«

»

Print this Post

വിരലടയാള കേന്ദ്രത്തില്‍ വിദേശികളെ മര്‍ദ്ദിച്ച ജവാസാത്‌ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

 

1

 

സൗദി അറേബ്യ: ജിദ്ദ ജവാസാതിലെ വിരലടയാള കേന്ദ്രത്തില്‍ വിരലടയാളം നല്‍കാനെത്തിയ വിദേശികളെ ബെല്‍റ്റ്‌ കൊണ്ട് മര്‍ദ്ദിച്ച ജവാസാത്‌ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ്‌ ബിന്‍ നായിഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്.

ഉദ്യോഗസ്ഥന്‍ വിദേശികളെ മര്‍ദ്ദിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടനെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ അമീര്‍ നായിഫ്‌ ഉത്തരവിടുകയായിരുന്നു.

സംഭവത്തെ നിര്‍ഭാഗ്യകരമെന്നു ആഭ്യന്തര മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചു. ഒറ്റപ്പെട്ട സംഭാവമാണെങ്കിലും ഇത് സുരക്ഷാ ജോലിയുടെ മൂല്യങ്ങളെയും നിയമങ്ങളെയും ഇല്ലാതാക്കുന്നു.ഏതു സാഹചര്യത്തില്‍ ആയാലും ഇത്തരം പെരുമാറ്റങ്ങള്‍ സ്വീകാര്യമല്ലെന്ന് വക്താവ് വ്യക്തമാക്കി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് വക്താവ് അറിയിച്ചു. അതിനു ശേഷം നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കും.

വിരലടയാള കേന്ദ്രത്തില്‍ എത്തിയ വിദേശികളെ ജവാസാത്‌ ഉദ്യോഗസ്ഥന്‍ ബെല്‍റ്റ്‌ ഉപയോഗിച്ച് അടിക്കുകയും പരുഷമായ ഭാഷയില്‍ പുറത്തു പോകാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.ഇത് സ്വദേശികളുടെ ഇടയിലും വിദേശികളുടെ ഇടയിലും വന്‍തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തന്റെ വേലക്കാരിയുടെ വിരലടയാളം നല്‍കുന്നതിന് വേണ്ടി ജവാസാത്‌ വിരലടയാള വിഭാഗത്തില്‍ എത്തിയ സൗദി പൌരന്‍ മുഹമ്മദ്‌ താജ്‌ ആണ് പ്രസ്തുത രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.

 

Permanent link to this article: http://pravasicorner.com/?p=10271

Copy Protected by Chetan's WP-Copyprotect.