നവയുഗം നിയമ സഹായ വേദി നൂറ് വാരങ്ങള്‍ പിന്നിട്ടു

0
1

1 

ദമ്മാം: നവയുഗം സാംസ്കാരികവേദി നിയമ സഹായ വേദിയുടെ നൂറാം വാരാഘോഷം ദമ്മാം നെസ്റ്റൊ ഹാളിൽ വച്ച് നടന്നു. ആയിരക്കണക്കിന് പ്രവാസികൾക്ക് തുണയായ നിയമസഹായവേദി നയിക്കുന്ന നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിനെ ചടങ്ങിൽ ആദരിച്ചു.

എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട വിവിധ രാജ്യക്കാരായ നിരാലംബരായ പ്രവാസികള്‍ക്ക് കൈത്താങ്ങ്‌ ആകാന്‍ നവയുഗം നിയമ സഹായവേദിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിയമ സഹായവേദി ആരംഭിച്ചു മാസങ്ങള്‍ക്കകം തന്നെ നൂറുകണക്കിന് ആളുകളാണ് സഹായത്തിനായി നവയുഗം നടത്തുന്ന അദാലത്തില്‍ വന്നുകൊണ്ടിരുന്നത്. ആളുകളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ടോക്കന്‍ സമ്പ്രദായത്തിലാണ് നവയുഗം നിയമസഹായവേദി പ്രവര്‍ത്തിച്ചുവരുന്നത്.

ടോക്കന്‍ ലഭിക്കാതെ വരുന്നവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടെലഫോണിലൂടെയും നവയുഗം നിയമസഹായവേദിയുടെ സഹായം നല്‍കി വരുന്നു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ അക്ഷീണമായ പ്രവര്‍ത്തന ഫലമായി നിരവധി കേസുകള്‍ വിജയകരമാക്കുവാന്‍ നവയുഗത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് ആറു മണി മുതല്‍ ദമ്മാം നെസ്റ്റോ ഹാളില്‍ വെച്ചാണ് ഇപ്പോള്‍ നവയുഗം നിയമസഹായവേദി അദാലത്ത് നടന്നുവരുന്നത്.

നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകതിന്റെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തില്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂചെടിയില്‍, ഷിബുകുമാര്‍ തിരുവനന്തപുരം, മണികുട്ടന്‍ പെരുമ്പാവൂര്‍, സഫിയ അജിത്‌ എന്നിവരും നിയമ സേവനങ്ങള്‍ക്കും, സംശയങ്ങള്‍ക്കും സഹായമായി പ്രവര്‍ത്തിക്കുന്നു. 

നിയമ സഹായവേദിയുടെ നേതൃത്വത്തിനായി റിയാസ്‌ ഇസ്മയില്‍, സലിം കൊല്ലം, അന്‍സാരി സലാം എന്നിവര്‍ പ്രവര്‍ത്തന സജ്ജരായുണ്ട്. നിതാഖാത്ത് മൂലം കഷ്ട്ടപ്പെടുന്നവര്‍ക്ക് സഹായത്തിനായി കൂടുതല്‍ ദിവസങ്ങളിലേയ്ക്ക് നവയുഗം നിയമ സഹായവേദി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

 സലിം കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഓപ്പറേഷന്‍ മാനേജര്‍ സഹദ് നീലിയത്ത്, നെസ്റ്റോ ഡി.ജി.എം രാമദാസ്‌, കൊല്ലം കൂട്ടായ്മ്മ (പൈതൃകം) വൈസ്‌.പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നൗഷാദ്‌ തഴവ, നവയുഗം സാംസ്കാരികവേദി പ്രസിഡന്റ്‌ ഉണ്ണി പൂചെടിയില്‍ എന്നിവര്‍ സംസാരിച്ചു, മെഹബൂബ്‌ കോന്നി സ്വാഗതവും നവാസ്‌ ചാന്നാങ്കര നന്ദിയും പറഞ്ഞു.

കെ.ആര്‍ അജിത്‌, അജിത്‌ ഇബ്രാഹിം, സാജന്‍ കണിയാപുരം, ഷിബുകുമാര്‍ തിരുവനന്തപുരം, റിയാസ്‌ ഇസ്മയില്‍, അന്‍സാരി സലാം, ദിലീപ്‌ വെള്ളല്ലൂര്‍, എം.എ വാഹിദ്‌ കാര്യറ, അഷ്‌റഫ്‌ കല്ലായി, റെജി സാമുവേല്‍, ലാലു ശക്തികുളങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.