സൗദി അറേബ്യ: നവയുഗം നിതാഖാത് ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി

0
2

 

1
നിതാഖാത് ബോധവല്ക്കരണ ക്ലാസ്സില്‍ ഷാജി മതിലകം സംസാരിക്കുന്നു.

 

ദമ്മാം: നവയുഗം സാംസ്‌കാരിക വേദി ഖാദറിയ ഈസ്റ്റ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നിതാഖാത് ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി. നവയുഗം സാംസ്കാരികവേദി ജനറല്‍ സെക്രട്ടറി കെ.ആര്‍ അജിത്‌ ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.

യുണിറ്റ് രക്ഷാധികാരി എസ്.പ്രസന്നന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം നിതാഖാത് ബോധവല്‍ക്കരണ ക്ലാസ്സിനു നേതൃത്വം നല്‍കി.

ഉണ്ണി പൂചെടിയില്‍, സലിം കൊല്ലം, നവാസ്‌ ചാന്നാങ്കര, അഷ്‌റഫ്‌ തലശ്ശേരി, താജുദ്ദീന്‍ കെ.എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നവയുഗം ഖാദറിയ ഈസ്റ്റ് യുണിറ്റ് പ്രസിഡന്റ്‌ നഹാസ് എം.എസ് സ്വാഗതവും, ബിജു നല്ലില നന്ദിയും പറഞ്ഞു.

പദവി ശരിയാക്കല്‍ , സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍ , ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകല്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ആവശ്യമായ നിര്‍ദേശങ്ങളും, സഹായങ്ങളും, ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി നല്‍കാന്‍ ക്ലാസ്സിന് കഴിഞ്ഞു. നിയമക്കുരുക്കില്‍ പെട്ട എല്ലാ പ്രവാസികളും ഇളവുകള്‍ പ്രഖാപിച്ച സമയം ഉപയോഗപ്പെടുത്തി പദവി ശരിയാക്കി സുരക്ഷിതമാകണമെന്നു ക്ലാസ്സില്‍ സംസാരിച്ച സാമൂഹിക പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.

നിതാഖാത് എന്ന പരിഷ്‌കരണ നടപടികളും അതിന്റെ അനുബന്ധമായി സൗദി അറേബ്യയില്‍ താമസിക്കുന്ന അനധികൃത തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി അബ്ദുള്ള രാജാവ് നല്കിയ ഇളവുകള്‍ കൂടുതല്‍ പേരില്‍ എത്തിക്കാന്‍ എല്ലാ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം എന്ന് നവയുഗം അഭ്യര്‍ഥിച്ചു.

നിതാഖാത് എന്ന നിയമത്തേയും മറ്റ് നടപടിക്രമങ്ങളേയും കുറിച്ചുള്ള അജ്ഞതയും ആശങ്കയും പ്രവാസികള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുകയാണ്,  അതുകൊണ്ടുതന്നെ സാധാരണക്കാരെ ബോധവാന്മാരാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ നിതാഖാത് ബോധവല്‍ക്കരണ ക്ലാസുകളും, അദാലത്തും  ആരംഭിക്കാന്‍ നവയുഗം തീരുമാനിച്ചു.

എം.എ വാഹിദ്‌ കാര്യറ, സുല്‍ഫിക്കര്‍ പെരുമാതുറ, ബിജേഷ്,  മനാഫ്‌ തിരുവനന്തപുരം,  വിനീഷ്‌,  നാസിമുദ്ദീന്‍, അപ്പുക്കുട്ടന്‍.വി,  അനില്‍കുമാര്‍.പി, സൈമണ്‍.ഡി,  അജിത്‌.എ,  ഷാബു.കെ.ടി,  അബ്ദുല്‍ അസീസ്‌ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0569853837