Category Archive: ഒമാന്‍ ബ്യൂറോ

കൈക്കൂലി കേസില്‍ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിക്ക് ഒമാന്‍ കോടതി മൂന്നു വര്‍ഷത്തെ തടവ്‌ ശിക്ഷ വിധിച്ചു

    ഒമാന്‍/മസ്കറ്റ്‌: കരാര്‍ നീട്ടിക്കിട്ടുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌ കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും  മലയാളിയുമായ ഡോ.ഗള്‍ഫാര്‍ പി. മുഹമ്മദലിക്ക് ഒമാനിലെ കോടതി തടവ്‌ ശിക്ഷ വിധിച്ചു. മുഹമ്മദാലിയുടെ മലയാളിയായ മാനേജര്‍ നൗഷാദിനും കോടതി തടവും പിഴയും വിധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയ കേസിലെ ഒന്നാം പ്രതിയായ സ്വദേശിക്കും ശിക്ഷ ലഭിച്ചു.  മൂന്നു വര്‍ഷം മുന്‍പ് മുഹമ്മദാലിയുടെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് കരാര്‍ നേടിയെടുക്കുന്നതിന് വേണ്ടി ഒമാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള   കമ്പനിയുടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14992

ഭാരം കുറയാനുള്ള മരുന്നിനെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌

    ഒമാന്‍/മസ്കറ്റ്‌: ശരീരഭാരം കുറക്കുന്നതിനു എന്നവകാശപ്പെട്ടു ചില വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായും ഷോപ്പുകളിലൂടെയും വില്‍പ്പന നടത്തുന്ന ‘ഓക്സി എലൈറ്റ്‌’ (Oxy Elite)  എന്ന ഉല്‍പ്പന്നം കഴിക്കുന്നതിനു എതിരെ ഒമാന്‍ ആരോഗ്യ മന്ത്രാലയം പൊതു ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ് നല്‍കി. ഈ മരുന്നു നിര്‍മാതാക്കളുടെ അവകാശവാദത്തിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. ഈ മരുന്ന് ഉപയോഗിക്കുന്നതു ശരീരത്തിന് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. കരള്‍ വീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇതിന്റെ ഉപയോഗം മൂലമുള്ള പാര്‍ശ്വഫലാമായി ഉണ്ടാകാം. ഈ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14556

ഗള്‍ഫ്‌ രാജ്യങ്ങള്‍ യൂണിയന്‍ രൂപീകരിച്ചാല്‍ സഹകരിക്കില്ലെന്ന് ഒമാന്‍

  ഒമാന്‍/മസ്കറ്റ്‌: ഗള്‍ഫ്‌ സഹകരണ കൗണ്‍സിലിലെ അംഗങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്‌, ബഹറൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സുരക്ഷാ വിഷയങ്ങള്‍ക്ക് വേണ്ടി ഒരു യൂണിയന്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഒമാന്‍ തള്ളി.  ചൊവ്വാഴ്ച കുവൈറ്റില്‍ നടക്കാമിരിക്കുന്ന ജി.സി.സി ഒത്തുചേരലില്‍ ഗള്‍ഫ്‌ യൂണിയന്‍ ഒരു പ്രധാന വിഷയമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിതമായി നിര്‍ദ്ദേശം തള്ളി ക്കളഞ്ഞു കൊണ്ട് ഒമാന്‍ രംഗത്ത്‌ വന്നത്. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഗള്‍ഫ്‌ സഹകരണ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14420

ഒമാനില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ വിസ നിരോധനം

  ഒമാന്‍/മസ്കറ്റ്: വിദേശികള്‍ക്ക് സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ വിസ നല്‍കുന്നത് ഒമാന്‍ ആറു മാസക്കാലത്തേക്ക് നിര്‍ത്തലാക്കി. ഇത് സംബന്ധിച്ച ഉത്തരവില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ബക്രി ഒപ്പു വെച്ചു.  ഡിസംബര്‍ ഒന്ന് മുതല്‍ വിലക്ക് നിലവില്‍ വരും. പര്‍ച്ചേസിംഗ് എജന്റ്, സെയില്‍സ് മാന്‍, സെയില്‍സ് പ്രമോട്ടര്‍ എന്നീ തസ്തികകളിലേക്ക് നിരോധനം ബാധകമാണ്. ഒട്ടകങ്ങളെ പരിപാലിക്കുന്നവര്‍ക്കുള്ള വിസകളും നല്‍കുന്നത് നിര്‍ത്തി വെച്ചിട്ടുണ്ട്.  അതേ സമയം നിലവില്‍ ഇഷ്യൂ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14231

ഒമാന്‍: കാനുകളിലും കുപ്പികളിലും പെട്രോള്‍ നല്‍കുന്നത് നിരോധിച്ചു റോയല്‍ ഒമാന്‍ പോലീസിന്റെ ഉത്തരവ്‌

    ഒമാന്‍: വാഹനങ്ങളുടെ ടാങ്കുകളില്‍ അല്ലാതെ കാനുകളിലും കുപ്പികളിലും ഇന്ധനം നല്‍കുന്നത് നിരോധിച്ചു കൊണ്ട് ഒമാന്‍ റോയല്‍ പോലീസ്‌ ഉത്തരവിറക്കി. ഈയിടെയായി രാജ്യത്ത്‌ പൊതുമുതലുകളും സര്‍ക്കാര്‍ വാഹനങ്ങളും മറ്റു വാഹനങ്ങളും തീ വെച്ച് നശിപ്പിക്കുന്നതായ പരാതികള്‍ കൂടിയതോടെയാണ് ഈ തീരുമാനം. പോലീസിന്റെ അനുമതിയ്ലോടെ മാത്രമേ കാനുകളിലും കുപ്പികളിലും ഇന്ധനം നല്‍കാന്‍ പാടുള്ളൂ. നിയമ ലംഘനത്തിന് ഉടമകളെ കൂടാതെ ഇന്ധനം നല്‍കുന്ന തൊഴിലാളികളും ഉത്തരവാദികള്‍ ആയിരിക്കും.  ഈ കുറ്റത്തിന് തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നും ഉത്തരവില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=13877

മലയാളിയെ തട്ടിക്കൊണ്ടു പോകല്‍: തെളിവുണ്ടാക്കാനുള്ള പോലീസ്‌ തന്ത്രം വിജയിച്ചു, മുഖ്യ പ്രതി പാക്കിസ്ഥാനില്‍ കുടുങ്ങും

    ഒമാന്‍/സോഹാര്‍:അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു സോഹാറില്‍ നിന്നും മലയാളിയായ കന്നബ്ര പള്ളിതെരുവ് മന്നാടി വീട്ടില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ്‌ മുസ്തഫയെ പാക്കിസ്ഥാന്‍ പൗരന്മാര്‍ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി വെച്ചി കേസില്‍ പാക്കിസ്ഥാനിലുള്ള പ്രതികളെ പിടി കൂടുന്നതിനു ഒമാന്‍ റോയല്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.  സംഭവത്തിലെ മുഖ്യ പ്രതി എന്ന് പോലീസ്‌ കരുതുന്ന പാക്കിസ്ഥാന്‍ സ്വദേശിയും ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ഹസന്‍ അലി സഫര്‍ മുഹമ്മദിനെ എന്ന വ്യക്തിയെ പിടി കൂടുന്നതിനു വേണ്ടിയാണ് ഇന്റര്‍പോളിനെ സമീപിച്ചത്. ഇയാളെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12735

പാക്കിസ്ഥാനികളുടെ കയ്യില്‍ നിന്ന് ഹനീഫക്ക് ലഭിച്ചത് ക്രൂര മര്‍ദ്ദനം

    ഒമാന്‍/മസ്കറ്റ്‌: വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടു പാക്കിസ്ഥാന്‍ പൗരന്മാര്‍ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി വെച്ചിരുന്ന കന്നബ്ര പള്ളിതെരുവ് മന്നാടി വീട്ടില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ്‌ മുസ്തഫക്ക് (30) അക്രമികളില്‍ നിന്ന് ലഭിച്ചത് ക്രൂര മര്‍ദ്ദനം. ”എന്നെ പട്ടിയെ പോലെയാണ് അവര്‍ പരിഗണിച്ചത്. മൂന്നു ദിവസവും കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ രക്ഷിച്ച ഒമാന്‍ പോലീസിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്” പരിക്കേറ്റു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹനീഫ പറഞ്ഞു. . ഇന്നലെ രാവിലെ മൂന്നു മണിയോടെയാണ് ഹനീഫയെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12718

ഒമാനില്‍ പാക്കിസ്ഥാന്‍ സംഘം തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ മലയാളിയെ ഒമാന്‍ പോലീസ്‌ രക്ഷപ്പെടുത്തി

    ഒമാന്‍/മസ്കറ്റ്‌: വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടു പാക്കിസ്ഥാന്‍ പൗരന്മാര്‍ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി വെച്ചിരുന്ന കന്നബ്ര പള്ളിതെരുവ് മന്നാടി വീട്ടില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ്‌ മുസ്തഫയെ (30) റോയല്‍ ഒമാന്‍ പോലീസ്‌ മോചിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി.കൂടുതല്‍ ആളുകള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കരുതുന്നു. കൂടുതല്‍ പേരുടെ അറസ്റ്റുകള്‍ ഉടനെ ഉണ്ടാവുമെന്ന് റോയല്‍ ഒമാന്‍ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് ഹനീഫയെ രക്ഷപ്പെടുത്തുന്നതിന് വേദി പ്രത്യേകം രൂപീകരിച്ച റോയല്‍ ഒമാന്‍ പോലീസിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12703

ഒമാനില്‍ കുടുംബ വിസക്ക് ശമ്പള പരിധി: പുതിയ വ്യവസ്ഥ ബാധകമാവുന്നത് പുതിയ അപേക്ഷകര്‍ക്ക് മാത്രം

    ഒമാന്‍: വിദേശികള്‍ക്ക് കുടുംബത്തെ കൊണ്ട് വരുന്നതിനു കുറഞ്ഞത് 600 റിയാല്‍ ശമ്പളമുണ്ടായിരിക്കണമെന്ന പുതിയ മന്ത്രിസഭാ തീരുമാനം പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാവൂ എന്ന് റോയല്‍ ഒമാന്‍ പോലീസ്‌ വക്താവ് വ്യക്തമാക്കി. നിലവില്‍ കുടുംബം കൂടെയുള്ളവര്‍ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിദേശ ജനസംഖ്യ കുറയ്ക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കുണ്ട് വരുന്നത്. കുടുംബ വിസക്കുള്ള ശമ്പള പരിധി മുന്‍പ് 200 റിയാല്‍ ആയിരുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12376

മസ്കറ്റില്‍ നിന്നും മദീനയിലേക്ക് ഒമാന്‍ എയറിന്റെ പുതിയ സര്‍വീസ്‌ ആരംഭിച്ചു

    ഒമാന്‍ (മസ്കറ്റ്): മസ്ക്കറ്റില്‍ നിന്നും സൗദി അറേബ്യയിലെ മദീനയിലേക്ക് ഒമാന്‍ എയര്‍ പുതിയ വിമാന സര്‍വീസ്‌ ആരംഭിച്ചു. മസ്കറ്റില്‍ നിന്നുള്ളവരുടെ ഹജ്ജ്‌, ഉംറ യാത്രകള്‍ സുഗമമാക്കുന്നതിനും കൂരുതല്‍ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സര്‍വീസ്‌.  ആഴ്ചയില്‍ എല്ലാ ചോവ്വാഴ്ചയുമാണ് മസ്ക്കറ്റ്‌-മദീന സര്‍വീസ്‌ ഉണ്ടാവുക. വൈകീട്ട് 3.40 നു മസ്കറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.50 നാണ് മദീനയില്‍ എത്തിച്ചേരുക. അന്ന് തന്നെ വെകീട്ട് 6.40 നു തിരിച്ചു പറക്കുന്ന വിമാനം 10.35 ന് മസ്കറ്റില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=11303

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.