Category Archive: ഖത്തര്‍ ബ്യൂറോ

ഖത്തറില്‍ മൂന്ന് ലക്സസ് കാര്‍ മോഡലുകള്‍ തിരിച്ചു വിളിച്ചു

  ഖത്തര്‍: എയര്‍ ബാഗ് തകരാറുകള്‍ കണ്ടു പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ടൊയോട്ടയുടെ ആഡംബര വാഹനമായ ലെക്സസിന്റെ മൂന്നു മോഡലുകള്‍ വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചു. 2010-2011 മോഡല്‍ IS-F, 2009-2011 മോഡല്‍ IS-Convert /GX 460, 2006-2011 മോഡല്‍ ES350 / IS250 എന്നീ വാഹനങ്ങളാണ് തിരിച്ചു വിളിച്ചിട്ടുള്ളത്. മുന്‍ഭാഗത്തെ യാത്രക്കാരന്‍റെ ഭാഗത്തുള്ള എയര്‍ ബാഗിനാണ് തകരാര്‍ കണ്ടു പിടിച്ചിട്ടുള്ളത്. തിരിച്ചു വിളിക്കപ്പെട്ട മോഡലുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് വാഹനം നല്‍കിയ എജന്റ്റ് സ്വീകരിക്കുന്ന നടപടികള്‍ മന്ത്രാലയം നിരീക്ഷിക്കും. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19377

ഖത്തറിലെ ഇന്ത്യന്‍ എംബസ്സിയുടെ പുതിയ ആസ്ഥാനത്ത് ആദ്യ ഓപ്പണ്‍ ഹൗസ് ഇന്ന്.

  ഖത്തര്‍: ഖത്തറിലെ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൗസ് ഇന്ന് നടക്കും. എംബസ്സിയുടെ പുതിയ ആസ്ഥാനത്ത് വെച്ചാണ് ഓപ്പന്‍ ഹൗസ് നടക്കുക. ഖത്തറില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് ബോധിപ്പിക്കാം. വൈകീട്ട് 5.30 മുതല്‍ 6.30 വരെയാണ് പരാതികള്‍ ബോധിപ്പിക്കാനുള്ള സമയം. ദോഹയിലെ ഒനൈസയില്‍ സോണ്‍ 63, അല്‍ എയ്ത്ര സ്ട്രീറ്റ് നമ്പര്‍ 941 ലേക്കാണ് മാറിയത് (വില്ല 86,90) എന്നതാണ് എംബസ്സിയുടെ പുതിയ വിലാസം.   വെസ്റ്റ് ബേ പെട്രോള്‍ പമ്പിന് മുന്നിലൂടെയുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=18955

ഖത്തറില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  ഖത്തര്‍: ഖത്തറില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ 15 മുതല്‍ ആഗസ്റ്റ്‌ 31 വരെയാണ് നിയമം പ്രാബല്യത്തില്‍ ഉണ്ടാകുക. ഈ കാലയളവില്‍ കാലത്ത് 11.30  മുതല്‍ വൈകീട്ട് മൂന്നു മണി വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കാന്‍ പാടില്ല. കൂടാതെ പരമാവധി അഞ്ചു മണിക്കൂര്‍ മാത്രമേ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കാന്‍ പാടുള്ളൂ എന്നും നിബന്ധനയുണ്ട്. നിയമ ലംഘനം തടയുന്നതിനായി 400 പരിശോധകര്‍ ജോലി സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തും. നിയമ ലംഘനം …

Continue reading »

Permanent link to this article: http://pravasicorner.com/?p=18583

വിദ്യാര്‍ത്ഥികള്‍ അവധിയെടുത്താല്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുന്ന നിയമം ഖത്തറില്‍ പ്രാബല്യത്തില്‍

    ഖത്തര്‍/ദോഹ: കുട്ടികള്‍ ക്ലാസുകളില്‍ വരാതെ തുടര്‍ച്ചയായി അവധിയെടുക്കുന്നത് തടയുന്നതിന് സുപ്രീം എജുക്കേഷന്‍ കൌണ്‍സില്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യഭ്യാസ മന്ത്രിയും സുപ്രീം എജുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ.മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ വാഹിദ്‌ ബിന്‍ അലി ഹമ്മാദിയാണ് 2014 ലെ നമ്പര്‍ 23 ആയി ഈ ഉത്തരവ് പുറത്തിറക്കിയത്.   മതിയായ കാരണങ്ങള്‍ ഇലാതെ സ്കൂളില്‍ അവധിയാകുന്ന വിദ്യാര്‍ത്ഥിയെ ടെസ്റ്റുകള്‍ എഴുതുന്നതില്‍ നിന്ന് ഈ നിയമം വിലക്കുന്നു. അകാരണമായ അവധിയെടുക്കുന്നത് തടയുന്നതിന് വേണ്ടിയാണ് നിയമം പ്രാബല്യത്തില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16895

ഖത്തര്‍ ദുരന്തം: കൊല്ലപ്പെട്ടവരില്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി

  ഖത്തര്‍/ദോഹ: കഴിഞ്ഞ വ്യാഴാഴ്ച ലാന്‍ഡ്‌ മാര്‍ക്ക്‌ മാളിനടുത്തുള്ള പെട്രോള്‍ സ്റ്റേഷന്‍ കോംപ്ലെക്സില്‍ പ്രവര്‍ത്തിക്കുന്ന ഇസ്താബൂള്‍ റസ്റ്റോറന്റില്‍ ഗ്യാസ്‌ റാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട തൊഴിലാളികളില്‍ ചിലര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അപകടത്തില്‍ മരണപ്പെട്ട ഏഴു തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനി കൊല്ലപ്പെട്ടവരില്‍ ചിലര്‍ക്ക് ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഉണ്ടായിരുന്നില്ലെന്ന് പ്രത്യക്ഷമായി തന്നെ സമ്മതിച്ചിട്ടുണ്ട്. തൊഴിലെടുക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ മരണപ്പെടുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് ഖത്തറിലെ തൊഴില്‍ നിയമം അനുശാസിക്കുന്നു. ദുഹൈലില്‍ ഉണ്ടായ തരത്തിലുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=15549

ഖത്തറിലെ പെട്രോള്‍ പമ്പുകളിലെ ഭക്ഷണ ശാലകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകളും ടാങ്കുകളും മാറ്റാന്‍ ഉത്തരവ്

    ഖത്തര്‍/ദോഹ: പെട്രോള്‍ പമ്പുകളില്‍ പ്രവത്തിക്കുന്ന ഭക്ഷണ ശാലകളില്‍ നിന് ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസ്‌ സിലിണ്ടറുകളും ടാങ്കുകളും അടിയന്തിരമായി നീക്കം ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടു.  പകരം ഇലക്ട്രിക് ബര്‍ണറുകളും ഒവനുകളും ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി പത്തു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ലാന്‍ഡ്‌ മാര്‍ക്ക്‌ മാളിനടുത്തുള്ള പെട്രോള്‍ സ്റ്റേഷന്‍ കോംപ്ലെക്സില്‍ പ്രവര്‍ത്തിക്കുന്ന ഇസ്താബൂല്‍ റെസ്റ്റോറന്റില്‍ 11 പേരുടെ മരണത്തിനും 35 പേരുടെ പരിക്കിനും കാരണമായ ഗ്യാസ്‌ ടാങ്ക് പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് പുതിയ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15540

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഖത്തറില്‍ മരിച്ചത് 456 ഇന്ത്യക്കാര്‍, വിവരങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്താതെ ഖത്തറിലെ ഇന്ത്യന്‍ എംബസ്സി

      ഖത്തര്‍/ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഖത്തറില്‍ 456 ഇന്ത്യക്കാര്‍ മരണമടഞ്ഞുവെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം ഫയല്‍ ചെയ്ത അപേക്ഷക്കുള്ള മറുപടിയിലാണ് ഇന്ത്യന്‍ എംബസ്സിക്ക് ഇക്കാര്യം തുറന്നു സമ്മതിക്കേണ്ടി വന്നത്. ഇക്കാലഘട്ടത്തില്‍ പ്രതിമാസം 20 മരണങ്ങള്‍ വീതം നടന്നിട്ടുണ്ട് എന്ന് എംബസ്സി സമ്മതിക്കുന്നു. 27 പേര്‍ മരിച്ച ഓഗസ്റ്റ് ആണ് ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞ മാസം. 2012 ല്‍ 237 ഉം 2013 ലെ ആദ്യ 11 …

Continue reading »

Permanent link to this article: http://pravasicorner.com/?p=15372

ഹാജിക്ക അന്തരിച്ചു

    ദോഹ: ഖത്തറിലെ ദോഹയില്‍ ക്രേസീ സിഗ്നലിനു പരിസരത്തുള്ള വീട്ടില്‍ സാന്ത്വനസ്പര്‍ശവുമായി ഇനി ഹാജിക്ക ഉണ്ടാവില്ല. പ്രവാസ ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തി ഖത്തറിലെ പ്രവാസികളുടെ താങ്ങും തണലുമായിരുന്ന ഹാജിക്ക എന്ന മുസ്‌ലിം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ ഹാജി (67) അന്തരിച്ചു. കുറെ നാളായി രോഗപീഡയാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം 6.30ന് ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരണപ്പെട്ടത്. കഴിഞ്ഞ 48 വര്‍ഷമായി ഖത്തറിലെ ജീവ കാരുണ്യപ്രവര്‍ത്തനത്തിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14748

ഖത്തറിലെ വിസിറ്റ് വിസക്കാര്‍ക്കും എക്സിറ്റ്‌ വിസ: നിബന്ധന അറിയാത്തവര്‍ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങുന്നു

    ഖത്തര്‍/ദോഹ: 18 വയസ്സിനു മുകളിലുള്ള എല്ലാ പുരുഷന്മാര്‍ക്കും രാജ്യത്ത്‌ നിന്ന് പുറത്തു പോകുമ്പോള്‍ എക്സിറ്റ്‌ പെര്‍മിറ്റ്‌ നിര്‍ബന്ധമാണെന്ന നിബന്ധന അറിയാത്തത് മൂലം സന്ദര്‍ശന വിസയില്‍ എത്തി മടങ്ങി പോകുമ്പോള്‍ വിഷമതകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. താമസ വിസക്കാരുടെ 18 വയസ്സ് കഴിഞ്ഞ ആണ്‍ മക്കള്‍ക്കും മുപ്പതു ദിവസം രാജ്യത്ത്‌ കഴിഞ്ഞ  സന്ദര്‍ശന വിസക്കാര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. എന്നാല്‍ വനിതകള്‍ക്ക് ഇത് ബാധകമല്ല.  എന്നാല്‍ ഇക്കാര്യം അറിയാതെ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തി മടങ്ങി പോകുന്ന പലര്‍ക്കും വിമാനത്താവളത്തില്‍ എത്തുമ്പോള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14565

അല്‍ റുമൈഹി ഖത്തറിന്റെ പുതിയ വിദേശകാര്യ സഹമന്ത്രി

    ഖത്തര്‍/ദോഹ: പുതിയ വിദേശകാര്യ സഹമന്ത്രിയായി മുഹമ്മദ്‌ ബിന്‍ അബ്ദുള്ള മേതബ് അല്‍ റുമൈഹി നിയമിതനായതായി വിദേശകാര്യ മന്ത്രി ഖാലീദ് ബിന്‍ മുഹമ്മദ്‌ ബിന്‍ അത്തീയ അറിയിച്ചു.  ഫ്രാന്‍സിലെ ഖത്തര്‍ അംബാസഡര്‍ ആയിരുന്നു റുമൈഹി.ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്  എന്നീ രാജ്യങ്ങളുടെയും അധിക ചുമതല വഹിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെയും ചുമതല വഹിച്ചിരുന്നത് റുമൈഹി ആയിരുന്നു.   

Permanent link to this article: http://pravasicorner.com/?p=14506

Older posts «

Copy Protected by Chetan's WP-Copyprotect.