«

»

Print this Post

യു.എ.ഇ: നാട്ടിലേക്ക് പറഞ്ഞയക്കുന്ന കുഞ്ഞിനു താമസ രേഖ ആവശ്യമാണോ?

 

UAE Helpline -www.pravasicorner.com

 

യു.എ.ഇ യില്‍ കുടുംബമായി താമസിക്കുന്നു. ഭാര്യ ഗര്‍ഭിണിയാണ്.  പ്രസവ ശേഷം വിസ റദ്ദാക്കി കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ ഉദ്ദേശിക്കുന്നു. കുഞ്ഞു ജനിച്ചാല്‍ പറഞ്ഞയക്കുന്നതിനു മുന്‍പ് പ്രത്യേക Residence Permit  എടുക്കേണ്ടി വരുമോ?

യു.എ.ഇ യില്‍ ജനിക്കുന്ന ഒരു കുഞ്ഞിനു 120 ദിവസം വരെ ഇവിടെ കഴിയാനുള്ള അനുവാദം Naturalization & Residence വകുപ്പ് നല്‍കുന്നുണ്ട്. അത്രയും ദിവസത്തെ താമസത്തിന് കുട്ടിക്ക് പ്രത്യേക രേഖകള്‍ ആവശ്യമില്ല.

തുടര്‍ താമസം ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ സമയ പരിധിക്കകത്തു കുഞ്ഞിനു താമസ രേഖകള്‍ എടുക്കാം. അല്ലെങ്കില്‍ Naturalization & Residence വകുപ്പില്‍ നിന്ന് Leave Permit  ലഭ്യമാക്കി നാട്ടിലേക്ക് പറഞ്ഞയക്കാം.  

 

Permanent link to this article: http://pravasicorner.com/?p=10897

Copy Protected by Chetans WP-Copyprotect.