തൊഴില്‍ മന്ത്രാലയ അനുമതിയില്ലാതെ ഹുറൂബുകാര്‍ക്ക് എയര്‍പോര്‍ട്ട് വഴി നേരിട്ട് എക്സിറ്റ് വിസയില്‍ പോകാം

0
1

 

1

 

സൗദി അറേബ്യ: 2008 നു ശേഷം ഹുറൂബ്‌ ആയി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ തന്നെ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ വഴി നേരിട്ട് എക്സിറ്റ് വിസയില്‍ രാജ്യം വിട്ടു പോകവുന്നതാണെന്നു കിഴക്കന്‍ മേഖലയിലെ ജവാസാത്‌ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്ന ഹുറൂബുകാര്‍ എയര്‍പോര്‍ട്ടില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനായി ജവാസത്തിലെ വിദേശി വകുപ്പിലെത്തി ഹുറൂബ്‌ റദ്ദാക്കണം. ഒരിക്കല്‍ വിരലടയാളം എടുത്തിട്ടുള്ളവരുടെതാണെങ്കില്‍ ഉടനെ പദവി ശരിയാക്കി നല്‍കും.അതിനു ശേഷം എയര്‍പോര്‍ട്ട് വഴി സ്വദേശത്തേക്ക് പോകാം.

അബ്ദുള്ള രാജാവ് നിയമ ലംഘകരുടെ പദവി ശരിയാക്കുന്നതിനായി അനുവദിച്ച സമയ പരിധി അവസാനിക്കാന്‍ 15 ദിവസം മാത്രം ബാക്കി നില്‍ക്കെ ഈ നടപടി നിരവധി ഹുറൂബുകാര്‍ക്ക് ആശ്വാസം നല്‍കും.