Category Archive: അറിയേണ്ട നിയമങ്ങള്‍

സൗദിയില്‍ നിന്നും കുട്ടികളെ വിമാനത്തില്‍ തനിയെ നാട്ടിലേക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍….. അറിയേണ്ടതെല്ലാം….

UM1

  പലപ്പോഴും മാതാപിതാക്കള്‍ക്ക് കൂടെ പോകാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ സൗദിയില്‍ നിന്നും കുട്ടികളെ തനിച്ചു മറ്റുള്ളവരുടെ കൂടെ നാട്ടിലേക്ക് അയക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രവാസികള്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ സംഭവിക്കാറുണ്ട്. സൗദിയില്‍ നിന്ന് തനിച്ച് കുട്ടികളെ നാട്ടിലേക്ക് മറ്റുള്ളവരുടെ കൂടെ പറഞ്ഞയക്കുമ്പോഴും അതുപോലെ തിരിച്ചു നാട്ടില്‍ നിന്ന് ഇങ്ങോട്ടും കൊണ്ട് വരുന്ന അവസരങ്ങളിലും എയര്‍പോര്‍ട്ടില്‍ ഡിക്ലറെഷന്‍ ലെറ്റര്‍ ചോദിക്കുന്നു എന്നത് തന്നെയാണ് കാരണം. രണ്ടു വയസ്സ് മുതല്‍ അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളെ 16 വയസ്സെങ്കിലും പ്രായമുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=18646

ബാഗേജ് നിയമത്തിലെ മാറ്റം…. വിദേശത്ത് നിന്നും കൊണ്ട് വരാവുന്ന സാധനങ്ങളുടെ മൂല്യം, പട്ടികകള്‍….. ഏറ്റവും പുതിയ വിജ്ഞാപനം സഹിതം…..

RS

  വിദേശത്ത് നിന്നും ഇന്ത്യയിലേക്ക്‌ കൊണ്ട് വരുന്ന സാധനങ്ങളുടെ അളവിലും മൂല്യത്തിലും സാരമായ വര്‍ദ്ധന വരുത്തി ബാഗേജ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അതിനു പിറകെ ഇത് സംബന്ധിച്ച വിജ്ഞാപനം കൂടി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. വിദേശത്ത് നിന്നും വരുമ്പോള്‍ നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂള്‍സ് ആണ് ഇത് വരെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18240

വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ മൂന്ന് രേഖകള്‍ നിര്‍ബന്ധം

  പാസ്പോര്‍ട്ട്‌ ലഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലളിതവല്‍ക്കരിച്ചുവെങ്കിലും ആവശ്യമായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇതിന്റെ ഗുണം ലഭ്യമാകൂ. അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ തിരിച്ചറിയുന്നതിനുള്ള മൂന്നു രേഖകള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നീ മൂന്നു രേഖകളാണ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് നിര്‍ബന്ധമായും ഉണ്ടാകേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരു രേഖ ഇല്ലെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് എന്ന നടപടി ക്രമങ്ങള്‍ അപേക്ഷകന് ലഭ്യമാകില്ല.  മാത്രമല്ല ഈ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18225

അബുദാബിയിലെ പുതിയ പ്രോപര്‍ട്ടി നിയമം. നിര്‍മ്മാണ പദ്ധതി മുടങ്ങിയാലും നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ല.

abu

    അബുദാബിയിലെ വസ്തുവകകളുടെ ക്രയവിക്രയങ്ങളെ നിയന്ത്രിക്കുന്ന പുതിയ നിയമം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വന്നു. 2015  ലെ മൂന്നാം നമ്പര്‍ നിയമമായിട്ടാണ് പുതിയ പ്രോപെര്‍ട്ടി നിയമം പുറത്തിറക്കിയത്. കഴിഞ്ഞ ജൂണ്‍ 30 ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. യു.എ.ഇ തലസ്ഥാനത്തെ ഭൂമിയെ സംബന്ധിക്കുന്ന ഇടപാടുകളില്‍ ഇതോടെ പുതിയ അദ്ധ്യായം ആരംഭിച്ചിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവരുടെയും വസ്തുവകകള്‍ വാങ്ങുന്നവരുടെയും അവകാശങ്ങളെ ഊന്നിപ്പറയുകയും അതെ സമയം വസ്തുവകകളുടെ ഇടപാടുകള്‍ക്ക് സുതാര്യവും വ്യക്തവുമായ നിബന്ധനകള്‍ കൊണ്ട് വരികയും …

Continue reading »

Permanent link to this article: http://pravasicorner.com/?p=18144

പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്ന സൗദിയിലെ സ്പോണ്‍സര്‍മാര്‍… ഇരകളാകുന്ന തൊഴിലാളികള്‍

  2011 ല്‍ സൗദി അറേബ്യയിലെ ജിദ്ദയിലെ അല്‍ ഇസായി പ്ലാസയില്‍ ഉണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ചു പോയത് 17,000 വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ ആയിരുന്നു. പ്രസ്തുത കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ ഇത്രയധികം പാസ്പോര്‍ട്ടുകള്‍ എന്തിനു കമ്പനി സൂക്ഷിച്ചു എന്നതിനോ എന്തായിരുന്നു അതിന്റെ ആവശ്യകത എന്നോ വിശദീകരിക്കാന്‍ കമ്പനിക്കു സാധിച്ചില്ല. ഇക്കാര്യം ആ സമയത്ത് ഏറെ വിവാദമായിരുന്നു എങ്കിലും പിന്നീട് വിസ്മൃതിയിലായി. സൗദി അറേബ്യയില്‍ സാധാരണയായി കണ്ടു വരുന്ന ഒരു പ്രവണതയാണ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18092

2016 ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് ഇന്ത്യയില്‍ നിര്‍ബന്ധം

PAN

    ന്യൂഡല്‍ഹി: പ്രാദേശിക തലത്തിലുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് വേണ്ടി വിവിധ മേഖലകളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിബന്ധന നാളെ മുതല്‍ (2016 ജനുവരി 1) നിലവില്‍ വരുന്നു. 2016  ജനുവരി ഒന്ന് മുതല്‍ പുതിയ ബാങ്ക് അക്കൌണ്ടുകള്‍ തുറക്കണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഹോട്ടലുകളില്‍ 50,000 രൂപയ്ക്കു മുകളില്‍ ബില്‍ അടക്കുമ്പോഴും നിര്‍ബന്ധമായി പാന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18086

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്.

l

  കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്ടോപ്, കാമറകള്‍, പേഴ്സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും ഉണ്ട്. ഇത് വിമാന യാത്രക്കാര്‍ മറന്നു പോയതോ, വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ ആയിരിക്കാം. ഇതില്‍ 28 കോടി രൂപ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18058

ഇന്ത്യയില്‍ 41 കമ്പനികള്‍ക്ക് കൂടി സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ അനുവാദം. കേരളത്തില്‍ നിന്നും മണപ്പുറം ഹോം ഫിനാന്‍സ്, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് എന്നീ കമ്പനികള്‍

H

    ഇന്ത്യയില്‍ ഹൗസിംഗ് ലോണ്‍ നല്‍കുന്ന കമ്പനികളുടെ വിഭാഗത്തില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ 41 കമ്പനികള്‍ക്ക് കൂടി കേന്ദ്ര ധനകാര്യ മന്ത്രാലയം പുതുതായി അനുവാദം നല്‍കി. കേരളത്തില്‍ നിന്നും മണപ്പുറം ഹോം ഫിനാന്‍സ്, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് എന്നീ കമ്പനികള്‍ക്കാണ് അനുവാദം ലഭിച്ചിട്ടുള്ളത്. നേരത്തെ ഈ വിഭാഗത്തിലെ 19 കമ്പനികള്‍ക്ക് സര്‍ഫാസി നിയമം പ്രയോഗിക്കാനുള്ള അനുവാദം നല്‍കിയിരുന്നു. ഇതോടെ നാഷണല്‍ ഹൗസിംഗ് ബാങ്ക് നിയന്ത്രിക്കുന്ന ഭൂരിഭാഗം കമ്പനികളും കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ഈ നിയമം പ്രയോഗിക്കാന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18048

ആദ്യമായി ഗള്‍ഫിലേക്ക് പെട്ടി കെട്ടുന്നതിന് മുന്‍പ് ഇതൊന്നു വായിക്കുക

m

    കര്‍ശനമായ സ്വദേശിവല്‍ക്കരണം പല ഗള്‍ഫ്‌ രാജ്യങ്ങളും നടത്തി വരുമ്പോഴും പ്രവാസം മോഹിച്ചു വരുന്നവരുടെ എണ്ണത്തിനു വലിയ രീതിയില്‍ കുറവുണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് ആദ്യമായി വരുന്നവര്‍ താഴെ കാണിച്ചിട്ടുള്ള ചില പ്രാഥമികമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായകരമാകും.  നിങ്ങളുടെ വിസ നിയമ പ്രാബല്യമുള്ള വിസയാണ് എന്ന് ഉറപ്പു വരുത്തുക. നിങളെ റിക്രൂട്ട് ചെയ്യുന്ന അതേ തൊഴിലിലേക്കുള്ള വിസയിലാണ് നിങ്ങള്‍ പോകുന്നത് എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. നിങ്ങള്‍ സ്വീകരിക്കേണ്ട തൊഴിലിനെ സംബന്ധിക്കുന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=12466

ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാര്‍ക്ക് അംഗീകാരമുണ്ടോ എന്ന് എങ്ങിനെ മനസ്സിലാക്കാം?

1

    തൊഴില്‍മോഹവുമായി ഗള്‍ഫിലെത്തിയ പലരുടെയും ജീവിതങ്ങള്‍ ആടുജീവിതങ്ങളായി മാറുന്ന വാര്‍ത്തകള്‍ നാം ദിനവും മാധ്യമങ്ങളിലൂടെ അറിയുന്നു. എന്നിട്ടും നിരവധി ആളുകള്‍ ഇപ്പോഴും അനധികൃത ഏജന്റുമാര്‍ മുഖേന ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് എത്തിക്കോണ്ടിരിക്കുന്നു. മികച്ച ശമ്പളവും സൌകര്യങ്ങളും വാഗ്ദാനം ചെയ്തു ഗള്‍ഫിലെത്തുമ്പോള്‍ ശമ്പളമില്ലാതെയും ഭക്ഷണം ലഭിക്കാതെയും കഷ്ടപ്പെടുന്നവര്‍ നിരവധി. വീട്ടുജോലി, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജോലികളുടെ പേര് പറഞ്ഞു കേരളത്തില്‍ നിന്ന് കുടുംബിനികള്‍ ഉള്‍പ്പെടെയുള്ളവരെ ഗള്‍ഫ് നാടുകളില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ വാര്‍ത്തകളല്ലാതായി മാറിയിരിക്കുന്നു. അനധികൃത …

Continue reading »

Permanent link to this article: http://pravasicorner.com/?p=5413

Older posts «

Copy Protected by Chetan's WP-Copyprotect.