Category Archive: ബഹ്‌റൈന്‍ ബ്യൂറോ

പ്രളയ ബാധിത കാശ്മീരില്‍ ബഹറിന്‍ പൗരനെ കാണാതായി

    ബഹറിന്‍/മനാമ: പ്രളയ ബാധിത കാശ്മീരില്‍ ബഹറിന്‍ പൗരനെ കാണാതായതായി ബന്ധുക്കള്‍ ഇന്ത്യയിലെ ബഹറിന്‍ എംബസ്സിയെ അറിയിച്ചു. ഹുസൈന്‍ മഹദി ഇബ്രാഹിമിനെ (23) ആണ് കാണാതായത്. ശനിയാഴ്ച ശ്രീനഗറിലേക്ക് പോയ ഇയാളെ കുറിച്ച് കഴിഞ്ഞ നാല് ദിവസമായി വിവരമൊന്നും ഇല്ലെന്നു വീട്ടുകാര്‍ അറിയിക്കുന്നു. ബാംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായ ഹുസൈന്‍ അവിടെ നിന്നാണ് ശ്രീനഗറിലേക്ക് പോയത്. ഹുസൈനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു ഇന്ത്യയിലെ ബഹറിന്‍ അംബാസഡര്‍ താരിഖ് മ്യ്ബാരാക് ബിന്‍ ദൈന പറഞ്ഞു. ഇത് വരെ യാതൊരു …

Continue reading »

Permanent link to this article: http://pravasicorner.com/?p=17027

ജോലിക്കാരായ സ്ത്രീകള്‍ അബായ ധരിക്കരുതെന്ന ബഹറിന്‍ വനിതാ മന്ത്രിയുടെ വിവാദ ഉത്തരവ് റദ്ദാക്കി

    ബഹറിന്‍/മനാമ: തന്‍റെ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അബായ ധരിക്കാന്‍ പാടില്ലെന്ന വിവാദ ഉത്തരവ് ബഹറിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ റദ്ദാക്കി. സാംസ്കാരിക വകുപ്പ് മന്ത്രി ഷെയ്ഖ മെയ്‌ ബിന്‍ത് മുഹമ്മദ്‌ അല്‍ ഖലീഫയാണ് വിവാദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രധാനമന്ത്രി റദ്ദാക്കുകയായിരുന്നു. സര്‍ക്കുലര്‍ വിവാദമാകുകയും സോഷ്യല്‍ മീഡിയകളില്‍ ഗഹനമായ ചര്‍ച്ചക്ക് വിധേയമാകുകയും പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്ത അവസരത്തിലാണ് റദ്ദാക്കല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16890

രാജ്യത്ത്‌ ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്നത് പ്രവാസികള്‍: പി സി ജോര്‍ജ്ജ്

    ബഹറിന്‍/മനാമ: രാജ്യത്ത്‌ ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്ന വിഭാഗം പ്രവാസികളാണെന്നു ചീഫ്‌ വിപ്പും കേരള കോണ്ഗ്രസ് നേതാവുമായ പി സി ജോര്‍ജ്ജ്. കേരള കാത്തലിക്‌ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ബഹറിനില്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് മാറേണ്ടത്. കേരളത്തില്‍ നിന്ന് വയലാര്‍ രവി ഉള്‍പ്പെടെ ഉള്ളവര്‍ കേന്ദ്രത്തില്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടും പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരമായില്ല. ഇപ്പോഴും നിരവധി പ്രശ്നങ്ങള്‍ അവശേഷികുകയാണ്. പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനു …

Continue reading »

Permanent link to this article: http://pravasicorner.com/?p=16878

അഞ്ചു വയസ്സുകാരി ബഹറിന്‍ ബാലികയെ ബലമായി ചുംബിച്ച പാക്കിസ്ഥാനിക്കു 10 വര്‍ഷം തടവ്

    ബഹറിന്‍/മനാമ: അഞ്ചു വയസ്സുകാരിയായ ബഹറിന്‍ ബാലികയെ ബലമായി ചുംബിച്ച 39 കാരനായ പാക്കിസ്ഥാന്‍ പൗരന് ബഹറിന്‍ കോടതി പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷക്ക് ശേഷം ബഹറിനില്‍ നിന്നും നാടു കടത്താനും കോടതി ഉത്തരവായിട്ടുണ്ട്. പ്രതിയായ പാക്കിസ്ഥാനി ഡ്രൈവര്‍ ആയിരുന്നു കുട്ടിയെ എല്ലാ ദിവസങ്ങളിലും സ്കൂളിലേക്കും തിരിച്ചും കൊണ്ട് പോയിരുന്നത്. സ്കൂളില്‍ നിന്നും തിരിച്ചു വീട്ടിലെത്തിയ കുട്ടി കരയുന്നത് ശ്രദ്ധയില്‍ പെട്ട മാതാവ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി …

Continue reading »

Permanent link to this article: http://pravasicorner.com/?p=15376

ബഹറിന്‍: വിദേശികള്‍ ഭയന്നിരിക്കാതെ പരാതി നല്‍കണമെന്ന് പോലീസ്‌ ഓംബുഡ്സ്മാന്‍

    ബഹറിന്‍: സുരക്ഷാ സൈനികര്‍, യൂണിഫോമില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ തുടങ്ങിയവരില്‍ നിന്നും നിയമ വിരുദ്ധമായ പെരുമാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ പ്രവാസികള്‍ ഓംബുഡ്സ്മാനില്‍ പരാതി നല്‍കണമെന്ന് പോലീസ്‌ ഓംബുഡ്സ്മാന്‍ സെക്രട്ടറി ജനറല്‍ നവാഫ് അല്‍ മുഅവാദ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് പോലീസ്‌ ഓംബുഡ്സ്മാന്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഓംബുഡ്സ്മാന്‍. അതിനാല്‍ ഭയമില്ലാതെ പരാതി നല്‍കാന്‍ വിദേശികള്‍ മുന്നോട്ടു വരണമെന്ന് മുഅവാദ പറഞ്ഞു. പരാതികള്‍ വെബ്സൈറ്റ്‌ വഴിയോ ഇമെയില്‍ വഴിയോ നല്‍കാം. സിഫിലെ ഓഫീസില്‍ നേരിട്ടും …

Continue reading »

Permanent link to this article: http://pravasicorner.com/?p=14674

റമദാന്‍ മാസത്തില്‍ സ്ഫോടനം: ബഹറിനില്‍ രണ്ടു പേര്‍ക്ക് 25 വര്‍ഷം വീതം തടവ്‌

    ബഹറിന്‍/മനാമ: കഴിഞ്ഞ റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്കാര വേളയില്‍ വെസ്റ്റ്‌ റിഫയിലെ ഷെയ്ക്ക് ഇസ ബിന്‍ സല്‍മാന്‍ പള്ളിക്ക് സമീപം സ്ഫോടനം നടത്തിയ കേസില്‍ രണ്ടു സ്വദേശികളെ ബഹറിന്‍ കോടതി 25 വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. മറ്റു രണ്ടു പ്രതികള്‍ക്ക് 15 വര്‍ഷം വീതം തടവ്‌ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഗ്യാസ്‌ സിലിണ്ടറുകളില്‍ ഡിറ്റനേറ്റര്‍ ഘടിപ്പിച്ചു റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ചായിരുന്നു പ്രതികള്‍ സ്ഫോടനനം നടത്തിയത്.  സ്ഫോടനത്തില്‍ മരണമോ പരിക്കോ ആര്‍ക്കും സംഭാവിചില്ലെന്കിലും വിശുദ്ധ റമദാന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14016

അഷൂറയോടനുബന്ധിച്ച് ബഹറിനില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി

    ബഹറിന്‍/മനാമ: അഷൂറയോടനുബന്ധിച്ച് രാജ്യത്ത്‌ ബുധന്‍, വ്യാഴം (നവംബര്‍ 13, 14) എന്നീ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും,സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, പൊതു സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ഇത് വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവില്‍ ഉപ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ മുബാറക്‌ അല്‍ ഖലീഫ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.  

Permanent link to this article: http://pravasicorner.com/?p=14003

ബഹറിന്‍: 50,000 ത്തോളം വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നുവെന്നു തൊഴില്‍ മന്ത്രി

    ബഹറിന്‍/മനാമ: രാജ്യത്ത് അനധികൃതമായി 50,000 ത്തിലധികം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ബഹറിന്‍ തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഈ വര്‍ഷം 756 അനധികൃത തൊഴിലാളികളെ പിടികൂടി തിരിച്ചയച്ചു. എല്‍.എം..ആര്‍.എ യും (ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി), ആഭ്യന്തര മന്ത്രാലയം, നാഷണല്‍ പാസ്പോര്‍ട്ട് & റസിഡന്‍സ് അഫയേഴ്സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. അനധികൃതമായി ജോലി ചെയ്തു വരുന്ന വിദേശികളെ പിടി …

Continue reading »

Permanent link to this article: http://pravasicorner.com/?p=13968

ആഴ്ചയില്‍ അഞ്ചു ദിവസം ബഹറിനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗള്‍ഫ്‌ എയര്‍ സര്‍വീസ്

    ബഹ്‌റൈന്‍/മനാമ: ബഹറിനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗള്‍ഫ്‌ എയര്‍ ആഴ്ചയില്‍ അഞ്ചു ദിവസം സര്‍വീസ്‌ നടത്തും.  ഡിസംബര്‍ 15 മുതലാണ്‌ സര്‍വീസ്‌ ആരംഭിക്കുക. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ നടത്തുക. തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചക്ക് 1.30 ന് ബഹറിനില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.35 ന് തിരുവനന്തപുരത്ത് എത്തും. അന്ന് രാത്രി 9.20 തിരിച്ചു ബഹറിനിലേക്ക് പറക്കുന്ന വിമാനം രാത്രി 11.45 ന് ബഹറിനില്‍ എത്തും.  വ്യാഴം, ശനി, …

Continue reading »

Permanent link to this article: http://pravasicorner.com/?p=13881

ബഹറിനില്‍ 24 മണിക്കൂര്‍ സേവനത്തിനു പുതിയ ഇലക്ട്രോണിക് സംവിധാനവുമായി ലേബര്‍ മാര്‍ക്കറ്റ്‌ റെഗുലേറ്ററി അതോറിറ്റി

    ബഹ്‌റൈന്‍/മനാമ: ഉപയോക്താക്കള്‍ക്ക് സമയ ലാഭവും ജീവനക്കാര്‍ക്ക് അധ്വാന ലാഭവും ലഭിക്കുന്നതിനും സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇ-സപ്പോര്‍ട്ട് സെന്ററിന്റെ പുതിയ ഇലക്ട്രോണിക് സംവിധാനവുമായി എല്‍.എം.ആര്‍.എ (ലേബര്‍ മാര്‍ക്കറ്റ്‌ റെഗുലേറ്ററി അതോറിറ്റി) രംഗത്ത്. പുതിയ സംവിധാനം ബഹറിന് അകത്തു നിന്നും പുറത്തു നിന്നും ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താമെന്നു  എല്‍.എം.ആര്‍.എ  സി.ഇ.ഒ ഒസാമ അല്‍ അബിസി വ്യക്തമാക്കി. സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. തൊഴിലാളികള്‍ക്ക് തങ്ങളുടെ സി.പി.ആര്‍ നമ്പര്‍ ഉപയോഗിച്ചും തൊഴിലുടമകള്‍ക്ക് രഹസ്യ കോഡുകള്‍ ഉപയോഗിച്ചും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. https://services.lmra.bh/e-support …

Continue reading »

Permanent link to this article: http://pravasicorner.com/?p=13509

Older posts «

Copy Protected by Chetan's WP-Copyprotect.