Category Archive: ബഹ്‌റൈന്‍ ബ്യൂറോ

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്: ഗള്‍ഫിലെ എംബസികള്‍ പിരിക്കുന്നത് അധികം തുക

    ബഹ്‌റൈന്‍/മനാമ: കോടികള്‍ ചെലവഴിക്കാതെ കെട്ടിക്കിടക്കുമ്പോഴും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിന്റെ പേരില്‍ എംബസികള്‍ അധികം തുക പിരിക്കുന്നു. മിക്ക ഇന്ത്യന്‍ എംബസികളും 50 ശതമാനമാനത്തില്‍ താഴെ മാത്രം തുകയേ ചെലവഴിച്ചിട്ടുള്ളൂവെന്നാണ് സൂചന. സര്‍ക്കാര്‍ നിശ്ചയിച്ചതിലധികം തുക പിരിച്ചെടുക്കുന്നതും സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാകാത്തതുമാണ് തുക കെട്ടികിടക്കാന്‍ കാരണം. ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് വിനിയോഗിക്കാനെന്ന പേരില്‍ എംബസി വെല്‍ഫെയര്‍ വിങ്ങിനു കീഴില്‍ രൂപീകരിച്ച ഫണ്ടിലേക്ക്(ഐസിഡബ്ലിയുഎഫ്) 100 രൂപയോ അതിനു തുല്യമായ അതത് രാജ്യത്തെ കറന്‍സിയോ പിരിച്ചെടുക്കണമെന്നാണ് കേന്ദ്ര …

Continue reading »

Permanent link to this article: http://pravasicorner.com/?p=11933

ബഹ്‌റൈനില്‍ മലയാളി യുവാവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

    ബഹറിന്‍ (മനാമ):  ഭാര്യയെ കൊലപ്പെടുത്തി മലയാളി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി പുളിയാനത് പാപ്പച്ചന്‍ സ്മിജോ പൌലോസ് (30) ആണ് ഭാര്യ തൃശ്ശൂര്‍ സ്വദേശിനിയായ ഫ്രാന്‍സിസ്‌ ജോര്‍ജ്ജിന്റെ മകള്‍ സനിതയെ (27) കുത്തി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.  ഇന്നലെ സല്‍മാനിയയില്‍ സനിതയുടെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മുഹരഖിലെ ജെരിയാട്രിക് ആശുപത്രിയില്‍ നഴ്സാണ് സ്മിജോ പൌലോസ്. സനിത സല്മാനിയയിലെ സൈക്യാട്രിക്‌ ആശുപതിയില്‍ ജോലി ചെയ്യുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട ഇവര്‍ കഴിഞ്ഞ ജനുവരിയില്‍ അവധിക്കു …

Continue reading »

Permanent link to this article: http://pravasicorner.com/?p=11284

ബഹറിനില്‍ റമദാന്‍ വ്രത സമയത്ത് ഭക്ഷണം കഴിക്കുന്നവര്‍ക്കും പുകവലിക്കുന്നവര്‍ക്കും ഒരു വര്‍ഷം തടവും 100 ദിനാര്‍ പിഴയും

    ബഹറിന്‍: വിശുദ്ധ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാന അനുശാസനങ്ങള്‍ക്ക് എതിരായി പരസ്യമായി പ്രവര്‍ത്തിക്കരുതെന്ന് ബഹറിന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്രതാനുഷ്ഠാന സമയങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കുകയോ,വെള്ളം കുടിക്കുകയോ,പുക വലിക്കുകയോ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടും.  മതശാസനങ്ങളോട് അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കുന്ന പീനല്‍  കോഡിലെ വകുപ്പ് 309 പ്രകാരമാണ് ശിക്ഷ ലഭിക്കുക.    നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് വ്യാപകമായ നിരീക്ഷണം നടത്തും. പിടികൂടപ്പെടുന്ന നിയമ ലംഘകര്‍ക്ക് ഒരു വര്‍ഷം വരെ തടവും 100 ദിനാര്‍ വരെ പിഴയും …

Continue reading »

Permanent link to this article: http://pravasicorner.com/?p=11256

സൗദിയുടെ പുതിയ വിസ സെന്റര്‍ ബഹറിനില്‍ തുറന്നു

    ബഹറിന്‍: സൗദി അറേബ്യ ബഹറിനിലെ ഫിനാഷ്യല്‍ ഹാര്‍ബറില്‍ പുതിയ വിസ സെന്റര്‍ തുറന്നു. സൗദി എംബസ്സി ചാര്‍ജ്‌ ഡി അഫയേഴ്സ് റിയാദ്‌ ബിന്‍ സൗദ് അല്‍ ഖേനെനി വിസ സെന്റര്‍ ഉല്‍ഘാടനം ചെയ്തു.  ബഹറിനില്‍ ഉള്ളവര്‍ക്ക് സൗദി സന്ദര്‍ശന വിസയും താമസ വിസയും ഉള്‍പ്പെടെ 23 തരത്തിലുള്ള വിസകള്‍ ഇവിടെ നിന്ന് ഇഷ്യൂ ചെയ്യും. ഹജ്ജ്‌, ഉംറ തുടങ്ങിയവയ്ക്ക് പോകുന്നതിനു തയ്യാറെടുക്കുന്നവര്‍ തങ്ങളുടെ വിസകള്‍ ലഭ്യമാക്കേണ്ടത് അംഗീകൃത ഏജന്‍സികള്‍ മുഖേനയാണ്. എന്നാല്‍ വിരലടയാള തിരിച്ചറിയല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=11204

ബഹറിനില്‍ സല്‍മാന്‍ രാജകുമാരനെ ഉപ പ്രധാനമന്ത്രിയായി നിയമിച്ചു.

    ബഹറിനില്‍ രാജകീയ ഉത്തരവിലൂടെ കിരീടാവകാശി ഷൈക്ക് സല്‍മാന്‍ ബിന്‍ ഹമദ്‌ അല്‍ ഖലീഫ രാജകുമാരനെ ഉപ പ്രധാനമന്ത്രിയായി നിയമിച്ചു. രാജ്യത്തു രണ്ടു വര്‍ഷമായി തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ഫലപ്രദമായി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടത്താന്‍ പുതിയ സ്ഥാനലബ്ധി രാജകുമാരനെ സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. സ്കൂള്‍ വിദ്യാഭ്യാസം ബഹറിനില്‍ പൂര്‍ത്തിയാക്കിയ സല്‍മാന്‍ രാജകുമാരന്‍ പിന്നീട് അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍  നിന്ന് ചരിത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Permanent link to this article: http://pravasicorner.com/?p=8657

വിപ്ലവ മുഖം മൂടികള്‍ ബഹറിന്‍ സര്‍ക്കാര്‍ നിരോധിച്ചു

    ബഹ്‌റൈന്‍: വിപ്ലവ മുഖംമൂടികള്‍ എന്നറിയപ്പെടുന്ന (Guy Fawkes mask) ബഹറിനില്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. തിരിച്ചറിയാതിരിക്കാനായി ഇത്തരം മുഖംമൂടികള്‍ ധരിച്ചു കൊണ്ട് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന പ്രക്ഷോഭകാരികള്‍ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ഇവയുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചത്.സര്‍ക്കാരുകള്‍ക്ക്‌ എതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായിട്ടാണ് ഈ മുഖംമൂടികള്‍ അറിയപ്പെടുന്നത്. ഇത്തരം മുഖംമൂടികളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചതായി ബഹറിന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ.ഹസ്സന്‍ ഫഖരോ പ്രത്യേക ഉത്തരവില്‍ അറിയിച്ചു. പൊതുജന സുരക്ഷയെ സംബന്ധിച്ചുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=8308

പിതാവ് ഇന്ത്യക്കാരനാണെങ്കില്‍ വിദേശികളില്‍ പിറന്ന മക്കള്‍ക്ക്‌ ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രധാന കോടതി വിധി

    ബഹ്‌റൈന്‍/ന്യൂ ഡല്‍ഹി: പിതാവ് ഇന്ത്യക്കാരനാണെങ്കില്‍ വിദേശികളില്‍ പിറന്ന മക്കള്‍ക്ക്‌ ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പിതാവ് ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന രേഖയാണ് തെളിവായി സ്വീകരിക്കേണ്ടത്. വിദേശരാജ്യങ്ങളില്‍ പാസ്സ്പോര്‍ട്ട് ഇല്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്ക് ഈ സുപ്രധാന വിധി ഗുണം ചെയ്യും. ബഹറിനിലെ പ്രവാസികളായ കോഴിക്കോട് സ്വദേശി ഹുസൈന്‍ കുട്ടി, മംഗലാപുരം സ്വദേശി ആന്റണി, മഹാരാഷ്ട്രാ സ്വദേശി മുഹമ്മദ്‌ റഫീഖ്‌ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തങ്ങളുടെ മക്കള്‍ക്ക്‌ ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഇവര്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=8271

കിംഗ്‌ ഫഹദ്‌ കോസ് വേയില്‍ ബോംബ്‌ കണ്ടെത്തി

    സൗദി അറേബ്യയേയും ബഹറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ്‌ ഫഹദ്‌ കോസ് വെയില്‍ ബോംബ്‌ കണ്ടെത്തി. രണ്ടു കിലോയോളം വരുന്ന ബോംബ്‌ ആണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് ബോംബ്‌ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഏതാണ്ട് കാല്‍ ലക്ഷത്തിലധികം വാഹനങ്ങളും അര ലക്ഷത്തിലധികം ആളുകളും ദിനംപ്രതി ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്. ബഹറിന്‍ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായി പ്രക്ഷോഭകാരികള്‍ സ്ഥാപിച്ചതാണ് എന്ന് കരുതുന്നു. പ്രക്ഷോഭ വിരുദ്ധ സ്ക്വാഡിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ബോംബ്‌ നിര്‍വീര്യമാക്കി. ബഹറിന്‍ ആഭ്യന്തര മന്ത്രാലയമാണ് വിവരം പുറത്തു …

Continue reading »

Permanent link to this article: http://pravasicorner.com/?p=8084

നഷ്ടം മൂലം ബഹ്‌റൈന്‍ എയര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

    ബഹ്‌റൈന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബഹ്‌റൈന്‍ എയര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കമ്പനിയുടെ കഴിഞ്ഞ മൂന്നു മാസത്തെ നഷ്ടം നാലര മില്യണ്‍ ദീനാര്‍ ആണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഷെയര്‍ ഉടമകളുടെ അസാധാരണ യോഗത്തിലാണ് അടച്ചു പൂട്ടല്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തങ്ങള്‍ക്കു സഹകരണം ലഭിച്ചില്ലെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. ഗവര്‍മെന്റിന്റെ ഔഗ്യോഗിക വിമാന കമ്പനിയായ ഗള്‍ഫ്‌ എയറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ എടുത്തത്‌. ബഹറിനില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടന്നു വരുന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=8033

ബഹ്‌റൈന്‍: മനാമയിലെ കെട്ടിടത്തില്‍ അഗ്നി ബാധ, 13 വിദേശ തൊഴിലാളികള്‍ മരിച്ചു

      ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു തീ പിടിച്ചു 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മുഖര്‍ഖ ഭാഗത്തുള്ള അല്‍ മിഹ്സ റോഡിലെ ഗല്ലിയിലെ മൂന്നു നില കെട്ടിടത്തിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പുക ഉയരുന്നത് കണ്ടു ചിലര്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ചാടുന്നതിനിടയില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 13  മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്സ് മോര്‍ച്ചറിയിലേക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=6827

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.