Category Archive: കുവൈറ്റ്‌ ബ്യൂറോ

കുവൈറ്റ്‌ മന്ത്രിസഭ രാജി വെച്ചു

    കുവൈറ്റ് സിറ്റി: മന്ത്രിസഭയിലെ 16 മന്ത്രിമാരും രാജി സമര്‍പ്പിച്ചു കൊണ്ടുള്ള കത്ത് ഇന്ന് പ്രധാനമന്ത്രിക്കു കൈമാറിയതായി പാര്‍ലിമെന്റ് സ്പീക്കര്‍ മര്‍സൂക് അല്‍ ഗാനിം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് തനിക്കു സര്‍ക്കാരില്‍ നിന്നും ലഭിച്ചുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നാളെ നിശ്ചയിച്ചിരിക്കുന്ന പാര്‍ലിമെന്റ് യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അറിയിച്ചതായും പ്രസ്തുത പാര്‍ലിമെന്റ് യോഗം റദ്ദാക്കിയതായുംസ്പീക്കര്‍ വെളിപ്പെടുത്തി. പാര്‍ലിമെന്റിന്റെ കാര്യമായ പിന്തുണ സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. എം.പി മാരുടെ നിരന്തരമായ കുറ്റ വിചാരണ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14808

കുവൈറ്റില്‍ പുതിയ രൂപത്തിലുള്ള ഫോണ്‍ തട്ടിപ്പ്

      കുവൈറ്റ്‌ സിറ്റി: പുതിയ രീതിയിലുള്ള ഫോണ്‍ തട്ടിപ്പുമായി മലയാളികളില്‍ നിന്നും പണം തട്ടാന്‍ ശ്രമം. തട്ടിപ്പുകാരന്‍ നല്‍കിയ വിവരത്തിന്റെ നിജസ്ഥിതി അറിയുന്നതിന് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടതിനാല്‍ രണ്ടു മലയാളികളുടെയും പണം നഷ്ടപ്പെട്ടില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി കൊണ്ടായിരുന്നു ഒരു മലയാളിയെ അലക്സ്‌ എന്ന് പരിചയപ്പെടുത്തി കൊണ്ട് ഒരാള്‍ വിളിച്ചത്. രണ്ടാമനെ കുവൈത്ത് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നാണെന്നും പരിചയപ്പെടുത്തി തട്ടിപ്പുകാരന്‍ വിളിക്കുകയായിരുന്നു. ഇവരുടെ ഭാര്യമാരുടെ ഫോണിലേക്കായിരുന്നു കോളുകള്‍ വന്നത്.   ഇവിടേയ്ക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=14678

കുവൈറ്റ്‌: ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറാന്‍ വീണ്ടും അനുവാദം

    കുവൈറ്റ്‌ സിറ്റി: ഗാര്‍ഹിക വിസയില്‍ ഉള്ളവര്‍ക്ക് സ്പോണ്‍സറുടെയോ സ്പോണ്‍സറുടെ അടുത്ത ബ്വന്ധുക്കളുടെയോ കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴില്‍ വിസകളിലേക്ക് മാറാന്‍ ആഭ്യന്തര മന്ത്രാലയം വീണ്ടും അനുവാദം നല്‍കിയതായി റിപ്പോര്‍ട്ട്.      ഇതിനായുള്ള അപേക്ഷകള്‍ ഇപ്പോള്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള കുടിയേറ്റ വകുപ്പുകളില്‍ സ്വീകരിക്കുന്നതായി അറിയുന്നു. 20 നമ്പര്‍ വിസയില്‍ ഉള്ളവര്‍ക്ക് 18 നമ്പര്‍ ഷൂണ്‍ വിസയിലേക്ക് മാറാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ഇത്തരത്തില്‍ വിസ മാറ്റത്തിനായി തൊഴില്‍മന്ത്രാലയം അനുമതി നല്‍കിയിരുന്നുവെങ്കിലും നവംബര്‍ 15മുതല്‍ ഈ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14535

കുവൈറ്റ്‌: പരിശോധനയില്‍ 420 നിയമ ലംഘകര്‍ പിടിയില്‍

    കുവൈറ്റ്‌: ജിലീബ് അല്‍ഷുയൂക്കില്‍ നടന്ന പരിശോധനയില്‍ 420 നിയമ ലംഘകര്‍ പിടിയിലായി. പിടിയിലായവരില്‍ വിസ നിയമ ലംഘകരും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടുന്നു. പാസ്പോര്‍ട്ട്-പൗരത്വ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫൈസല്‍ അല്‍ നവാഫ്, ഇമിഗ്രേഷന്‍ ഡിറ്റക്ടീവ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഗാസി അല്‍ ലുമൈ, സ്പെഷ്യല്‍ ഫോഴ്സ്‌ മാനേജര്‍ ബ്രിഗേഡിയര്‍ അലി മദഹി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.     ഗാര്‍ഹിക വിസയില്‍ രാജ്യത്തെത്തി സ്പോണ്‍സര്‍മാറില്‍ നിന്നും ഒളിച്ചോടിപ്പോയി പുറത്തു ജോലിയെടുക്കുന്നവരാണ് പിടിയിലായവരില്‍ അധികവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14352

കുവൈറ്റില്‍ ആദ്യ കൊറോണ വൈറസ് ബാധിതനെ കണ്ടെത്തി

    കുവൈറ്റ്‌ സിറ്റി: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ (MERS) കണ്ടെത്തിയതായി കുവൈറ്റ്‌ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. 47 വയസ്സുള്ള പുരുഷനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. രോഗിക്ക് കടുത്ത പ്രമേഹവും രക്ത സമ്മര്‍ദ്ദവും അനുഭവപ്പെടുന്നതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ക്ക് മികച്ച പരിചരണം നല്‍കുമെന്ന് കുവൈറ്റ്‌ മന്ത്രാലയത്തിലെ രോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ.മുസൈബ് അല്‍ സാലേ വ്യക്തമാക്കി.  സൗദി അറേബ്യയിലും, യു.എ.ഇ യിലും, ഖത്തറിലും കൊറോണ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14096

കുവൈറ്റില്‍ വിദേശികള്‍ക്ക് അഭിഭാഷകനോ ലീഗല്‍ കണ്‍സല്‍ട്ടന്റോ ആയി വര്‍ക്ക് പെര്‍മിറ്റ്‌ നല്‍കുന്നതിനു നിരോധനം

    കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ പൗരന്‍മാരല്ലാത്തവര്‍ക്ക് അഭിഭാഷകന്‍, ലീഗല്‍ കണ്‍സല്‍ട്ടന്റ് എന്നീ പ്രൊഫഷനുകളിലേക്ക് വര്‍ക്ക് പെര്‍മിറ്റ്‌ നല്‍കരുതെന്നു സോഷ്യല്‍ അഫയേഴ്സ് & ലേബര്‍ അണ്ടര്‍ സെക്രട്ടറി അബ്ദുള്‍ മോഹസിന്‍ അല്‍ മുതൈരി രാജ്യത്തെ ലേബര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലെ ലേബര്‍ വകുപ്പുകളിലേക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. കുവൈറ്റില്‍ കോടതിയില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ ഹാജരാവണമെങ്കില്‍ അയാള്‍ക്ക് കുവൈറ്റ്‌ പൗരത്വം ഉണ്ടായിരിക്കണം. കൂടാതെ കുവൈറ്റ്‌ യുണിവേഴ്സിറ്റിയില്‍ നിന്നോ മറ്റേതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14078

കുവൈറ്റ്‌:വിസിറ്റ് വിസയില്‍ വന്നു നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വിലക്ക്, സ്പോണ്‍സര്‍ക്ക് ഒരു വര്‍ഷം വരെ

  കുവൈറ്റ്‌ സിറ്റി: വിസിറ്റ് വിസയില്‍ വന്നു വിസ നിബന്ധനകള്‍ തെറ്റിക്കുന്ന വിദേശികള്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവേശന നിരോധനം ബാധമാക്കുമെന്നു ജനറല്‍ ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.  ഈ കാലയളവില്‍ മറ്റു ഇതൊരു വിസയിലും ഈ വിദേശികള്‍ക്ക്വി രാജ്യത്ത് പ്രവേശിക്കുന്നതിന് സാധിക്കില്ല. ഇവരെ രണ്ടു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തും.  അവരുടെ സ്പോണ്‍സര്മാര്‍ക്ക് മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ മറ്റാരെയും സ്പോസര്‍ ചെയ്യാന്‍ അനുവദിക്കില്ല. ഈ കാലഘട്ടത്തില്‍ അവരുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശങ്ങളെല്ലാം തന്നെ നഷ്ടപ്പെടും. ആദ്യ നിയമ ലംഘനത്തിന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=13891

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റ്‌ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

    ന്യൂഡല്‍ഹി/കുവൈറ്റ്‌ സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈറ്റ്‌ പ്രധാനമന്ത്രി ഷെയ്ക്ക് ജാബിര്‍ അല്‍ മുബാറക്‌ അല്‍ ഹമദ്‌ അല്‍ സബാഹ് ഇന്ത്യയിലെത്തി. വിമാനതാവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഇന്ത്യ സന്ദര്‍ശിക്കുന്ന കുവൈറ്റ്‌ ഭരണതലവനാണ് ഷെയ്ക്ക് ജാബിര്‍. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന ഉന്നതതല സംഘവും കൂടാതെ വ്യവസായ പ്രമുഖരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി …

Continue reading »

Permanent link to this article: http://pravasicorner.com/?p=13833

സൗദി അറേബ്യ നിരസിച്ച യു.എന്‍ അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത കുവൈറ്റ് നിഷേധിച്ചു

    കുവൈറ്റ്‌ സിറ്റി: സൗദി അറേബ്യ നിരസിച്ച യു എന്‍ രക്ഷാ സമിതിയിലേക്കുള്ള അസ്ഥിര അംഗത്വം കുവൈറ്റ് സ്വീകരിക്കുമെന്ന വാര്‍ത്തകള്‍ കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയ വക്താവ് ഖാലീദ് അല്‍ ജരല്ല നിഷേധിച്ചു. പത്തംഗ അസ്ഥിര അംഗത്വം കുവൈറ്റ്‌ സ്വീകരിക്കുമെന്നും ഏഷ്യാ പസഫിക്ക് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്  കുവൈറ്റ്‌ സ്ഥാനമേറ്റെടുക്കാനുള്ള സമ്മതം അറിയിച്ചതായും കുവൈറ്റ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു സി.എന്‍.എന്‍ നെറ്റ് വര്‍ക്ക്‌ അറേബ്യ ഇന്ന് രാവിലെ വാര്‍ത്ത പുറത്തു വിട്ടിരുന്നു. കുവൈറ്റ്‌ സ്ഥാനം സ്വീകരിക്കില്ലെനും തീരുമാനം …

Continue reading »

Permanent link to this article: http://pravasicorner.com/?p=13820

കുവൈറ്റില്‍ അവധി കഴിഞ്ഞു വരുമ്പോള്‍ താമസ രേഖകള്‍ പുതുക്കാന്‍ വൈദ്യ പരിശോധന നിര്‍ബന്ധം

    കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ സാംക്രമിക രോഗങ്ങള്‍ പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തുന്നവര്‍ക്ക് താമസ രേഖകള്‍ പുതുക്കുന്നതിനു മുന്‍പായി വൈദ്യ പരിശോധന നിര്‍ബന്ധമാക്കി. ചില രാജ്യങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ വലിയ തോതില്‍ ഉണ്ടാകുന്നു എന്നത് കൊണ്ടാണ് ആ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഓരോ തവണയും രാജ്യത്ത്‌ പ്രവേശിക്കുമ്പോള്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നതെന്ന് പൊതുജന ആരോഗ്യ വകുപ്പ് അതിര്‍ത്തി വിഭാഗം മേധാവി ഡോ. സാമി അല്‍ നാസര്‍ വ്യക്തമാക്കി. …

Continue reading »

Permanent link to this article: http://pravasicorner.com/?p=13341

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.