«

»

Print this Post

സൗദിയില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറുന്നു. തൊഴില്‍ കരാറില്‍ എന്തൊക്കെ നിബന്ധനകള്‍ ഉള്‍പ്പെടുത്തണം?

 

1

 

നിതാഖാത്‌ നടപടിക്രമങ്ങളില്‍ പെട്ട് ഇപ്പോള്‍ ഞാന്‍ ഇപ്പോള്‍ ജോലി ചെയ്തിരുന്ന കമ്പനി ചുവപ്പിലായി. സ്പോണ്സര്‍ഷിപ്പ് മാറുന്നതിനു കമ്പനി അനുമതി തന്നിട്ടുണ്ട്.സുഹൃത്ത്‌ വഴി അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നു.പുതുതായി തൊഴില്‍ കരാര്‍ ഒപ്പിടണം. എന്തൊക്കെ നിബന്ധനകള്‍ തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തണം ? 

സൗദി അറേബ്യയില്‍ തൊഴില്‍ കരാറിനു നിര്‍ബന്ധിതവും നിയതവുമായ ഒരു മാതൃകാ ഫോര്‍മാറ്റ് തൊഴില്‍ മന്ത്രാലയം നല്‍കുന്നില്ല. അതേ സമയം തൊഴില്‍ കരാറില്‍ നിര്‍ബന്ധമായും എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് സൗദി തൊഴില്‍ നിയമത്തിലെ അഞ്ചാം അദ്ധ്യായത്തില്‍ പറയുന്നുമുണ്ട്.

സൗദി തൊഴില്‍ നിയമത്തില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിരുദ്ധമല്ലാത്ത, തൊഴിലാളിക്കും തൊഴിലുടമക്കും പരസ്പര സമ്മതത്തോടെ അംഗീകരിക്കാന്‍ കഴിയുന്ന ഏതു വ്യവസ്ഥയും തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്താം. അതേ സമയം തൊഴില്‍ നിയമ വകുപ്പുകള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും വ്യവസ്ഥകള്‍ കരാറില്‍ ഉണ്ടെങ്കില്‍ അവക്ക് നിയമ പ്രാബല്യം ഉണ്ടായിരിക്കില്ല.

ഒരു തൊഴില്‍ കരാറില്‍ പ്രാഥമികമായും നിര്‍ബന്ധമായും ഉണ്ടാകേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്

  • തൊഴിലുടമ/കമ്പനിയുടെ പേര്, സ്ഥലം
  • തൊഴിലാളിയുടെ പേര്
  • തൊഴിലാളിയുടെ നാഷനാലിറ്റി 
  • തൊഴിലാളിയുടെ വിലാസം 
  • പറഞ്ഞുറപ്പിച്ച ശമ്പളം
  • ജോലിയുടെ സ്വഭാവം
  • ജോലി ചെയ്യേണ്ട സ്ഥലം
  • ജോലി തുടങ്ങുന്ന തിയ്യതി
  • തൊഴില്‍ കരാറിന്റെ കാലാവധി

ഇത്രയൊക്കെ കാര്യങ്ങള്‍ ഒരു തൊഴില്‍ കരാറില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട കാര്യങ്ങളാണ്. ഇതിനു പുറമേ നിങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തണം. കൂടാതെ നിങ്ങളുടെയും തൊഴിലുടമയുടെയും മറ്റു നിബന്ധനകള്‍ (അവ തൊഴില്‍ നിയമത്തിനു വിരുദ്ധമല്ലെങ്കില്‍) ഉള്‍പ്പെടുത്താം.

 

Permanent link to this article: http://pravasicorner.com/?p=10165

Copy Protected by Chetans WP-Copyprotect.