«

»

Print this Post

HAFIZ PROGRAM: എന്താണ് ‘ഹാഫിസ്‌’ പദ്ധതി?

നിതാഖാത്‌ പദ്ധതിയോട് അനുബന്ധിച്ച് സ്വദേശികള്ക്ക് വേണ്ടി തയ്യരാക്കപ്പെട്ടതാണ് ‘ഹാഫിസ്‌’ പദ്ധതി. 2011 മാര്‍ച്ച് മാസത്തില്‍ തൊഴിലില്ലാത്ത സ്വദേശി യുവജനങ്ങള്ക്ക് വേണ്ടി അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച പദ്ധതിയാണിത്.

രാജ്യത്തെ തൊഴില്‍ രഹിതരായ പതിനഞ്ചു ലക്ഷത്തോളം വരുന്ന യുവതീ യുവാക്കളില്‍ ഏഴു ലക്ഷത്തോളം പേര്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആകും. ഈ പദ്ധതി മൂലം രാജ്യത്തെ തൊഴിലില്ലായ്മ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരാനാണ് അധികൃതര്‍ ലക്‌ഷ്യമിടുന്നത്. ഇതനുസരിച്ച് ഇരുപതിനും മുപ്പത്തി അഞ്ചിനും  ഇടയ്ക്കു പ്രായമുള്ള തൊഴിലില്ലാത്ത സ്വദേശി യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും, തൊഴില്‍ ലഭിക്കുന്നത് വരെ പ്രതി മാസ തൊഴില്‍ പരിശീലനവും ലഭിക്കും.

തൊഴിലില്ലായ്മാ വേതനം ആയിട്ടല്ല മറിച്ചു പുതിയ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പ്രോല്സാഹനമായിട്ടാണ് ഈ തുക ലഭിക്കുക. തൊഴില്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് ഒരു തവണ ഇരുന്നൂറു റിയാല്‍ വീതം കുറയ്ക്കും. അപേക്ഷകനെകുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പുതുക്കുക, തൊഴില്‍ ലഭിക്കുന്നതിനു വേണ്ടി നിരന്തരം കമ്പനികളുമായി ബന്ധപ്പെടുകയും അപേക്ഷകള്‍ അയക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അപീക്ഷകന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകണം.

ഓണ്‍ലൈന്‍ വഴിയാണ് ഇതിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മുഹറം ഒന്ന് (നവംബര്‍ 26) മുതല്‍ ഇത് നടപ്പാക്കി തുടങ്ങി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍മെന്റ്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍, സോഷ്യല്‍ വെല്ഫെയര്‍ വകുപ്പില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടികൊണ്ടിരിക്കുന്നവര്‍,രാജ്യത്തു സ്ഥിരമായി താമസിക്കാത്തവര്‍, ചേംബറില്‍ അംഗത്വം ഉള്ളവര്‍ എന്നിവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണ്.

വിവാഹിതര്‍ക്കും, നിബന്ധനകള്‍ പൂര്ത്തിയാക്കിയ യൂനിവേര്സിറ്റി വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.ഇവര്ക്ക് രണ്ടായിരം റിയാല്‍ വരെ അര്‍ഹതക്കനുസരിച്ചു ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. ഡിസംബര്‍ മുപ്പത്തി ഒന്ന് മുതല്‍ (സഫര്‍ ആറു) ഈ തുകകള്‍ വിതരണം ചെയ്തു തുടങ്ങും.

Permanent link to this article: http://pravasicorner.com/?p=104

Copy Protected by Chetan's WP-Copyprotect.