Category Archive: സൗദി ബ്യൂറോ

സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങാന്‍ സുഷമയുടെ അഭ്യര്‍ത്ഥന

  ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ വിവിധ കമ്പനികളില്‍ നിന്ന് ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളോട് തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ ശമ്പള ബാക്കി ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കി ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഭ്യര്‍ത്ഥിച്ചു.   ട്വിറ്ററിലൂടെയാണ് സുഷമ ഈ ആവശ്യം ഉന്നയിച്ചത്. അത്തരത്തില്‍ തിരിച്ചു വരാന്‍ തയ്യാറാകുന്നവരെ സൗജന്യമായി തിരിച്ചു കൊണ്ട് വരാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് സുഷമ ഉറപ്പ് നല്‍കി. സൗദി സര്‍ക്കാര്‍ ഈ കമ്പനികളുമായി ചര്‍ച്ച …

Continue reading »

Permanent link to this article: http://pravasicorner.com/?p=19424

ദേശ സ്നേഹത്തിന്റെയും, ജീവ കാരുണ്യത്തിന്റെയും സന്ദേശം പകര്‍ന്ന് ദമ്മാമില്‍ നവയുഗം രക്തദാന ക്യാമ്പ്

    സൗദി അറേബ്യ/ദമ്മാം:  നവയുഗം സാംസ്‌കാരിക  വേദി ഇന്ത്യൻ ഒരു ആഴ്ചയായി സംഘടിപ്പിച്ചു വരുന്ന സ്വാതന്ത്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ദമ്മാമിൽ രക്തദാന  ക്യാമ്പ്  സംഘടിപ്പിച്ചു.  സ്ത്രീകളും  പുരുഷന്മാരുമടക്കം,  നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ചുകൊണ്ട് നടന്ന രക്തദാനക്യാമ്പ്, പ്രവാസി ഇന്ത്യക്കാരുടെ ദേശസ്നേഹത്തിന്റെയും, ജീവകാരുണ്യത്തിന്റെയും മഹനീയമാതൃകയായി. ദമ്മാം  സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍  രാവിലെ  ഏഴു  മണിക്ക്  ആരംഭിച്ച  രക്തദാനക്യാമ്പ്, ജനപങ്കാളിത്തം  മൂലം വൈകിട്ട്  അഞ്ചു  മണിവരെ  നീണ്ടു.  ഇത്രയധികം  പ്രവാസി കള്‍ രക്തദാനത്തിന്   എത്തുന്നത്  ആദ്യമായിട്ടാണെന്ന്  ബ്ലഡ്‌ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19420

പാക്കിസ്ഥാന്‍ തൊഴിലാളികള്‍ക്ക് സൗദി ഓജര്‍ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കും.

  സൗദി അറേബ്യ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ പാക്കിസ്ഥാനി തൊഴിലാളികള്‍ക്ക് സൗദി ഓജര്‍ കമ്പനി അവരുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മക്ക ശാഖാ ഡയരക്ടര്‍ അബുള്ള ബിന്‍ മുഹമ്മദ്‌ ബിന്‍ ഒലയാന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉറപ്പ് കമ്പനി അധികൃതര്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി എത്തിയ പാക്കിസ്ഥാന്‍ മനുഷ്യ വിഭവ ശേഷി വകുപ്പ് മന്ത്രി പീര്‍ സയീദ്‌ സദരുദ്ദീന്‍ ഷാ റഷീദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അബ്ദുള്ള ഒലയാന്‍ ഇക്കാര്യം …

Continue reading »

Permanent link to this article: http://pravasicorner.com/?p=19414

സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദ്ദേശം

  സൗദി അറേബ്യ: സമയത്തിന് ശമ്പളം ലഭിക്കാതെ ദുരിതത്തിലായ സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ എന്നീ കമ്പനികളിലെ തൊഴിലാളികള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക  വികസന വകുപ്പ് മന്ത്രി മുഫരാജ് അല്‍ ഹഖബാനി നിര്‍ദ്ദേശിച്ചു. ദുരിതതിലായവരുടെ ശമ്പള ബാക്കിയുടെ കാര്യത്തിലും ആരോഗ്യ പരിചരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളോട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ രക്ഷ ഈ രണ്ടു കമ്പനികളിലെ തൊഴിലാളികള്‍ക്ക് കൂടി …

Continue reading »

Permanent link to this article: http://pravasicorner.com/?p=19410

കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ് രണ്ടാം സൗദി സന്ദര്ശനം: മന്ത്രിയുടെ അഭ്യര്ത്ഥന തള്ളി ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍. തൊഴിലാളികള്ക്ക് മുന്നില്‍ രണ്ടു മാര്ഗ്ഗങ്ങള്‍ ഉള്ളൂ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ്

  സൗദി അറേബ്യ: സൗദിയില്‍ നിന്നും ഇന്ത്യക്കാരായ തൊഴിലാളികളെ പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം പാളി. ഇതിന്റെ ഭാഗമായി രണ്ടാം തവണ സൗദി സന്ദര്‍ശനം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്റെ ഫോര്‍മുല ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ തള്ളിക്കളഞ്ഞു. പ്രശ്ന പരിഹാരത്തിനായി കിണഞ്ഞ് ശ്രമിച്ചിട്ടും തിരികെ വരാന്‍ തയ്യാറാകാത്ത തൊഴിലാളികളെ കാര്യങ്ങള്‍ വിശദീകരിച്ച് പരമാവധി പേരെ തിരികെ കൊണ്ട് വരാനായിരുന്നു ശ്രമം. മാധ്യമങ്ങള്‍ പ്രശ്നം ഏറ്റെടുത്തതോടെ ഉടനെ സൗദിയിലെത്തി ഉന്നത തല ചര്‍ച്ചകള്‍ നടത്തി …

Continue reading »

Permanent link to this article: http://pravasicorner.com/?p=19399

സൗദിയില്‍ ദുരിതത്തിലായ ഓരോ ഫിലിപ്പിനോ തൊഴിലാളിക്കും 1599 റിയാല്‍ വീതവും നാട്ടിലെ കുടുംബങ്ങള്‍ക്ക് 6,000 പെസോ വീതവും ധനസഹായം

  സൗദി അറേബ്യ: ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ സൗദി അറേബ്യയില്‍ ദുരിതത്തിലായ ഫിലിപ്പൈന്‍സ് പൗരന്‍മാര്‍ക്കും അവരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്ന് ഫിലിപ്പൈന്‍സ് ഓവര്‍സീസ്‌ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന്‍ (OWWA)  റീജിയണല്‍ ഓഫീസ് വ്യക്തമാക്കി. സൗദിയില്‍ കുടുങ്ങി കിടക്കുന്ന ഓരോ തൊഴിലാളിക്കും 20,000 പെസോ (1599 റിയാല്‍) വീതവും നാട്ടിലെ അവരുടെ ഓരോ കുടുംബത്തിനും 6,000 പെസോ വീതവും നല്‍കുമെന്ന് OWWA റീജിയണല്‍ ഓഫീസര്‍ ഖലീല്‍ ഇസ്സര്‍ പറഞ്ഞു. ദുരിതതിലായവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കും. സൗദിയിലെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19364

മക്ക ക്രെയിന്‍ ദുരന്തം: ബിന്‍ ലാദിന്‍ കമ്പനിക്ക് മേല്‍ കുരുക്ക് മുറുകുന്നു.

  സൗദി അറേബ്യ: മക്കയിലെ വിശുദ്ധ ഹറാമില്‍ ബില്‍ ലാദിന്‍ കമ്പനിയുടെ ക്രെയിന്‍ തകര്‍ന്ന് വീണ് നൂറു കണക്കിന് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ബിന്‍ ലാദിന്‍ കമ്പനിക്കു എതിരെ ശക്തമായ തെളിവുകളുമായി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. പദ്ധതിക്ക് പണം നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന സാമ്പത്തിക മന്ത്രാലയത്തിലെ എന്ജിനീയരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകള്‍ സഹിതമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇയാളെ മൂന്നു തവണയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. അപകടത്തിന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19360

പ്രശ്ന പരിഹാരത്തിനായി സൗദി ഓജര്‍ ഉടമ സാദ് ഹരിരി സൗദിയില്‍. കമ്പനി വില്‍ക്കാനോ ഓഹരി കൈമാറാനോ ശ്രമം. പത്ത് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായേക്കും

സൗദി അറേബ്യ: സൗദി ഓജര്‍ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തൊഴിലാളികളുടെ മുടങ്ങി കിടക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള വഴികള്‍ കാണുന്നതിനുമായി സൗദി ഓജര്‍ ഉടമയും മുന്‍ ലെബനന്‍ പ്രധാന മന്ത്രിയുമായ സാദ് അല്‍ ഹരിരി സൗദിയില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.   സൗദി ഓജര്‍ തൊഴിലാളി പ്രശ്നം ലോക ശ്രദ്ധ ആകര്‍ഷിക്കുകയും വിവിധ രാജ്യങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു സൗദി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി തൊഴിലാളികളുടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19356

ആറു വര്ഷ‍മായി തുടര്ന്നിരുന്ന ബംഗ്ലാദേശികളുടെ റിക്രൂട്ട്മെന്റ് നിരോധനം സൗദി നീക്കി

  സൗദി അറേബ്യ: കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ റിക്രൂട്ട്മെന്റ് നിരോധനം നീക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ബംഗ്ലാദേശില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അവിദഗ്ദ തൊഴിലാളികളേയും വിദഗ്ദ തൊഴിലാളികളേയും പ്രോഫഷണലുകളെയും തുടങ്ങി എല്ലാ വിധ തൊഴിലാളികളെയും സൗദി റിക്രൂട്ട് ചെയ്യും. നിര്‍മ്മാണ തൊഴിലാളികളും കാര്‍ഷിക ജോലിക്കാരും നഴ്സുമാരും ഡോക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ വന്‍തോതില്‍ ബംഗ്ലാദേശില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19326

സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് നിര്ബ്ന്ധമെന്ന് ട്രാഫിക്ക് വകുപ്പ്

  സൗദി അറേബ്യ: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് അബ് ഷീര്‍ വഴി പുതുക്കി ലഭിക്കുന്നതിന് അംഗീകൃത ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ലൈസന്‍സ് പുതുക്കുന്ന വ്യക്തി കടുത്ത രോഗങ്ങളില്‍ നിന്ന് മുക്തനാണെന്നും ശാരീരിക വൈകല്യങ്ങള്‍ ഇല്ലെന്നും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണിതെന്ന് ഗതാഗത വകുപ്പിന്റെ മദീന ശാഖാ ലൈസന്‍സ് വിഭാഗം മേധാവി കേണല്‍ ഫഹദ് ഹുസൈന്‍ വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അംഗീകാരമുള്ള ആശുപത്രികളെയും ഹെല്‍ത്ത് സെന്ററുകളെയും ഗതാഗത വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19323

Older posts «

Copy Protected by Chetan's WP-Copyprotect.