=15101

ഖത്തറിലേക്ക് കണ്ണീരോടെ ഒരു യാത്ര…..

( By ആഷിക് സി പി, സ്വദേശം: മലപ്പുറം ജില്ലയില്‍ തിരൂരിലെ മുറിവഴിക്കല്‍. ഇപ്പോള്‍  ഖത്തറില്‍ ലുലു ഗ്രൂപ്പിന്‍റെ HR  ട്രെയിനിംഗ് മാനേജര്‍ ആയി ജോലി നോക്കുന്നു) ഓരോ മണിക്കൂറും ഓരോ നിമിഷം പോലെ മിന്നി മറയുന്നു.സുബഹി നമസ്ക്കാരം കഴിഞ്ഞു അയല്‍വാസികളും കുടുംബക്കാരും  ഓരോന്നായി എത്തി തുടങ്ങി .ഓരോരുത്തര്‍ക്കും അറിയേണ്ടത് രണ്ടു ചോദ്യങ്ങള്‍ മാത്രമായിരുന്നു “വിസയും പാസ്പോര്‍ട്ടും ഹാന്‍ഡ്‌ ബാഗില്‍ വെച്ചോ…” “പെട്ടിയുടെ വെയിറ്റ് ഇത്തിരി കൂടിയോ…” .ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെ അവരില്‍ ചിലര്‍  ഇടയ്കിടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2154

ഒരിക്കല്‍ക്കൂടി പ്രവാസച്ചൂടിലേക്ക് ………..!!!!

By  സിറാജ്  ബിന്‍ കുഞ്ഞിബാവ  (ഫേസ്‌ബുക്ക് സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതന്‍. ഖത്തറില്‍ പ്രവാസി. സ്വദേശം തൃശ്ശൂര്‍.) ഒന്ന് മയക്കം പിടിച്ചതെയുള്ളൂ. അലാറം അടിച്ചു. ചുറ്റിപ്പിടിച്ച കൈ പതുക്കെ എടുത്തുമാറ്റി എണീറ്റു ബാത്ത്‌റൂമിലേക്ക് നടന്നു. പിന്നില്‍ നിന്നും വിതുമ്പല്‍. അവള്‍ ഉറങ്ങിയില്ലായിരുന്നു! കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും മക്കളും എഴുന്നേറ്റിരുന്നു. ഹായ്‌! ചക്കരക്കുട്ടികള്‍ എണീറ്റോടാ? പത്തുമണി ആയില്ലല്ലോ? തമാശ ഏറ്റില്ല! സാധാരണ അയാള്‍ എന്തേലും പറഞ്ഞാ മതി മക്കള്‍ കുടുകുടെ ചിരിക്കാന്‍. രണ്ടാളും അടുത്ത് വന്ന് തോളിലൂടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2020

Copy Protected by Chetan's WP-Copyprotect.