«

»

Print this Post

കുവൈറ്റില്‍ കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിച്ചാല്‍ 5 ദീനാര്‍ പിഴ

 

1

 

കുവൈറ്റ്: ചെറിയ കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നവര്‍ക്ക് 5 ദീനാര്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ നാസര്‍ ബാസലയിബ്‌ വ്യക്തമാക്കി. 

വാഹനമോടിക്കുന്നവരില്‍ ചിലര്‍ ചെറിയ കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെടുന്നുണ്ട്. ചിലര്‍ ചെറിയ കുട്ടികള്‍ക്ക് വാഹനത്തിന്‍റെ സ്റ്റിയറിംഗ്സ് കൈകാര്യം ചെയ്യാന്‍ കൂടി അനുവദിക്കുന്നു.ഇത് അത്യന്തം അപകടകരമാണ്. 

13 വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുത്താന്‍ പാടില്ല. ആ പ്രായത്തിലുള്ള കുട്ടികളെ വാഹനത്തിന്റെ പുറകില്‍ ഇരുത്തുകയും സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു കൊടുക്കുകയും വേണം.

ചെറിയ കുട്ടികള്‍ക്കായി വാഹനത്തില്‍ ബേബി സീറ്റ്  ഘടിപ്പിക്കണമെന്നു ഗതാഗത നിയമത്തില്‍ നിര്‍ബന്ധമായി പറയുന്നില്ല. അതിനാല്‍ അങ്ങിനെ ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുകയുമില്ല. എന്നാല്‍ കുട്ടികളുടെ കൂടുതല്‍ സുരക്ഷിതത്വത്തിനായി ബേബി സീറ്റ്‌ ഘടിപ്പിക്കുന്നതാണ് ഉത്തമമെന്നു അദ്ദേഹം വിശദീകരിച്ചു.

 

Permanent link to this article: http://pravasicorner.com/?p=10475

Copy Protected by Chetan's WP-Copyprotect.