മറ്റൊരാളുടെ സ്പോണ്സര്‍ഷിപ്പിലുള്ള തൊഴിലാളിയെ ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമെന്നു അബുദാബി പോലീസ്‌

0
2

 

1
ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അല്‍ മുഹജിരി

 

യു.എ.ഇ/അബുദാബി: മറ്റുള്ളവരുടെ സ്പോണ്സര്‍ഷിപ്പില്‍ ഉള്ള തൊഴിലാളികളെ കൊണ്ട് പണി എടുപ്പിക്കുന്നതിനെതിരെ അബുദാബി പോലീസ്‌ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള നിരവധി പരാതികളില്‍ കര്‍ശനമായ നടപടികള്‍ പോലീസ്‌ എടുത്തു കഴിഞ്ഞുവെന്ന് അബുദാബി പോലീസിന്റെ ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അല്‍ മുഹജിരി വ്യക്തമാക്കി.

തങ്ങളുടെ ദൈനംദിന ജോലിക്ക് ശേഷം കൂടുതല്‍ വരുമാനമുണ്ടാക്കാനായി ചില തൊഴിലാളികള്‍ സ്പോണ്സര്‍ അല്ലാത്തവരുടെ കീഴിലും ജോലിയെടുക്കുന്നതായും കാണപ്പെടുന്നു. വീട്ടു ജോലികളും, ചെറിയ ജോലികളും ഉള്‍പ്പെടെയുള്ള ഏതു ജോലിക്കും ഇവരെ ഉപയോഗിക്കുന്നത് കുറ്റകരമാണ്.  

ഇത്തരത്തിലുള്ള നിയമ ലംഘനത്തിന് പിടിക്കപ്പെട്ടാല്‍ പ്രസ്തുത ജോലിക്കാരനും, അയാള് ഉപയോഗിച്ച് ജോലി ചെയ്യിപ്പിക്കുന്ന വ്യക്തിയും യഥാര്‍ത്ഥ സ്പോണ്സറും ഒരു പോലെ കുറ്റക്കാരാണ്. പലപ്പോഴും വഴി വക്കില്‍ നിന്ന് കൊണ്ടാണ് ഇവര്‍ ജോലികള്‍ തേടുന്നത്.

ഇവരെ പിടികൂടുന്നതിനായി പോലീസിന്റെ പട്രോളിംഗ് ഊര്‍ജ്ജിതമാക്കുമെന്നു മുഹജിരി പറഞ്ഞു.ഇത്തരക്കാരെ കുറിച്ച് അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്നു അദ്ദേഹം ജനങ്ങളെ ഉണര്‍ത്തി.