Category Archive: കേരള ബ്യൂറോ

യുവതിയെ ഉപയോഗിച്ച് എന്ജിനീയറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു ജയിലിലായ മുന്‍ പ്രവാസി യുവതിയെ കൊലപാതക കേസിലും പോലീസ് അറസ്റ്റ് ചെയ്തു

  തേന്‍ കെണിയിലൂടെ യുവാവിനെ മര്‍ദ്ദിച്ചു പണം കവർന്ന കേസിലെ ഒന്നാം പ്രതി വയനാട് വൈത്തിരി മേപ്പാടി സ്വദേശിനി റാണി നസീമയെന്ന പള്ളിത്തൊടി നസീമയെ (30) കൊലപാതക കേസിലും അറസ്റ്റ് ചെയ്തു.  രണ്ടാഴ്ച മുൻപു സുഹൃത്തായ യുവതിയെ ഉപയോഗിച്ച് തലശേരി സ്വദേശിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചു പണം തട്ടിയ കേസിലെ  പ്രതിയായ നസീമ തൃശ്ശൂരിലെ ജയിലിലാണ്. തിരുവനന്തപുരം കൊലപാതക അന്വേഷണത്തിനിടെ സീമയുടെ നിര്‍ദ്ദേശ പ്രകാരം കൊല നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിരുവനന്തപുരത്ത് വെച്ച് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19501

വിയ്യൂരിലെ ജയില്‍ വാര്‍ഡര്‍മാര്‍ നിയമത്തിന് അതീതാരോ ? കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത നാട്ടുകാരെ കള്ളക്കേസ് എടുപ്പിച്ചു ജയിലിലാക്കി ജയില്‍ വാര്‍ഡര്‍മാര്‍ . ജയിലില്‍ റിമാന്‍റ് പ്രതികളെ ഉപയോഗിച്ച് വീണ്ടും മര്‍ദ്ദനം…

  തൃശ്ശൂരിലെ തൃശ്ശൂരിലെ വടക്കാഞ്ചേരിയില്‍ എളനാട് മണ്ണാത്തിപ്പാറയിലെ വെള്ളച്ചാട്ടത്തിനു സമീപം മദ്യപിക്കനെത്തിയ വിയ്യൂര്‍ ജയിലിലെ നാല് വാര്‍ഡര്‍മാര്‍ സമീപത്തെ കുളത്തില്‍ കുളിക്കാനെത്തിയ പ്രദേശവാസികളായ സ്ത്രീകളെ അപമാനിക്കുകയും ചോദ്യം ചെയ്ത നാട്ടുകാരില്‍ ചിലരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. സംഭവത്തില്‍ പ്രതികളായ വിയ്യൂര്‍ സബ് ജയിലിലെ നാലു വാര്‍ഡര്‍മാരെ അടിയന്തരമായി സര്‍വീസില്‍ നിന്നു നീക്കം ചെയ്ത് നിയമപരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു. നാട്ടുകാര്‍ മുഖ്യമന്ത്രിക്കും, ജയില്‍ ഡി ജി പി ക്കും , തൃശ്ശൂര്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19496

വിദേശത്ത് വിവാഹം നടത്തി ഭാര്യമാരെ ഉപേക്ഷിച്ച ഏഴ് ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഡല്‍ഹി : ഇന്ത്യന്‍ പൗരന്മാരുടെ വിദേശ വിവാഹ തട്ടിപ്പുകള്‍ക്കെതിരെ വനിതാ-ശിശു ക്ഷേമ വികസന മന്ത്രാലയം  മന്ത്രാലയം കര്‍ശന നടപടികള്‍ തുടങ്ങി. വിദേശത്ത് വച്ച് വിവാഹം ചെയ്ത ശേഷം ഭാര്യമാരെ ഉപേക്ഷിച്ചു കടന്നു കളയുന്ന ഇന്ത്യക്കാരായ ഭര്‍ത്താക്കനമാര്‍ക്കെതിരെയാണ് നടപടികള്‍ തുടങ്ങിയത്.  ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിച്ച ഏഴ് പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദു ചെയ്ത ഭര്‍ത്താക്കന്മാരുടെ പേര് വിവരങ്ങള്‍ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഭര്‍ത്താക്കന്മാര്‍ക്ക് എതിരായി എഴുപതു പരാതികളാണ് മന്ത്രാലയത്തില്‍ ലഭിച്ചത്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19468

വിദേശങ്ങളിലുള്ള കുറ്റവാളികളായ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരള പോലീസ് നടപടി തുടങ്ങി

  തിരുവനന്തപുരം: കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തി വിദേശങ്ങളിലേക്ക് കടന്നു ഒളിവില്‍ താമസിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരള പോലീസ് നടപടികള്‍ ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞു ജോലിയെടുക്കുന്ന 450 ഓളം മലയാളികള്‍ ഈ നടപടികളില്‍ കുടുങ്ങും. സംസ്ഥാന പോലീസ് മേധാവി ലോകനാഥ ബെഹറയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത്‌ ആണ് നടപടികള്‍ക്ക് നേതൃത്വന്‍ നല്‍കുന്നത്. കേരള പോലീസിന്റെ ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറാണ് ഐ ജി ശ്രീജിത്ത്‌. രണ്ടു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19457

സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തില്‍ എത്താന്‍ വിമാന ടിക്കറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

  തിരുവനന്തപുരം: സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയില്‍ നിന്നും ഡല്‍ഹിയിലോ മുംബൈയിലോ മടങ്ങിയെത്തുന്നവര്‍ക്ക് അവിടെ നിന്നും നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സൗദിയില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ്‌ ഇന്ത്യക്കാരെ എത്തിക്കുക. ഡല്‍ഹിയിലോ മുംബയിലോ എത്തുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് നോര്‍ക്കയാണ്. ഇവിടങ്ങളില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19383

സൗദിയില്‍ നിന്ന് തങ്ങളുടെ സംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ കേരളവും ആന്ധ്രയും ശ്രമം തുടങ്ങി

  തിരുവനന്തപുരം/ന്യൂഡല്‍ഹി: സമയത്തിന് ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ സൗദി അറേബ്യയില്‍ അകപ്പെട്ട ഇന്ത്യക്കാരില്‍ തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ളവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ തുടങ്ങി. സൗദിയിലും കുവൈറ്റിലുമായി ദുരിതത്തില്‍ അകപ്പെട്ട ഇന്ത്യക്കാരില്‍ ആന്ധയില്‍ നിന്നുള്ള 3,000 പേര്‍ ഉണ്ടെന്നു ആന്ധാപ്രദേശ് സ്ഥിരീകരിച്ചു. അതേ സമയം കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാന്‍ ഇത് വരെ സംസ്ഥാന സര്‍ക്കാരിനോ നോര്‍ക്കക്കോ കഴിഞ്ഞിട്ടില്ല. തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ള 3000 ത്തോളം പേര്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിന് ആവശ്യമായ രേഖകളും …

Continue reading »

Permanent link to this article: http://pravasicorner.com/?p=19190

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: യൂസഫലി രണ്ടു കോടി നല്‍കി

  കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫ്‌ അലി പ്രഖ്യാപിച്ച സഹായ ധനമായ രണ്ടു കോടി രൂപ കൈമാറി. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ നിഷാദാണ് കൊല്ലം ജില്ലാ കലക്ടര്‍ എ. ഷൈന മോള്‍ക്ക്‌ തുക കൈമാറിയത്. അപകടത്തില്‍ മരിച്ചവരിലെ 109 പേരെയാണു തിരിച്ചറിഞ്ഞത്. ഇവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റ 318 പേര്‍ക്ക് അര ലക്ഷം രൂപ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19129

ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങളുടെ പരിധി വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 25,000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങാം

  ന്യൂഡല്‍ഹി: രാജ്യത്തെ രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാവുന്ന പരിധി അഞ്ച് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 5000 രൂപയ്ക്കു വരെ സാധനങ്ങള്‍ വാങ്ങാമായിരുന്നത് 25000 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കി. അന്താരാഷ്ട്രാ വിമാന യാത്രക്കാര്‍ക്ക് വിദേശത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും കൈവശം വെക്കാവുന്ന ഇന്ത്യന്‍ രൂപയുടെ പരിധി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിസര്‍വ് ബാങ്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19077

സൗദിയില്‍ സ്പോണ്‍സര്‍ തടഞ്ഞു വെച്ചവരെ നാട്ടിലെത്തിക്കാന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി

  ചെന്നൈ: സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസയില്‍ പോയി ദുരിതത്തിലായ മത്സ്യ തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. 2013 ന് ശേഷം വിവിധ തിയ്യതികളിലായി തമിഴനാട്ടില്‍ നിന്നും പോയ 62 മത്സ്യ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ദുരിതത്തിലായ തൊഴിലാളികളില്‍ ഒരാളായ സേതുരാജക്ക് വേണ്ടി ബന്ധുവായ ജി.തിരുമുഗന്‍ എന്ന വ്യക്തിയാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. അകപ്പെട്ടു പോയവരെ തിരിച്ചെത്തിക്കാനും കോടതിയില്‍ ഹാജരാക്കാനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു ഉത്തരവ് നല്കണമെന്നുമാണ് ആവശ്യം. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19048

വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നു

  തിരുവനന്തപുരം: മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയായ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന് പരാതിപ്പെട്ടു കൊണ്ട് 2010 നു ശേഷം കേരളത്തിലെ വിവിധ ട്രിബ്യൂണലുകളിലായി 8568 കേസുകളാണ് മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കെതിരായി ഫയല്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസന്‍സ് സര്‍വീസ് കൗണ്‍സില്‍ എന്ന സംഘടന വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങള്‍.   പ്രായമായവരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് 2007 ല്‍ കൊണ്ട് വന്ന മുതിര്‍ന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=18986

Older posts «

Copy Protected by Chetan's WP-Copyprotect.