«

»

Print this Post

കുവൈറ്റ് പരിശോധന: പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

 

1

 

കുവൈറ്റ്: താമസ – തൊഴില്‍ നിയമ ലംഘകരെ പിടി കൂടുന്നതിനായി ഊര്‍ജ്ജിതമായ പരിശോധനകള്‍ നടന്നു കൊണ്ടോഇരിക്കുകയാണ്. പലരും പരിശോധകരുടെ ക്രൂരവും സംസ്ക്കാര രഹിതവുമായ പെരുമാറ്റങ്ങളെ കുറിച്ച് പരാതി പ്പെടുന്നുണ്ട്. പലപ്പോഴും പരിഭ്രാന്തി മൂലവും ആവശ്യമായ മുന്‍ കരുതലുകള്‍ ഇല്ലാത്തതു മൂലം നിയമപരമായ രേഖകള്‍ ഉള്ളവര്‍ പോലും പിടിയിലാവുന്നു.

എന്നാല്‍ താഴെ പറയുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും പ്രായോഗികമായ കുറച്ചു മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്‌താല്‍ പരിശോധനയിലെ അപമാര്യാദകള്‍ കുറച്ചൊക്കെ ഒഴിവാക്കാന്‍ സാധിക്കും.

  • ദൂരെയുള്ള സ്ഥലത്തേക്കായാലും അടുത്തുള്ള സ്ഥലങ്ങളിലേക്ക് ആയാലും വീടിനു പുറത്തിറങ്ങുമ്പോള്‍ എപ്പോഴും നിങ്ങളുടെ സിവില്‍ ഐ.ഡി കൈവശം വെക്കുക. അരികെയുള്ള വീട് സന്ദര്‍ശിക്കുമ്പോഴോ, സാധനങ്ങള്‍ വാങ്ങുന്നതിന് അടുത്തുള്ള ഷോപ്പിലേക്ക് പോകുമ്പോഴോ താമസിക്കുന്ന ബില്‍ഡിങ്ങില്‍ നിന്ന് താഴെ  റോഡിലേക്ക് ഇറങ്ങുബോഴോ പോലും സിവില്‍ ഐ.ഡി കയ്യില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.  
  • സിവില്‍ ഐ.ഡി യിലെ വിലാസവും നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ വിലാസവും ഒന്നാണെന്ന് ഉറപ്പു വരുത്തുക.
  • ചോദ്യങ്ങള്‍ക്ക് ശാന്തമായി മറുപടി പറയുക. പരിശോധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഉത്തരങ്ങള്‍ ഒഴിവാക്കുക.
  • പരിശോധന സമയത്ത് പരിശോധകര്‍ വിവരങ്ങള്‍ ചോദിക്കുന്ന സമയത്ത് പരിഭ്രാന്തരാകരുത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരങ്ങള്‍ നല്‍കുക. പരിശോധകര്‍ നിങ്ങളുടെ സിവില്‍ ഐ.ഡി ചോദിച്ചാല്‍ അത് മാത്രം നല്‍കിയാല്‍ മതി. ഭാര്യയുടെയും കുട്ടികളുടെയും ഐ.ഡി കള്‍ കൂടി നല്‍കേണ്ടതില്ല. കൂടാതെ സിവില്‍ ഐ.ഡി ചോദിക്കുന്ന സമയത്ത് ഡ്രൈവിംഗ് ലൈസന്‍സും, പാസ്പോര്‍ട്ടും മറ്റും നല്‍കേണ്ടതില്ല. ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം അവ നല്‍കുക.
  • ഡ്രൈവിംഗ് ലൈസന്‍സ്‌ ചോദിക്കുമ്പോള്‍ നിങ്ങളുടേത് മാത്രം നല്‍കുക. ഭാര്യയുടേതും കൂടി നല്‍കിയാല്‍ ഒരു കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ലൈസന്‍സ്‌ ആവശ്യമില്ല എന്ന മുന്‍വിധി മൂലം അത് പിടിച്ചെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • വീടുകളില്‍ കയറി പരിശോധന നടത്തുന്ന സമയത്ത് പ്രസ്തുത ബില്‍ഡിങ്ങിലെ കാവല്‍ക്കാരനെയും കൂട്ടിയായിരിക്കും എത്തുക. പരിശോധകരാണെന്നു ബോധ്യമായാല്‍ അനാവശ്യമായ ചെറുത്തു നില്‍പ്പിന് ശ്രമിക്കുകയോ വാതില്‍ തുറക്കാതിരിക്കുകയോ ചെയ്യരുത്.ഔദ്യോഗികമായി പരിശോധനക്ക് അധികാരമുള്ളതിനാല്‍ വാതില്‍ തുറക്കാതിരുന്നാല്‍ കൂടുതല്‍ സംശയം തോന്നി തകര്‍ത്തു അകത്തു കടക്കാന്‍ സാധ്യത കൂടുതലാണ്.
  • കുടുംബവുമായി യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെയും വാഹനത്തിന്റെയും മുഴുവന്‍ രേഖകളും കൈവശം ഉണ്ടെന്നു ഉറപ്പു വരുത്തുക. ചെറിയ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, നിങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ കയ്യില്‍ കരുതുന്നത് കൂടുതല്‍ നല്ലതാണ്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പു വരുത്തുക.
  • നിങ്ങളുടെ താമസ സ്ഥലത്തിന് അടുത്തല്ലാതെ താമസിക്കുന്ന കൂട്ടുക്കാര്‍ക്കോ കുടുംബങ്ങള്‍ക്കോ ലിഫ്റ്റ്‌ കൊടുക്കുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കുക. അധികൃതരുടെ പരിശോധന ഉണ്ടാവുകായാണെന്കില്‍ താങ്കള്‍ അനധികൃത ടാക്സി സര്‍വീസ്‌ നടത്തുകയാണ് എന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.
  • എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ കൂട്ടുകാരുടെ വാഹനത്തില്‍ പോകുന്നതിനെക്കാളും ടാക്സി വിളിച്ചു യാത്ര ചെയ്യുന്നതാണ് നല്ലത്.

 

Permanent link to this article: http://pravasicorner.com/?p=10642

Copy Protected by Chetans WP-Copyprotect.