Category Archive: കേരള ബ്യൂറോ

കേരളത്തില്‍ ഇ സിഗരറ്റ് നിരോധിച്ചു.

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗററ്റ് (ഇ-സിഗററ്റ്) നിരോധിക്കാന്‍ തീരുമാനമായി. അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇ – സിഗററ്റ് നിരോധിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇ-സിഗററ്റിന്റെ ഉല്‍പ്പാദനം, വില്‍പ്പന, വിപണനം, പരസ്യപ്പെടുത്തല്‍ തുടങ്ങിയവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇ-സിഗററ്റ് വിപണി വ്യാപകമാവുന്നുവെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ വലിക്കാന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18968

കേരളത്തിലെ തെരുവ് നായ ശല്യം- പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവ്

  തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ചികിത്സ, മരുന്ന് എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് റിട്ടയേര്‍ഡ് ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവായി. നിയമവകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറും സമിതിയില്‍ അംഗങ്ങളായിരിക്കും. തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചവരുടെ വിശദാംശം സംബന്ധിച്ചും സമിതി പരാതികള്‍ സ്വീകരിക്കും. പേവിഷബാധയ്‌ക്കെതിരെയുളള ഔഷധങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും പട്ടിക തയ്യാറാക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉള്‍പ്പെടെയുളള എല്ലാ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18950

സൗദിയിലുള്ള പ്രവാസിക്ക് നറുക്കെടുപ്പ് സമ്മാനം ലഭിച്ചുവെന്നറിയിച്ച് നാട്ടിലുള്ള മാതാപിതാക്കളില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്തു

  കൊല്ലം: സൗദി അറേബ്യയിലെ ജോലി ചെയ്യുന്ന മകന് അവിടുത്തെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പില്‍ വന്‍ തുക സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചു നാട്ടിലെ മാതാപിതാക്കളില്‍ നിന്ന് മൂന്നര പവര സ്വര്‍ണ്ണം തട്ടിയെടുത്തു. സംഭവത്തില്‍ പുനലൂര്‍ പോലീസ് കേസെടുത്തു. കരവാളൂര്‍ നെടുമലക്ക് സമീപമാണ് സംഭവം നടന്നത്. ജിദ്ദയില്‍ ജോലി ചെയ്യുന്ന പ്രവാസിയുടെ മാതാപിതാക്കളാണ് കബളിപ്പിക്കലിനു ഇരയായത്. ജിദ്ദയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെ നറുക്കെടുപ്പില്‍ മകന് 12 ലക്ഷം രൂപ സമാനമായി ലഭിച്ചുവെന്ന് ഒരാള്‍ ഫോണിലൂടെ ഇയാളുടെ പിതാവിനെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18860

കേരള സ്പോര്‍ട്സ് ലോട്ടറി ഗള്‍ഫില്‍ വില്‍ക്കാന്‍ നിയോഗിച്ച വി പി ഖാലീദ് ഇന്നും അജ്ഞാതന്‍

  തിരുവനന്തപുരം സ്പോര്‍ട്സ് ലോട്ടറി ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍ക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തന്നെ തുടരുന്നു. പി. പി ഖാലീദ് എന്ന വ്യക്തിയെ ആയിരുന്നു സ്പോര്‍ട്സ് കൗണ്‍സില്‍ ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇയാള്‍ ആരാണെന്നോ ഏതു രാജ്യത്തേക്ക് ടിക്കറ്റുകള്‍ വില്‍ക്കാനാണ് ഇയാളെ എല്പ്പിച്ചതെന്നോ അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ വിശദീകരണം നല്‍കിയിട്ടില്ല. ഗുരുതരമായ ചട്ട ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. കേരള ഭാഗ്യക്കുറി അന്യ രാജ്യത്ത് വില്‍ക്കാന്‍ അനുമതിയില്ല. മാത്രമല്ല ഒരു …

Continue reading »

Permanent link to this article: http://pravasicorner.com/?p=18793

മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ചു മരണപ്പെട്ടവര്‍ മുസ്ലീം സമുദായത്തിലെ ഒരു സംഘടനയുടെ വ്യാജ പ്രചരണത്തിന്റെ രക്ത സാക്ഷികള്‍

  ഡോ.സമീര്‍ സലിം യൂസഫ്‌ ഈ ആഴ്ചയില്‍ ഡിഫ്തീരിയ ബാധിച്ചു രണ്ടു വിദ്യാര്‍ത്ഥികല്‍ മലപ്പുറത്ത്‌ മരണമടഞ്ഞു എന്നത് ആരോഗ്യ സാക്ഷര കേരളത്തിന്‌ ഞെട്ടിപ്പിക്കുന വാര്‍ത്തയാണ്. കേരളത്തിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ വാക്സിൻ വിരുദ്ധ പ്രചാരകര്‍ നടത്തുന്ന നിരന്തരമായ കുപ്രചരണത്തിന്റെ രക്തസാക്ഷികളാണ് മരണമടഞ്ഞ ഈ രണ്ട് വിദ്യാർത്ഥികൾ. മലപ്പുറം പുളിക്കളില്‍ താമസക്കാരായ ബേപ്പൂർ നടുവട്ടം രാജീവ് കോളനിയിലെ അബ്ദുൽ സലാം-നജുമുന്നീസ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്‌സാഖാണ് (14) മരിച്ചത്. മലപ്പുറം എ.എം.എച്ച്.എസ്. സ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18782

കൊച്ചി നേവല്‍ ബസില്‍ നാവികന്റെ മൃതദേഹം

    കൊച്ചി: കൊച്ചി നേവല്‍ ബസില്‍ നാവികന്റെ ജഡം കാണപ്പെട്ടു. ഇലക്ട്രിക്കല്‍ ആര്‍ട്ടിഫൈസറായ രൂപാ റാമിന്‍റെ മൃതദേഹമാണ് (25) എയര്‍ക്രാഫ്റ്റ് യാര്‍ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന നേവി ഉദ്യോഗസ്തനാര്‍ വ്യക്തമാക്കി. എങ്കിലും നേവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.    രാജസ്ഥാനിലെ നാഗൂര്‍ സ്വദേശിയാണ്. ഭാര്യയും ഒന്‍പതു മാസം പ്രായമുള്ള മകനുമുണ്ട്. 

Permanent link to this article: http://pravasicorner.com/?p=18768

സാംസങ്ങിന്റെ പേരില്‍ മൊബൈല്‍ തട്ടിപ്പ്. പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മലയാളി സംഘം.

  തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കമ്പനിയായ സാംസങ്ങിന്റെ മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു നടത്തുന്ന തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഒരു സംഘമാണ് ഇതിന് പിന്നില്‍. ലഭിച്ച നമ്പര്‍ പിന്തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തും ഡല്‍ഹിയിലും ഇത്തരമൊരു സ്ഥാപനം ഇല്ല എന്ന് വ്യക്തമായി.  വന്‍ വില വരുന്ന സാംസങ്ങ് കമ്പനിയുടെ ഫോണ്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്നറിയിച്ചാണ് ഇവര്‍ ആദ്യം ബന്ധപ്പെടുക. ഡല്‍ഹിയിലെ ഹെഡ് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ തിരുവനന്തപുരത്ത് നിന്നോ എന്ന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18760

ഹൈടെക് മുഖ്യനായി പിണറായി വിജയന്‍. കമ്പ്യൂട്ടര്‍വല്‍കൃത പ്രശ്ന പരിഹാര കേന്ദ്രത്തിന്‍റെ ട്രയല്‍ റണ്‍ തുടങ്ങി

  തിരവനന്തപുരം: മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സജ്ജമാക്കിയ കമ്പ്യൂട്ടര്‍വല്‍കൃത പരാതി പരിഹാര കേന്ദ്രം സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡ്- സെക്രട്ടറിയറ്റ് വളപ്പില്‍ പ്രത്യേകം സജ്ജമാക്കിയ ജനസേവന കേന്ദ്രത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. രാവിലെ 8മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രിയെ കാണാനായി എത്തുന്ന പൊതുജനങ്ങളുടെ അപേക്ഷകള്‍/ പരാതികള്‍ ഉച്ചയ്ക്ക് 2മണി മുതല്‍ 5മണി വരെ സ്വീകരിക്കും. അപേക്ഷകന്റെ വിവരങ്ങളും അനുബന്ധ രേഖകളും സ്‌കാന്‍ചെയ്ത് അപ്പോള്‍ തന്നെ ഡാറ്റാ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18745

ബ്രിട്ടീഷ് ദ്വീപായ ഡീഗോ ഗാര്ഷ്യ്യില്‍ തടവിലായ 19 മത്സ്യത്തൊഴിലാളികള്‍ മോചിതര്‍

  തിരുവനന്തപുരം: ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായ 19 മത്സ്യത്തൊഴിലാളികള്‍ മോചിതരായതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഇവര്‍ അടുത്ത ആഴ്ച കൊച്ചിയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ 27 ന് ബ്രിട്ടീഷ് അധികൃതരുടെ പിടിയിലായത്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് മത്സ്യത്തൊഴിലാളികള്‍ രണ്ട് യന്ത്രവല്‍കൃത ബോട്ടുകളിലായി ദ്വീപില്‍ അകപ്പെട്ടത്. പിടിയിലായവരില്‍ 12  പേര്‍ കന്യാകുമാരിയില്‍ നിന്നുള്ളവരും ആറു പേര്‍ മലയാളികളും ഒരാള്‍ ആസാം സ്വദേശിയുമാണ്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=18721

പ്ലസ് വണ്‍ പ്രവേശനത്തിന് അനധികൃത പിരിവ് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് ഈടാക്കുകയോ, സ്‌കൂള്‍ ഡെവലപ്പ്‌മെന്റ് ഫണ്ട്, വെല്‍ഫെയര്‍ ഫണ്ട്, മിസലേനിയസ്സ് ഫണ്ട്, മറ്റിനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി പിരിവ് നടത്തുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സകൂള്‍ ഫീസ്, പി.റ്റി.എ ഫണ്ട് തുടങ്ങിയവ അടച്ചുകഴിഞ്ഞാല്‍ സുകൂള്‍ അധികൃതരില്‍ നിന്നും രക്ഷിതാക്കള്‍/വിദ്യാര്‍ത്ഥികള്‍ ഇവയ്ക്കുള്ള രസീതുകള്‍ ചോദിച്ചു വാങ്ങണം. പി.റ്റി.എ ഫണ്ട് നല്‍കിയ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18691

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.