ഇന്റര്‍നെറ്റ്‌ ഫോണ്‍ കാര്‍ഡ്‌ വില്‍പ്പന, ജിദ്ദയില്‍ അഞ്ചു പേര്‍ പിടിയില്‍

0
1

 

 1

 

സൗദി അറേബ്യ: അനധികൃതമായ ഇന്റെര്‍ണറ്റ്‌ വോയ്പ്‌ കാള്‍ കാര്‍ഡുകളുടെ വില്‍പ്പന നടത്തിയതിനു അഞ്ചു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. സുലൈമാന്‍, ജലീല്‍, നൗഷാദ്, ഷക്കീര്‍, അഷറഫ്‌ എന്നിവരാണ് പിടിയിലായത്. ജിദ്ദയിലെ അസീസിയയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം ഇവര്‍ കാര്‍ഡ്‌ വില്‍പ്പന നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ കയറി പോലീസ്‌ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന 23,000 റിയാലിന്റെ ഇന്റെര്‍നെറ്റ് വോയ്പ്‌ കാര്‍ഡുകള്‍ കണ്ടെടുത്തു.

വോയ്പ്‌ സംവിധാനം ഉപയോഗിച്ചുള്ള ഇന്റെര്‍നെറ്റ് കോളുകള്‍ സൗദിയില്‍ അനധികൃതമാണ്. വോയ്പ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചു സ്മാര്‍ട്ട് ഫോണിലൂടെ സൗജന്യമായി ലോകത്തു എവിടേക്കും കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ഇന്റര്‍നെറ്റ്‌ കോളിംഗ് കാര്‍ഡുകള്‍ രാജ്യത്തു വ്യാപകമായി ഉപയോഗിക്കപ്പെദുന്നുണ്ട്.

ഇന്ത്യന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, നേപ്പാള്‍  തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ് രാജ്യത്തു കൂടുതലായി വോയ്പ്‌ കാര്‍ഡുകള്‍ ഉപയോഗോഗിക്കുന്നത് എന്നാണു അധികൃതരുടെ കണ്ടെത്തല്‍