കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സിനു വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും നല്‍കുന്ന ഇളവുകള്‍ റദ്ദാക്കും

 

1

 

കുവൈറ്റ്‌: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും നല്‍കുന്ന ഇളവുകള്‍ ഇല്ലാതാക്കി കുവൈറ്റ്‌ ട്രാഫിക്ക് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. കുടുംബ വിസയിലും വിദ്യാര്‍ഥി വിസയിലും എത്തി തൊഴില്‍‍ വീസയിലേക്ക് മാറിയവരുടെ ലൈസന്‍‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്‍ ഫതാഹ് അല്‍ അലി വ്യക്തമാക്കി.

വിദ്യാര്‍ത്ഥി വിസയില്‍ വന്നു ബിരുദം എടുത്തു തൊഴില്‍ വിസയിലേക്ക് മാറിയ വിദ്യാര്‍ത്ഥികളുടെയും കുടുംബ വിസയില്‍ വന്നു തൊഴില്‍ വിസയിലേക്ക് മാറിയ വീട്ടമ്മമാരുടെയും ലൈസന്‍സുകള്‍ റദ്ദാക്കാനാണ് തീരുമാനം.

ഇത്തരം പ്രത്യേക ആവശ്യങ്ങള്‍ക്ക് നല്‍കിയ ലൈസന്‍സുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന് ട്രാഫിക്‌ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ കുടുംബ വിസയില്‍ തുടരുന്നവര്‍ക്ക് ലൈസന്‍സ്‌ തുടര്‍ന്നും ഉപയോഗിക്കാം.

പ്രതിമാസം 400 ദിനാര്‍ ശമ്പളവും. യൂനിവേഴ്സിറ്റി ബിരുദവും രാജ്യത്തു രണ്ടു വര്‍ഷം തികഞ്ഞവര്‍ക്കും ആണ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. എന്നാല്‍ എന്‍ജിനീയര്‍മാര്‍ക്കും,ഡോക്ടര്‍മാര്‍ക്കും,ന്യായാധിപന്മാര്‍ക്കും, അഭിഭാഷകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതില്‍ ഇളവുണ്ട്. ഇവര്‍ക്കൊപ്പം തന്നെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കും, വീട്ടമ്മമാര്‍ക്കും ഇളവ്‌ നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഇല്ലാതാക്കുന്നത്.

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ലൈസന്‍സ്‌ തിരിച്ചേല്‍പ്പിക്കണമെന്നും ഫതാഫ്‌ അലി അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കുന്ന പക്ഷം വീട്ടമ്മമാര്‍ക്ക് വീണ്ടും ലൈസന്‍സിനു അപേക്ഷിക്കാം.

 

Copy Protected by Chetan's WP-Copyprotect.