«

»

Print this Post

തൊഴിലാളികളുടെ കുറവ് നികത്താന്‍…

നിതാഖാത്‌ പദ്ധതി പ്രകാരം തൊഴില്‍ സേനയിലുണ്ടാവുന്ന വിടവ് നികത്താന്‍ തൊഴില്‍ മന്ത്രാലയം എന്തെങ്കിലും പ്രായോഗിക നടപടികള്‍ ചെയ്യുന്നുണ്ടോ?

അധികൃതരുടെ അവകാശവാദപ്രകാരം പുതിയ പരിഷ്കരണങ്ങള്‍ നിയമപരമായുള്ള തൊഴിലാളികളുടെ വിടവ് നികത്താന്‍ പര്യാപ്തമാണ്.

അതായത് അപകട മേഖലയിലുള്ള ചുവപ്പ്, മഞ്ഞ കാറ്റഗറിയില്‍ ഉള്ള തൊഴിലാളികള്‍ക്ക് നിലവിലുള്ള സ്പോന്സറുടെ അനുമതി പത്രം കൂടാതെ തൊഴില്‍ സുരക്ഷിത മേഖലകളിലുള്ള കമ്പനികളിലേക്ക് മാറ്റാന്‍ സാധിക്കുന്നു. അത് പോലെ തന്നെ മഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് ആറു വര്‍ഷം വരെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി കൊടുക്കും. അതിനാല്‍ ആ സമയത്തിനുള്ളില്‍ അവര്‍ക്കും സുരക്ഷിത മേഖലകളില്‍ ഉള്ള കമ്പനികളിലേക്ക് മാറാന്‍ സാധിക്കും. മാത്രമല്ല സ്വദേശികള്‍ക്ക് വേണ്ടി മാറി വെക്കപ്പെട്ടിട്ടില്ലാത്ത ഏതു പ്രോഫെഷനിലേക്കും ഇവര്‍ക്ക് മാറാം.

പ്രോഫെഷന്‍ മാറ്റത്തിന് രണ്ടു വര്‍ഷം ഒരു സ്പോന്സരുടെ കീഴില്‍ ജോലി ചെയ്യണം എന്ന വ്യവസ്ഥയും ബാധകമല്ല. ഇത് കൊണ്ടൊക്കെ തന്നെ സുരക്ഷിത മേഖലകളില്‍ ഉള്ള കമ്പനികള്‍ക്ക് സൌദിയില്‍ നിന്ന് തന്നെ ആവശ്യമുള്ള തൊഴിലാളികളെ ലഭിക്കും എന്നാണ് കണക്ക് കൂട്ടല്‍. കൂടാതെ എക്സലന്റ് കാറ്റഗറിയില്‍ ഉള്ള കമ്പനികള്‍ക്ക് പ്രോഫെഷന്‍ നോക്കാതെ വിസ അനുവദിക്കുകയും ചെയ്യും.

ഇത് മൂലം തൊഴില്‍ സേനയില്‍ വരുന്ന വിടവുകള്‍ കുറച്ചൊക്കെ മാറ്റിയെടുക്കുകയും ചെയ്യാം. കൂടാതെ സ്വദേശി പൌരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ പരിശീലനങ്ങളും പ്രോല്സാഹനങ്ങളും നല്‍കി കൊണ്ട് അവരെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികളും തൊഴില്‍ മന്ത്രാലയം ആവിഷ്കരിക്കുന്നു.

 

Permanent link to this article: http://pravasicorner.com/?p=108

Copy Protected by Chetan's WP-Copyprotect.