«

»

Print this Post

ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തൊഴിലാളികളുടെ അജ്ഞതയും നിര്‍ബന്ധാവസ്ഥയും സ്പോണ്‍സര്‍മാര്‍ മുതലാക്കുന്നു

 

1

 

സൗദി അറേബ്യ: ജൂലൈ മൂന്നിനു അവസാനിക്കുന്ന പദവി ശരിയാക്കുന്നതിനുള്ള ഇളവ്‌ സമയ പരിധി അവസാനിക്കുന്നതിനു മുന്‍പ് സ്പോണ്സര്‍ഷിപ്പ് മാറുന്നതിനും അതിനു സാധിക്കാതെ വരുന്ന അവസ്ഥയില്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകുന്നതിനും ശ്രമിക്കുന്നവരെ നിലവിലുള്ള സ്പോണ്‍സര്‍മാര്‍ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിച്ചു എന്ന് എഴുതി വാങ്ങുന്നതായി പല കോണുകളില്‍ നിന്നും പരാതികള്‍ ഉയരുന്നു.

ഭൂരിഭാഗം സ്പോണ്‍സര്‍മാരും ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല എന്ന് മാത്രമല്ല സ്പോസര്‍ഷിപ്പ് മാറുന്നതിനും എക്സിറ്റ് നല്‍കുന്നതിനും വന്‍ തുക അങ്ങോട്ട്‌ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. 

ചില സ്പോണ്‍സര്‍മാര്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുന്നതിനും ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിനും പകരമായാണ് മുഴുവന്‍ വര്‍ഷത്തെയും ഇ.എസ്.ബി (END OF SERVICE BENEFIT) അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചു എന്ന് എഴുതി വാങ്ങുന്നത്. 

ചിലര്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകുന്നവരെ തെറ്റിദ്ധരിപ്പിച്ചു വര്‍ഷാന്ത്യത്തില്‍ നല്‍കേണ്ട ലീവ് സാലറി (Annual Leave Salary or Vacation Salary) ‘മുഴുവന്‍ ആനുകൂല്യം’ എന്ന പേരില്‍ നല്‍കി വഞ്ചിക്കുന്നതായും കാണുന്നു.

ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ സേവന കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കേണ്ട നിര്‍ബന്ധിത ആനുകൂല്യമായ ഇ.എസ്.ബി യെ ക്കുറിച്ച് അറിയില്ല. അജ്ഞത മൂലം ലീവ് സാലറി മുഴുവന്‍ സര്‍വീസ്‌ ആനുകൂല്യമായി കരുതി അതു സ്വീകരിച്ചു നാട് വിടുന്നവര്‍ നിരവധിയാണ്. ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിട്ടുള്ളത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്. 

ലീവ് സാലറി എന്നാല്‍ വര്‍ഷം തോറും ലഭിക്കുന്ന വകുപ്പ് 109 അനുസരിച്ചുള്ള ‘അവധി ആനുകൂല്യവും’, ഇ.എസ്.ബി എന്നാല്‍ പ്രസ്തുത തൊഴിലുടമയുടെ കീഴിലുള്ള തൊഴില്‍ അവസാനിപ്പിക്കുമ്പോള്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന വകുപ്പ് 84 പ്രകാരവുമുള്ള ‘മുഴുവന്‍ സര്‍വീസ്‌ ആനുകൂല്യവും’ ആണ്.

ലീവ് സാലറിയും ഇ.എസ്.ബിയും രണ്ടാണ്. ലീവ് സാലറി വാര്‍ഷികാടിസ്ഥാനത്തില്‍ ലഭിക്കുന്നതും ഇ.എസ്.ബി സൗദിയിലെ ഒരു തൊഴിലുടമയുടെ കീഴിലെ തൊഴില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതും ആണ്.

ഇത് നിര്‍ബന്ധമായും മുന്‍കൂര്‍ ശമ്പളത്തോടു കൂടി അനുവദിച്ചു നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം കുറ്റം തെളിഞ്ഞാല്‍ തൊഴിലുടമയില്‍ നിന്നും അധികൃതര്‍ക്ക്‌ രണ്ടായിരത്തില്‍ കുറയാതെയും അയ്യായിരത്തില്‍ കൂടാതെയുമുള്ള സംഖ്യ പിഴയായി ഈടാക്കാം.

ഈ വാര്‍ഷിക അവധി തൊഴിലുടമയുടെ സമ്മതത്തോടു കൂടി അടുത്ത വര്‍ഷത്തേക്ക് മാറ്റി ഒരുമിച്ചെടുക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ അവധിക്കു പോകുമ്പോള്‍ ലഭിക്കുന്ന ഈ സംഖ്യയെ ആണ് പല പ്രവാസികളും ഇ.എസ്.ബി ആയി തെറ്റിദ്ധരിക്കുന്നത്.

 

Permanent link to this article: http://pravasicorner.com/?p=10887

Copy Protected by Chetan's WP-Copyprotect.