«

»

Print this Post

കുവൈറ്റില്‍ ഇന്ന് നടത്താനിരുന്ന രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

 

1

 

കുവൈറ്റ്‌: വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ ശിക്ഷ റദ്ദു ചെയ്തു. കൊലപാതകക്കേസില്‍ വധശിക്ഷക്കു വിധിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ ചെല്ലപ്പന്‍ കാളിദാസന്‍, സുരേഷ് സുന്ദരം എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്.

കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവരുടെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. 

ഇന്നായിരുന്നു (ചൊവ്വ) ഇവരുടെ വധശിക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇവരുടെ വധശിക്ഷ നടപ്പാക്കുന്നതിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. വധശിക്ഷ നടപ്പാക്കുന്ന വിവരം ഇന്ത്യന്‍ എംബസ്സിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകി എന്ന കാരണത്താലാണ് നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും കുവൈറ്റില്‍ വധശിക്ഷ നടപ്പിലാക്കി തുടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് മൂന്നു പേരെ തൂക്കിലേറ്റിയിരുന്നു.  രണ്ടു മലയാളികള്‍ അടങ്ങുന്ന 5 ഇന്ത്യക്കാര്‍ അടക്കം 44 പേര്‍ ഇനിയും കുവൈറ്റില്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ട്.

 

Permanent link to this article: http://pravasicorner.com/?p=10768

Copy Protected by Chetan's WP-Copyprotect.