Category Archive: കുവൈറ്റ്‌ ബ്യൂറോ

സ്ത്രീ വേഷം ധരിച്ച് ഷോപ്പിംഗ്‌ മാളില്‍ കണ്ട യുവാക്കളെ പോലീസ് പിടി കൂടി തല മൊട്ടയടിച്ചു

  കുവൈറ്റ്‌ സിറ്റി: നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ്‌ മാളില്‍ സ്ത്രീ വേഷം ധരിച്ച് കാണപ്പെട്ട മൂന്ന് യുവാക്കളെ കുവൈറ്റ്‌ പോലീസ് കസ്റ്റഡിയിലെടുത്തു. 20 വയസ്സുകാരായ രണ്ട് കുവൈറ്റ്‌ പൗരന്മാരും ഒരു ബഹ്‌റൈന്‍ സ്വദേശിയുമാണ് പിടിയിലായത്. ആദ്യ കാഴ്ചയില്‍ സ്ത്രീകളാണെന്ന് തോന്നിപ്പിക്കുന്ന ഇവരെ പെരുമാറ്റത്തിലെ അസ്വാഭാവികത മണ്ട് മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ പിന്തുടരുകയായിരുന്നു. സ്ത്രീ വേഷം ധരിച്ച പുരുഷന്മാര്‍ ആണെന്ന് മനസ്സിലാക്കിയതോടെ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച പോലീസ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19391

ജബര്‍ അല്‍ അഹമദില്‍ കാണപ്പെട്ട മൃതദേഹം പലസ്തീന്‍ യുവതിയുടെത്. യുവാവ് അറസ്റ്റില്‍.

  കുവൈറ്റ്‌ സിറ്റി: ജാബര്‍ അല്‍ അഹമദിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് പുറത്ത് യുവതിയുടെ മൃതദേഹം കാണപ്പെട്ട കേസില്‍ നാസര്‍ അലി എന്ന ബിദൂനി യുവാവ് പോലീസ് പിടിയിലായി. അമിത അളവില്‍ മയക്കു മരുന്ന് ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട യുവതി പലസ്തീന്‍ സ്വദേശിനിയാണെന്ന് വിരലടയാളത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 36 കാരിയായ യുവതിയുമായി കെട്ടിടത്തില്‍ അനാശാസ്യത്തിന് എത്തിയ യുവാവ് യുവതിക്ക് അമിത അളവില്‍ ഹെറോയിന്‍ നല്‍കുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് കുറ്റസമ്മതം നടത്തി. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19368

കുവൈറ്റിലേക്ക് പോകുന്ന വേലക്കാരികളുടെ ബാങ്ക് ഗാരന്റി നിബന്ധന ഇന്ത്യ പിന്‍വലിച്ചു

    കുവൈറ്റ്‌ സിറ്റി: കുവൈറ്റിലേക്ക് വീട്ടു വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ ബാങ്ക് ഗ്യാരണ്ടി നിബന്ധന പിന്‍വലിച്ഛതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി. കുവൈറ്റ്‌ അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ തുടന്നാണ് നിബന്ധന പിന്‍വലിച്ചത്. ഡിസംബര്‍ 12 മുതല്‍ മുകാല പ്രാബല്യത്തോടെയാണ് നിബന്ധന പിന്‍വലിച്ചത്. ഇന്ത്യയില്‍ നിന്നും വീട്ടു വേലക്കാരികളെ റിക്രൂട്ട് ചെയ്യാന്‍ സ്പോണ്‍സര്‍ 720  ദീനാര്‍ ബാങ്ക് ഗ്യാരന്റി വേണമെന്ന നിബന്ധനക്കെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിസകള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17765

വേലക്കാരികള്‍ക്ക് 2500 ഡോളര്‍ ബാങ്ക് ഗാരന്റി നിര്‍ബന്ധം തന്നെയന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി

    കുവൈറ്റ്‌/കുവൈറ്റ്‌ സിറ്റി: വിദേശത്തേക്ക് പോകുന്ന സ്ത്രീകളായ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ 2007 ന് ശേഷം നിരവധി നടപടികള്‍ എടുത്തിട്ടുണ്ടെന്നും അതിലൊന്ന് മാത്രമാണ് ബാങ്ക് ഗാരന്റി നിബന്ധനയെന്നും കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ പത്ര കുറിപ്പില്‍ വ്യക്തമാക്കി. ഇതിനു മുന്‍പ് പല തരത്തിലുള്ള പരാതികള്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് വ്യാപകമായിരുന്നു. സമയത്ത് ശമ്പളം നല്‍കാതിരിക്കുക, ശാരീരികമായും മാനസികമായുമുള്ള പീഡനം, പാസ്പോര്‍ട്ട് പിടിച്ചു വെക്കല്‍ എന്നിവയായിരുന്നു പ്രധാനമായുള്ള ആരോപണങ്ങള്‍. തൊഴിലാളിക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=17652

കുവൈറ്റില്‍ 2015 മുതല്‍ വിദേശികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കും

    കുവൈറ്റ്‌/കുവൈറ്റ്‌ സിറ്റി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അടുത്ത വര്‍ഷാരംഭം മുതല്‍ മറ്റു സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നതിനുള്ള നിയമപരമായി അനുമതി ലഭിക്കുമെന്ന് ഗവര്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ ജമാല്‍ അല്‍ ദോസരിയാണ് വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ വ്യവസ്ഥ വ്യക്തമാക്കിയത്. പുതിയ തൊഴില്‍ നിയമം പാര്‍ട്ട് ടൈം ജോലിക്കാരെ നിയമിക്കുന്നതിനു നിയമ ഭേദഗതിയിലൂടെ അനുമതി നല്‍കിയിരുന്നെങ്കിലും പ്രാദേശിക അധികൃതര്‍ ഇതിനു അനുമതി നല്‍കിയിരുന്നില്ല. അനുമതി …

Continue reading »

Permanent link to this article: http://pravasicorner.com/?p=17567

ഗള്‍ഫിലെ പ്രവാസി കുരുന്നുകള്‍ക്ക് മാതൃകയായി പ്രത്യൂഷ

    കുവൈറ്റ്‌ സിറ്റി: ജമ്മു കാശ്മീരിലെ പ്രളയ ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്വന്തമായി വന്‍ തുക പിരിച്ചുണ്ടാക്കി പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന്‍ ചെയ്ത കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മാതൃകയായി. കുവൈറ്റിലെ ഭാരതീയ വിദ്യാഭവനിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഡി. ആര്‍ പ്രത്യൂഷയാണ് ഇന്ത്യന്‍ സമൂഹത്തിനു ഒന്നാകെ അഭിമാനമായി മാറിയത്. രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ 1001 (Rs 212,489 രൂപ) കുവൈറ്റ്‌ ദീനാറാണ് പ്രത്യൂഷ പ്രളയ ബാധിതര്‍ക്ക് വേണ്ടി സ്വന്തമായി പിരിച്ചുണ്ടാക്കിയത്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=17298

കുവൈറ്റില്‍ ബസ് അപകടം. അഞ്ചു പേര്‍ മരിച്ചു

      കുവൈറ്റ്‌ സിറ്റി: ഫഹാഹീലിനടുത്തുണ്ടായ ബസ് അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കെ ജി എല്‍ കമ്പനിയുടെ ബസ് നമ്പര്‍ 102 ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മരിച്ചവരുടെ വിശദ വിവരങ്ങള്‍ ഇത് വരെ പുറത്തു വിട്ടിട്ടില്ല. മരിച്ചവര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക നിഗമനം. മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.   പരിക്കേറ്റവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സില്‍ നിന്നും തെറിച്ചു വീണവരുടെ ദേഹത്തേക്ക് ബസ് മറിഞ്ഞതിനാല്‍ മരണ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17246

കുവൈറ്റില്‍ പ്ളാസ്റ്റിക് കറന്‍സി ജൂണ്‍ 29 മുതല്‍

  കുവൈറ്റ്‌ സിറ്റി: രാജ്യത്ത് പ്ളാസ്റ്റിക് കറന്‍സി നോട്ടുകള്‍ ജൂണ്‍ 29 മുതല്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് കറന്‍സി പ്രിന്റിംഗ് ഏജന്‍സി പ്രിന്റ്‌ ചെയ്ത അഞ്ചു ബില്യന്‍ കുവൈറ്റ്‌ ദീനാറിന്റെ പ്ളാസ്റ്റിക് കറന്‍സികള്‍ രാജ്യത്തെത്തിയതായി കുവൈറ്റ്‌ സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചു. പോളിമെറിലാണ് പ്ളാസ്റ്റിക് കറന്‍സി നോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതിനാല്‍ ഇവ സാധാരണ നോട്ടുകളെക്കാള്‍ കൂടുതല്‍ കാലം ഈട് നില്‍ക്കും. ഇവക്ക്യാ ചൂടിനേയും ഈര്‍പ്പത്തേയും കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. പൊടി പറ്റുകയോ  വെള്ളം നനഞ്ഞാല്‍ കേടു വരികയോ ചെയ്യില്ല.  ആസ്ട്രേലിയ, ന്യൂസിലന്‍ഡ്‌, ഫിജി, …

Continue reading »

Permanent link to this article: http://pravasicorner.com/?p=16149

കുവൈറ്റില്‍ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ബാച്ചിലര്‍മാര്‍ പാടില്ല എന്നുള്ളത് 1992 മുതലുള്ള നിയമമെന്ന് മുനിസിപ്പാലിറ്റി

    കുവൈറ്റ്‌ സിറ്റി: കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം നല്‍കരുതെന്ന് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ അഹമ്മദ്‌ അല്‍ സബീഹ് വ്യക്തമാക്കി. ഇത് നിയമ ലംഘനമായി കണക്കാക്കും. നിയമ ലംഘകര്‍ക്ക് 500 ദീനാര്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും അല്‍ സബീഹ് മുന്നറിയിപ്പ്‌ നല്‍കി. ഇത് സംബന്ധിച്ച് 1992 മുതല്‍ നിലവിലുള്ള നിയമപ്രകാരമാണ് പിഴ ശിക്ഷ ഈടാക്കുന്നത്. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം നല്കുന്നതിനെ ഈ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15732

കുവൈറ്റില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

    കുവൈറ്റ്‌ സിറ്റി: അബ്ബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിനു മുന്നില്‍ വെച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം പുത്തന്‍പറമ്പില്‍ സാലു തോമസിന്റെയും ഷീനയുടെയും മകള്‍ ദീപ്തി മറിയം തോമസ്‌ (14) ആണ് മരിച്ചത്. ക്ലാസ് കഴിഞ്ഞു സ്കൂള്‍ ബസ്സിലേക്ക് കയറുന്നതിനായി പോകുമ്പോഴാണ് അപകടമുണ്ടായത്. സ്കൂളിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപ്തിയെ ഉടനെ തന്നെ സബാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

Continue reading »

Permanent link to this article: http://pravasicorner.com/?p=14950

Older posts «

Copy Protected by Chetan's WP-Copyprotect.