Category Archive: യു.എ.ഇ ബ്യൂറോ

യു എ ഇ യില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബൈ: യു എ ഇ യില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നോര്‍ക്ക റൂട്സിന് നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമാപ്പ് ലഭിക്കാന്‍ അര്‍ഹതയുള്ള മലയാളികളുടെ വിവരശേഖരണം തുടങ്ങി കഴിഞ്ഞു. അടുത്ത മാസം പകുതിയോടെ ആദ്യ സംഘം എത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമാപ്പ് സംബന്ധിച്ച നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. പൊതുമാപ്പ് നടപടികള്‍ നടക്കുമ്പോള്‍ തന്നെ പിണറായി യു എ ഇ സന്ദര്‍ശിക്കും. അടുത്ത …

Continue reading »

Permanent link to this article: http://pravasicorner.com/?p=19507

വിമാനാപകടം: എമിരേറ്റ്സ് നഷ്ട പരിഹാരമായി നല്കുകന്നത് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നതിലും കൂടുതല്‍ തുക

  യു.എ.ഇ/ദുബൈ: കഴിഞ്ഞയാഴ്ച ആകടത്തില്‍ പെട്ട EK 521 തിരുവനന്തപുരം – ദുബായ് എമിരേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് എമിരേറ്റ്സ് നല്‍കുന്നത് അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുശാസിക്കുന്നതിലും കൂടുതല്‍ തുക. സാധാരണ വിമാനാപകടങ്ങള്‍ നടക്കുമ്പോള്‍ വിമാന കമ്പനികള്‍ നല്‍കേണ്ടതില്ലാത്ത രണ്ടു കാര്യങ്ങളാണ് എമിരേറ്റ്സ് തങ്ങളുടെ യാത്രക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോള്‍ തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ നഷ്ടപ്പെട്ട വ്യക്തിപരമായ ലഗേജുകള്‍ക്ക് അന്താരാഷ്ട്രാ നിയമ പ്രകാരം നല്‍കേണ്ടത് 1570 ഡോളറാണ് (102,050 രൂപ) …

Continue reading »

Permanent link to this article: http://pravasicorner.com/?p=19349

നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിത കിടക്കയില്‍ പട്ടാമ്പി സ്വദേശി മൂസക്കുട്ടി. 15 ലക്ഷം ദിര്‍ഹം നല്കാിനില്ലാത്തതിനാല്‍ കോടതിയുടെ യാത്രാ നിരോധനം

  യു.എ.ഇ/ഷാര്‍ജ: സ്പോണ്‍സര്‍ നല്‍കിയ ചെക്ക് കേസുകളില്‍ 15 ലക്ഷം ദിര്‍ഹം (2.55 കോടി രൂപ) നല്കാനില്ലാത്തതിനാല്‍ കോടതി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ പട്ടാമ്പി സ്വദേശി മൂസക്കുട്ടി (45) കഴിഞ്ഞ അഞ്ചു മാസമായി ദുരിതക്കിടക്കയില്‍. ശരീരത്തിന്‍റെ വലതു വശം തളര്‍ന്ന നിലയില്‍ അഞ്ചു മാസം  മുന്‍പ് ഷാര്‍ജയിലെ കുവൈറ്റ്‌ ആശുഅപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള മൂസകുട്ടിക്ക് ശരീരം ചലിപ്പിക്കാനോ സംസാരിക്കാനോ സാധിക്കില്ല. 2004 മുതല്‍ റാസല്‍ഖൈമയില്‍ നിര്‍മ്മാണ സാമഗ്രികളുടെ ഷോപ്പ് നടത്തി വരികയായിരുന്നു മൂസകുട്ടി. രണ്ടു വര്‍ഷത്തോളം ബിസിനസ് നല്ല …

Continue reading »

Permanent link to this article: http://pravasicorner.com/?p=19345

10 മാസമായി ശമ്പളം ലഭിക്കാതെ ദുബൈയിലെ ലെജന്‍ഡ് പ്രോജക്റ്റ് കോണ്ട്രാ ക്റ്റിംഗ് കമ്പനിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍

  യു.എ.ഇ/ദുബൈ: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്റ്റിംഗ് കമ്പനി കഴിഞ്ഞ പത്തു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ നരകിപ്പിക്കുന്നതായി പരാതി. ഇതിന് പുറമേ തൊഴിലാളികള്‍ നാട്ടില്‍ പോകാതിരിക്കുന്നതിനായി പാസ്പോര്‍ട്ടുകള്‍ പിടിച്ചു വെച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. കമ്പനി ശമ്പളം നല്‍കാത്തതിനാല്‍ ഭക്ഷണം കഴിക്കാനോ നാട്ടിലേക്ക് പണം അയക്കാനോ സാധിക്കാതെ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള നിരവധി തൊഴിലാളികള്‍ മുസഫയിലെ ലേബര്‍ ക്യാമ്പില്‍ നരക യാതന അനുഭവിക്കുകയാണ്. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെജന്‍ഡ് പ്രോജക്റ്റ് കോണ്‍ട്രാക്റ്റിംഗ് എന്ന കമ്പനിയാണ് ഇന്ത്യയില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19339

യു.എ.ഇ: ക്രെഡിറ്റ് കാര്ഡ്, ചെക്ക്, ലോണ്‍ തുടങ്ങിയവയില്‍ സാമ്പത്തിക പ്രതിസന്ധിയിലായവരെ അപമാനിക്കുന്ന റിക്കവറി ഏജന്റുമാര്‍

യു.എ.ഇ: പല വിധ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കടം തിരിച്ചടക്കാന്‍ സാധിക്കാത്തത്തവരെ ബാങ്കുകളുടെ റിക്കവറി ഏജന്റുമാര്‍  ഭീഷണിപ്പെടുത്തുകയും ഫോണിലൂടെയും നേരിട്ടും അസഭ്യം പറയുകയും ജോലി സ്ഥലത്തേക്ക് കയറി വന്നു ബഹളമുണ്ടാക്കി നാണം കെടുത്തുകയും ചെയ്യുന്നതായി പരാതി ഉയരുന്നു. ബാങ്ക് ലോണുകള്‍ എടുത്തും ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗം വഴിയും ചെക്കുകള്‍ മടങ്ങിയും കടക്കെണിയില്‍ ആയവരുടെ പക്കല്‍ നിന്നും കുടിശ്ശിക പിരിക്കാനാണ് ഏജന്റുമാര്‍ ഭൂഷണമല്ലാത്ത രീതിയില്‍ ശ്രമിക്കുന്നത്. പല മലയാളികളും ഇവരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇപ്പോഴും ഇത് ആവര്‍ത്തിച്ചു …

Continue reading »

Permanent link to this article: http://pravasicorner.com/?p=19330

കാലതാമസമില്ലാതെ യാത്രക്കാര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ മാതൃകയായി എമിരേറ്റ്സ് എയര്‍ലൈന്‍സ്

  യു.എ.ഇ/ദുബൈ: കഴിഞ്ഞയാഴ്ച അപകടത്തില്‍ പെട്ട തിരുവനന്തപുരം – ദുബൈ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം എമിരേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ തീരുമാനിച്ചു. നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച സന്ദേശം അന്ന് യാത്ര ചെയ്ത എല്ലാ യാത്രക്കാര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. ഓരോ യാത്രക്കാരനും അനുഭവിച്ച മാനസിക സംഘര്‍ഷത്തിന് 5,000 ഡോളര്‍ വീതമാണ് നല്‍കുക. ലഗേജുകള്‍ക്ക് 2,000 ഡോളര്‍ വീതം അധികമായും നല്‍കും. ഇതോടെ ഓരോ യാത്രക്കാരനും നാലര ലക്ഷത്തില്‍ അധികം രൂപയോളം ലഭിക്കും. അപകടം സംഭവിച്ച വിമാനത്തില്‍ യാത്ര …

Continue reading »

Permanent link to this article: http://pravasicorner.com/?p=19319

മലയാളിയായ പ്രവാസി പ്രമുഖന്‍ സണ്ണി വര്‍ക്കിയുടെ ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ വരുമാനത്തിന്‍റെ ഒരു ഭാഗം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഫോക്സ് ന്യൂസ് ആരോപണം. യു.എ.ഇ യില്‍ പ്രതിഷേധം

  യു എ ഇ: മലയാളിലായ പ്രവാസി പ്രമുഖന്‍ സണ്ണി വര്‍ക്കി ദുബായ് ആസ്ഥാനമാക്കി നടത്തുന്ന ജെംസ് സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ആരോപണം. അമേരിക്കയിലെ ഫോക്സ് ടെലിവിഷന്‍ ഷോയിലാണ് ചാനലിന്‍റെ എഡിറ്റര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ആരോപണത്തിനെതിരെ യു.എ.ഇ യുടെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. അമേരിക്കയിലെ രാഷ്ട്രീയ വെബ്സൈറ്റായ ഡൈലി കാളര്‍ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം ഉദ്ധരിച്ചാണ് ആരോപണം ഉന്നയിച്ചത്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19299

അബുദാബിയിലെ എംഗാര്ഡ് ഇലക്ട്രോമെക്കാനിക്കല്‍ കമ്പനിയില്‍ ആറു മാസമായി ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍. കമ്പനിയുടെ ബാങ്ക് ഗാരന്റി ചെക്കുകള്‍ പണമാക്കി മാറ്റി തൊഴിലാളികള്‍ക്ക് ശമ്പളം നല്കുമെന്ന് മന്ത്രാലയം

  യു.എ.ഇ: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഗാര്‍ഡ് ഇലക്ട്രോമെക്കാനിക്കല്‍ കമ്പനിയിലെ നിരവധി തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്ന പരാതി. കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കാത്ത 150 ഓളം തൊഴിലാളികളാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ച മാനവ വിഭവ ശേഷി മന്ത്രാലയം പരിഹാര നടപടികള്‍ക്ക് തീവ്ര ശ്രമം തുടങ്ങി. ബാങ്ക് ഗാരന്റിയായി കമ്പനി മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ചെക്കുകള്‍ ഉപയോഗിച്ച് ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗം ഡയരക്ടര്‍ മൊഹസിന്‍ അലി അല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19152

ദുബൈയില്‍ തെരുവിലെ ഐ ഫോണ്‍ തട്ടിപ്പ്, മലയാളിക്ക് പണം നഷ്ടമായി

  ദുബൈ: ഫോണ്‍ തട്ടിപ്പില്‍ മലയാളിക്ക് 1000 ദിര്‍ഹം നഷ്ടമായി. ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ഷെയ്ക്ക് സായിദ് റോഡില്‍ വെച്ച് പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് തോന്നിക്കുന്ന ഒരു യുവാവ് തടഞ്ഞു നിര്‍ത്തി പണത്തിനായി അപേക്ഷിക്കുകയായിരുന്നു. താമസ സ്ഥലത്തിന്‍റെ വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ 1500 ദിര്‍ഹം നല്‍കി സഹായിക്കണമെന്നും പകരമായി 3,000 ദിര്‍ഹത്തോളം വില മതിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ നല്‍കാമെന്നും പറഞ്ഞു. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19006

മൂന്ന് മാസമായി ശമ്പളമില്ല. പ്രതിഷേധവുമായി 1300 ഓളം തൊഴിലാളികള്‍ അജ്മാനില്‍ തെരുവിലിറങ്ങി

  യു.എ.ഇ / അജ്മാന്‍: മൂന്നു മാസമായി ശമ്പളം ലഭിച്ചില്ലെന്ന പരാതിയുമായി അജ്മാനില്‍ തൊഴിലാളികള്‍ തെരുവിലിറങ്ങി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്കോ (SEEEDC0) എന്ന കരാര്‍ കമ്പനിയുടെ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. സീഡ്കോ കമ്പനിയുടെ അജ്മാന്‍ ശാഖയിലെ തൊഴിലാളികള്‍ക്കാണ് ശബള കുടിശ്ശികയുള്ളത്. പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലായതോടെയാണ് 1300 ഓളം വരുന്ന തൊഴിലാളികള്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കി. സംഭവത്തോട് അനുബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അജ്മാന്‍ പോലീസ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18991

Older posts «

Copy Protected by Chetan's WP-Copyprotect.