Category Archive: ടോപ്‌ ന്യൂസ്‌

ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ യുവാവിന്‍റെ പരിക്കില്ലാത്ത കാലില്‍ ശസ്ത്രക്രിയ നടത്തിയതായി ആരോപണം

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ആശുപത്രിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റായ യുവാവിന്റെ കാല് മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം രാജ്യത്തിന് തന്നെ നാണക്കേടായ സംഭവം നടന്നത്. യുവാവിന്റെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സംഭവം സമ്മതിച്ച ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിക്കുകയും പ്രദമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ചു പേരെ സസ്പെന്ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  ഡല്‍ഹി സ്വദേശിയായ രവി രാജി (24) നെയാണ് ഡോക്ടര്‍മാര്‍ കാലു മാറി ശസ്ത്രക്രിയ നടത്തിയത്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=18775

രണ്ട് വര്‍ഷമായി ഇറ്റാലിയന്‍ ജയിലില്‍ കഴിയുന്ന 12 ഇന്ത്യക്കാരെ മോചിപ്പിച്ചു

  ന്യൂഡല്‍ഹി: രണ്ട് വര്‍ഷമായി ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന 12 ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 2014 ജൂണിലാണ് ഇവര്‍ പിടിയിലായത്. വലിയ തോതില്‍ മയക്കുമരുന്ന് കൈവശം വെച്ച് എന്നാരോപിച്ചാണ് ഇവര്‍ ഇറ്റാലിയന്‍ പോലീസിന്‍റെ പിടിയിലായത്. എം വി അബെര്‍ദീന്‍ എന്ന ചെറു കപ്പലിലെ ജീവനക്കാരായിരുന്നു ഇവര്‍. ഫെര്‍ണാണ്ടസ് ലിയോണല്‍, ഗുപ്ത ഹൃദയനാരായന്‍, പ്രമോദ് സിംഗ്, അര്‍ജുന്‍ രാജ് കുമാര്‍ മിശ്ര, നെല്‍സന്‍ സഹായ ശേജോ, രാജേന്ദ്രന്‍ കണ്ണന്‍, നിലയകുമാര്‍ രാമനിക്കള്‍, ജോണ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18685

ഞെട്ടിപ്പിക്കുന്ന സത്യസന്ധതയുമായി ഒരു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യവേ നഷ്ടപ്പെട്ട അഞ്ചു ലക്ഷത്തോളം മൂല്യം വരുന്ന വിദേശ കറന്‍സികള്‍ അടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ ലഭിച്ചു. എയര്‍ ഇന്ത്യയിലെ സെക്യൂരിറ്റി ഓഫീസറായ സുഭാഷ് ചന്ദറാണ് ഫ്ലൈറ്റിലെ സീറ്റില്‍ നിന്നും ലഭിച്ച ബാഗ് തിരികെ നല്‍കി മാതൃകയായത്. ദക്ഷിണ കൊറിയയില്‍ നിന്ന് മുംബയിലേക്ക് യാത്ര ചെയ്ത ബിസിനസ്സുകാരനായ സഞ്ജയ്‌ ഗുപ്തയുടെ ബാഗ് ആണ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും മുംബയിലെക്കുള്ള കണക്ഷന്‍ ഫ്ലൈറ്റില്‍ വെച്ചാണ് ബാഗ് നഷ്ടപ്പെട്ടത്. ബാഗ് നഷ്ടപ്പെട്ടത് അറിയാതെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18678

വിദേശ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നത്‌ 6804 ഇന്ത്യക്കാര്‍. മദ്യപാനം മുതല്‍ കൊലപാതകം വരെ കുറ്റകൃത്യങ്ങള്‍. ഏറ്റവും കൂടുതല്‍ പേര്‍ സൗദി, യു.എ.ഇ ജയിലുകളില്‍. ലിംഗ ഭേദ പ്രകാരമുള്ള കണക്കുകള്‍ നല്കാ ന്‍ വിസമ്മതിച്ചു വിദേശകാര്യ മന്ത്രാലയം

  ലോകമെമ്പാടുമുള്ള 72 രാജ്യങ്ങളില്‍ ജയിലുകളിലായി 6,804 ഇന്ത്യന്‍ പൗരന്മാര്‍ തടവില്‍ കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.   കഴിഞ്ഞ മാസം ജമ്മുവിലെ വിവരാവകാശ പ്രവര്‍ത്തകനായ രാമന്‍ ശര്‍മ സമര്‍പ്പിച്ച അപേക്ഷക്ക് മറുപടിയായാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ലിംഗ ഭേദം അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ നല്‍കാനുള്ള അപേക്ഷ മന്ത്രാലയം നിരസിച്ചു. ഇമിഗ്രേഷന്‍ / വിസ നിയമ ലംഘനങ്ങള്‍, കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കല്‍, അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുക,  സാധുവായ രേഖകള്‍ കൈവശം ഇല്ലാതിരിക്കുക, സാമ്പത്തിക കുറ്റങ്ങള്‍, തൊഴില് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18424

നീചകൃത്യങ്ങള്‍ ചെയ്തു പ്രായത്തിന്‍റെ ആനുകൂല്യത്തില്‍ ഡല്‍ഹി ബലാല്‍സംഗ കേസിലെ പ്രതിയെ പോലെ രക്ഷപ്പെടാന്‍ ഇനി കഴിയില്ല. ജനങ്ങളുടെ മനസ്സറിഞ്ഞ് സര്‍ക്കാര്‍ വരുത്തിയ ഭേദഗതി തുണയായി. കൗമാരക്കാരനെ വിചാരണക്കായി ക്രിമിനല്‍ കോടതിയിലേക്കയക്കാന്‍ നിര്ണ്ണായക വിധി. 10 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം. ഭേദഗതിക്ക് ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ വിധി.

  ന്യൂഡല്‍ഹി: കാര്‍ അപകട കേസില്‍ പ്രതിയായ കൗമാരക്കാരന്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരായി വിചാരണ നേരിടണമെന്ന് ഡല്‍ഹി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. അമിത വേഗതയില്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് 32 വയസ്സുള്ള ബിസിനസ് എക്സിക്യൂട്ടീവ് കൊല്ലപ്പെടാന്‍ ഇടയായ കേസിലാണ് ബോര്‍ഡിന്‍റെ നിര്‍ണ്ണായക വിധി ഉണ്ടായത്. ക്രൂരവും ഗുരുതരവുമായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടുത്തി കേസ് സെഷന്‍സ് കോടതിയില്‍ വിചാരണക്ക് വിടണമെന്ന ഡല്‍ഹി പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നീചമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16 നും 18 …

Continue reading »

Permanent link to this article: http://pravasicorner.com/?p=18406

കമന്റുകളും ലൈക്കും ചെയ്തതിന്റെ പേരില്‍ ഉന്നത പോലീസ്‌ ഓഫീസര്‍മാരുടെ അനുമതിയില്ലാതെ അറസ്റ്റ്‌ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കില്‍ കമന്റുകള്‍ പോസ്റ്റ്‌ ചെയ്തതിന്റെ പേരിലോ കമന്‍റുകള്‍ ലൈക്ക്‌ ചെയ്തതിന്റെ പേരിലോ ഉന്നത പോലീസ്‌ ഓഫീസര്‍മാരുടെ സമ്മതമില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ കാര്യത്തില്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഒരു കോണ്ഗ്രസ് നേതാവിന് എതിരായി ഫേസ്‌ബുക്കില്‍ അപകീര്‍ത്തികരമായ കമന്റ് പോസ്റ്റ് ചെയ്തു എന്നാരോപിച്ച് മനുഷ്യാവകാശ …

Continue reading »

Permanent link to this article: http://pravasicorner.com/?p=9928

പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് കൊണ്ട് പോകാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി ഉയര്‍ത്തി

    പ്രവാസി ഇന്ത്യക്കാര്‍ക്ക് നികുതി കൂടാതെ നാട്ടിലേക്ക് കൊണ്ട് പോകാവുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യ പരിധി അഞ്ചു മടങ്ങ്‌ ഉയര്‍ത്തി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി പി.ചിദംബരം 1967 മുതല്‍ നില നിന്നിരുന വ്യവസ്ഥയില്‍ മാറ്റം വരുത്തിയത്. ഇത് വരെ പുരുഷന്മാര്‍ക്ക് 10,000  രൂപയുടെയും സ്ത്രീകള്‍ക്ക് 20,000 രൂപയുടെയും മൂല്യമുള്ള സ്വര്‍ണ്ണം കൊണ്ട് പോകാനായിരുന്നു അനുവാദമുണ്ടായിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ഇനി പുരുഷന്മാര്‍ക്ക്  50,000 രൂപ വരെയും സ്ത്രീകള്‍ക്ക് 100,000 രൂപ വരെയും മൂല്യമുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=8403

ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി

    ഡല്‍ഹി: 2001 ലെ പാര്‍ലമെന്റ്‌ ആക്രമണ കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന അഫ്സല്‍ ഗുരുവിനെ (43) ഇന്ന് തൂക്കിലേറ്റി. ഇന്ന് രാവിലെ എട്ടു മണിക്ക് അതീവ രഹസ്യമായാണ് ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റിയത്. മൃതദേഹം ജയില്‍ വളപ്പിനുള്ളില്‍ തന്നെ സംസ്കരിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി അഫ്സല്‍ ഗുരു തടവിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയിരുന്നു. 2001 ഡിസംബര്‍ 13 നാണ്ഡല്‍ഹിയില്‍ പാര്‍ലമെന്റ്‌ …

Continue reading »

Permanent link to this article: http://pravasicorner.com/?p=7920

Copy Protected by Chetan's WP-Copyprotect.