«

»

Print this Post

ജിദ്ദ കോണ്‍സുലേറ്റില്‍ കലാപമുണ്ടാക്കിയതിന് പിടിയിലായ 78 ഇന്തോനേഷ്യക്കാരെ നാട് കടത്തും

 

1

 

സൗദി അറേബ്യ: ജിദ്ദയിലെ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റില്‍ കലാപം ഉണ്ടാക്കുകയും തീ വെക്കുകയും ചെയ്ത സംഭവത്തില്‍ സൗദി പോലീസ്‌ അറസ്റ്റ് ചെയ്ത 78 ഇന്തോനേഷ്യന്‍ പൌരന്മാരെ നാട് കടത്തുമെന്നു സൗദി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ഒരു സ്ത്രീ മരിക്കുകയും ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പോലീസ്‌ പിടി കൂടിയ ഇന്തോനേഷ്യക്കാരെയാണ് നാട് കടത്തുന്നത്.

ഇവരെ ജിദ്ദയിലെ തര്‍ഹീലില്‍ താമസിപ്പിച്ചിരിക്കുകയാനെന്നു ഇന്തോനേഷ്യന്‍ എംബസ്സി അധികൃതര്‍ സ്ഥിരീകരിച്ചു. തങ്ങളുടെ പൌരന്മാരെ നാട് കടത്തുന്നതിനോട് അനുഭാവമില്ലെങ്കിലും പ്രാദേശിക നിയമത്തെ മാനിക്കുമെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

അനധികൃത താമസക്കാരുടെ പദവി ശരിയാക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് തീ വെപ്പും കല്ലേറും നടന്നത്. പാസ്പോര്‍ട്ട് വിതരണം ചെയ്യുന്നതിനോട് അനുബന്ധിച്ച്‌ സംഭവ ദിവസം എണ്ണായിരത്തോളം ഇന്തോനേഷ്യന്‍ പൌരന്മാര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. 

Permanent link to this article: http://pravasicorner.com/?p=10698

Copy Protected by Chetan's WP-Copyprotect.