റിയാദില്‍ കവര്‍ച്ചാ സംഘം പിടിയില്‍

0
3

 

1
കവര്‍ച്ചാ സംഘത്തില്‍ നിന്നും പോലീസ്‌ പിടിച്ചെടുത്ത ആയുധങ്ങള്‍

 

സൗദി അറേബ്യ: റിയാദില്‍ കാര്‍ മോഷണവും കവര്‍ച്ചയും നടത്തി വന്ന സംഘത്തെ പോലീസ്‌ പിടികൂടി.

യുവാക്കളായ നാല് ആഫ്രിക്കന്‍ വംശജരുടെ സംഘത്തെയാണ് നിരന്തര നിരീക്ഷണത്തിന് ഒടുവില്‍ വലയിലാക്കിയത്.ഇവരില്‍ നിന്നും കത്തികളും കോടാലികളും അടക്കമുള്ള മാരകായുധങ്ങളും കണ്ടെടുത്തു.

സ്വദേശികളെയും വിദേശികളെയും തെരുവില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചാണ് സംഘം കവര്‍ച്ചകള്‍ നടത്തിയിരുന്നത്. റിയാദില്‍ മാത്രം 40 ഓളം കാറുകള്‍ മോഷ്ടിച്ചതായും 80 ഓളം കവര്‍ച്ചകള്‍ നടത്തിയതായും പോലീസ്‌ പറഞ്ഞു. 

മാരകായുധങ്ങള്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയതായി കാണിച്ചു നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി പോലീസ്‌ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ഇരകളുടെ വിവരണങ്ങളില്‍ നിന്നും യുവാക്കളായ ആഫ്രിക്കന്‍ വംശജരാണ് കൃത്യങ്ങള്‍ നടത്തുന്നത് എന്ന് മനസ്സിലാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. തുടര്‍ന്ന് നിരവധി തെരുവുകളില്‍ നടത്തിയ നിരീക്ഷണത്തില്‍ നിന്നാണ് കുറ്റവാളികളെ പിടികൂടാനായത്.

തട്ടിയെടുത്ത കാറുകളില്‍ ഭൂരിഭാഗവും വില്‍പ്പന നടത്തിയതായി സംഘം പോലീസിനോട് വെളിപ്പെടുത്തി. വില്‍പ്പന നടത്തിയ കാറുകളില്‍ ചിലത് പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്.