Category Archive: സൗദി ലീഗല്‍ ഹെല്‍പ്‌ലൈന്‍

സൗദിയില്‍ നിന്നും തിരിച്ച് വരുന്നവര്‍ പറ്റിക്കപ്പെടാതിരിര്‍ക്കാന്‍ തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണെന്നും എങ്ങിനെ കണക്കാക്കാമെന്നും മനസ്സിലാക്കുക

  സൗദി അറേബ്യ: സൗദിയിലെ ചില വന്‍കിട നിര്‍മ്മാണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിരവധി മലയാളികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നാട്ടിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ഇവരില്‍ പലര്‍ക്കും തങ്ങള്‍ക്കു നിര്‍ബന്ധമായി ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം (ESB-END OF SERVICE BENEFIT) എന്താണെന്നോ എത്രയാണെന്നോ അറിയില്ല. ഇതെങ്ങിനെ കണക്ക് കൂട്ടണമെന്നോ ഇവര്‍ക്ക് അറിയില്ല. സൗദിയിലെ മുപ്പതു ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ 80 ശതമാനത്തോളം 2000 റിയാലില്‍ താഴെ മാത്രം ശമ്പളം വാങ്ങുന്ന ബ്ലൂ കോളര്‍ ജോലിക്കാരെന്ന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19224

തൊഴില്‍ കരാറില്‍ പറയാത്ത തൊഴില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ സ്പോണ്‍സര്‍ക്ക് 15,000 റിയാല്‍ പിഴ.

  സൗദി അറേബ്യയില്‍ തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടിലാത്ത തൊഴില്‍ ചെയ്യുന്നതിന് തൊഴിലുടമ തൊഴിലാളിയെ നിര്‍ബന്ധിക്കരുത് എന്നാണ് നിലവിലുള്ള നിയമം എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴിലാളിയുടെ തൊഴില്‍ നിബന്ധനകളും നിര്‍ബന്ധമായി ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ഉള്‍ക്കൊള്ളിച്ചു നിയമപ്രകാരം തയ്യാറാക്കുന്ന ആധികാരിക രേഖയാണ് തൊഴില്‍ കരാര്‍. തൊഴില്‍ കരാറില്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്ത തൊഴില്‍ ചെയ്യാന്‍ തൊഴിലുടമ തൊഴിലാളിയെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് തൊഴില്‍ നിയമം വ്യക്തമാക്കുന്നു. അത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ 15,000 റിയാല്‍ വരെ പിഴ തൊഴിലുടമയില്‍ നിന്നും ഈടാക്കാം എന്നാണു നിബന്ധന. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19054

പുതിയ സിം കാര്‍ഡുകള്‍ എടുക്കുമ്പോള്‍ വിരലടയാളം നല്‍കുന്നത് നിര്‍ബന്ധമാണോ?

  അതെ. ദേശീയ സുരക്ഷയുടെ ഭാഗമായി പുതിയ സിം കാര്‍ഡ് എടുക്കുമ്പോള്‍ തങ്ങളുടെ വിരലടയാളം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. പ്രീ പൈഡ് ഉപയോക്താക്കള്‍ക്കുള്ള അവസാന തിയ്യതി ജൂണ്‍ രണ്ടു ആയിരുന്നു. പോസ്റ്റ്‌ പൈഡ് ഉപയോക്താക്കളുടെ വിരലടയാളം നല്‍കുന്നതിനുള്ള അവസാന തിയ്യത് ജൂലൈ 28 ആണ്. അതിനു ശേഷം വിരലടയാളം നല്കാത്തവര്‍ക്ക് 14 ദിവസം സമയം നല്‍കും. അതിനു ശേഷവും നല്‍കിയില്ലെങ്കില്‍ മൊബൈല്‍ സിം കണക്ഷന്‍ റദ്ദ് ചെയ്യും.   

Permanent link to this article: http://pravasicorner.com/?p=18832

വിദേശികളുടെ കുടുംബാംഗങ്ങളുടെ വിരലടയാളം നല്‍കേണ്ടത് നിര്‍ബന്ധമാണോ? കുട്ടികളുടെ പ്രായ പരിധി എത്ര വയസ്സ് വരെയാണ്?

  സൗദി അറേബ്യയില്‍ താമസിക്കുന്ന വിദേശികള്‍ അവരുടെ കുടുംബാഗങ്ങളുടെ വിരലടയാളം ജവാസാതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇത് നിര്‍ബന്ധമാണ്‌. സ്ത്രാകളും കുട്ടികളും അടക്കം എല്ലാവരുടെയും വിരലടയാളം നല്‍കണം. ആര് വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്‌.   

Permanent link to this article: http://pravasicorner.com/?p=18830

സൗദി തൊഴില്‍ നിയമ പ്രകാരം ലോക്കല്‍ റിലീസ് തൊഴിലാളിയുടെ അവകാശമല്ല !!

    എന്റെ കമ്പനി സാമ്പത്തിക പ്രയാസം മൂലം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ സ്പോണ്‍സര്‍ സൗദിയില്‍ തന്നെയുള്ള പുതിയ കമ്പനിയിലേക്ക് മാറുന്നതിന് സമ്മതം നല്‍കി. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. എനിക്ക് മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ ലോക്കല്‍ റിലീസ് ആവശ്യപ്പെടാന്‍ സാധിക്കുമോ?   ലോക്കല്‍ റിലീസ് എന്നതിനെ കുറിച്ച് തൊഴില്‍ നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല. നിങ്ങളുടെ തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിനു തൊഴിലുടമ ബാധ്യസ്ഥനാണ്. എന്നാല്‍ ലോക്കല്‍ റിലീസ് തരണോ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17529

നവജാത ശിശുവിനെ സൗദിയിലേക്ക് കൊണ്ട് വരുമ്പോള്‍ വിസ എടുക്കണോ?

  നാട്ടില്‍ വെച്ചു പ്രസവിച്ച നവജാത ശിശുവിനെ സൗദിയിലേക്ക് കൊണ്ട് വരുമ്പോള്‍ വിസ എടുക്കണോ?     നിയമ പ്രകാരമുള്ള ഫാമിലി വിസയില്‍ കഴിയുന്ന ഭാര്യ റീ എന്‍ട്രിയില്‍ പോയി നാട്ടില്‍ പ്രസവിച്ചു എങ്കില്‍ കുട്ടിയെ സൗദിയിലേക്ക് കൊണ്ട് വരുന്നതിനു ആറു മാസം വരെ വിസ ആവശ്യമില്ല.  കുട്ടിക്ക് പാസ്സ്പോര്‍ട്ട് എടുക്കണം. അതില്‍ പിതാവിന്റെയും മാതാവിന്റെയും പേര് ഉണ്ടാവണം. സൗദിയില്‍ എത്തിയതിനു ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും താല്ക്കാലിക എന്‍ട്രി നമ്പര്‍ നല്കും. അതുമായി ജവാസാത്തില്‍ പോയി കുട്ടിയെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17354

സൗദിയിലെ തൊഴിലാളി വാര്‍ഷിക അവധിക്കു പോകുമ്പോള്‍ ലഭിക്കുന്ന ലീവ് സാലറി ഇ എസ് ബി അല്ല.

    Q. ഞാന്‍ കഴിഞ്ഞ 23 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. വര്‍ഷാവസാനം 21 ദിവസത്തെ അവധിയും രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളവും തരുന്നുണ്ട്. താന്കള്‍ മുന്‍പ് നല്‍കിയ ഉത്തരങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് വര്‍ഷത്തില്‍ 30 ദിവസത്തെ വാര്‍ഷിക അവധിക്കും വര്‍ഷത്തില്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ ഇ എസ് ബിക്കു ഞാന്‍ അര്‍ഹനാണ് എന്നാണു. ഇക്കാര്യം എന്റെ സ്പോണ്‍സരോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറയുന്നത് എല്ലാ വര്‍ഷവും എന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16964

സൗദിയില്‍ ഓണ്‍ലൈന്‍ വഴി ഫാമിലി വിസിറ്റ് വിസ പുതുക്കുന്നത് എങ്ങിനെ? നടപടിക്രമങ്ങള്‍ എന്തെല്ലാം?

    അബഷീര്‍ ഉപഭോക്താക്കള്‍ വിസിറ്റിംഗ്‌ വിസ ഓണ്‍ലൈന്‍ വഴി  പുതുക്കാന്‍ സാധിക്കുമെന്ന് അറിയാന്‍  കഴിഞ്ഞു. പുതുക്കാന്‍ ഫീസ്‌  അടക്കുന്നത് എങ്ങനെ? അത്  വഴി  പുതിക്കിയാല്‍ പ്രിന്റ് എടുക്കന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്  ഒരു ചെറിയ വിവരണം  തനാല്‍  ഉപകാരമായിരുന്നു-കലാം ആലുങ്ങല്‍, അല്‍ ഖുറായാത്ത്, അല്‍ ജൌഫ്.    കഴിഞ്ഞ തിങ്കളാഴ്ചയാണ് പാസ്പോര്‍ട്ട് ഡയരക്ടറേറ്റ്‌ ഈ സംവിധാനം പ്രഖ്യാപിച്ചത്. അബഷീര്‍ സേവനത്തിലൂടെയാണ് വിദേശികളുടെ കുടുംബങ്ങളുടെ സന്ദര്‍ശന വിസ ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കുക. അടുത്ത തിങ്കള്‍ മുതലാണ്‌ ഈ സംവിധാനം …

Continue reading »

Permanent link to this article: http://pravasicorner.com/?p=16641

സൗദിയില്‍ സന്ദര്‍ശന വിസ പെര്‍മെനന്‍റ് വിസയാക്കി മാറ്റാന്‍ സാധിക്കുമോ?

    സൗദിയില്‍ വിസിറ്റിംഗ് വിസ പെര്‍മെനന്‍റ് വിസയാക്കി മാറ്റാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ എന്താണ് അതിന്റെ വിശദാംശങ്ങള്‍ ? – ഹരി പോയ്യില്‍    കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആണ് സൗദി അറേബ്യയില്‍ ഇത്തരത്തിലൊരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. സൗദിയിലെ ഒരു ഇംഗ്ലീഷ്‌ ദിനപത്രം അവരുടെ വായനക്കാര്‍ക്ക് നിയമ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുന്നതിന്റെ ഭാഗമായി നടത്തിയ രണ്ടു മണിക്കൂര്‍ ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ജവാസാതിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ മുഹമ്മദ്‌ അല്‍ ഹുസൈന്‍റെ ഒരു …

Continue reading »

Permanent link to this article: http://pravasicorner.com/?p=16592

സൗദിയിലെ വിസിറ്റ് വിസ നിരോധനം എന്തിനു? എന്ന് വരെ?

    ഇന്നത്തെ അറബ് ന്യൂസില്‍ (15.05.2014) ഒരു വാര്‍ത്ത കണ്ടു. സൗദി അറേബ്യയില്‍ വിസിറ്റ് വിസ സ്റ്റാറ്റസില്‍ ഉള്ളവര്‍ ജൂണ്‍ 28 നു മുന്നേ എക്സിറ്റില്‍ പോകണം എന്നായിരുന്നു ന്യൂസിന്റെ ഉള്ളടക്കം. സൗദി പാസ്പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്നായിരുന്നു ഈ ഇന്‍ഫര്‍മേഷന്‍. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ലഭ്യമാണോ? വിസിറ്റ് വിസയില്‍ വന്ന ഫാമിലികള്‍ക്കും ഇത് ബാധകമാണോ? ഈ നിയന്ത്രണം ഏതു ദിവസം വരെ ആണ്? ജൂണ്‍ 28 നു ശേഷം പുതിയ  വിസിറ്റ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=16198

Older posts «

Copy Protected by Chetan's WP-Copyprotect.