«

»

Print this Post

ഖത്തര്‍: കമ്പനി സിക്ക്‌ ലീവ് നല്‍കുന്നില്ല

 

QATAR LEGAL HELPLINE

 

ഖത്തറില്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനി അസുഖമായാല്‍ പോലും അവധി തരുന്നില്ല. അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകാതിരുന്നാല്‍ രണ്ടു ദിവസത്തെ ശമ്പളം കട്ട് ചെയ്യുന്നു. ഖത്തര്‍ തൊഴില്‍ നിയമ പ്രകാരം അസുഖം വന്നാല്‍ എത്ര ദിവസം അവധിക്കാണ് അര്‍ഹത ഉള്ളത് ?

 

ഖത്തര്‍ തൊഴില്‍ നിയമത്തില്‍ അസുഖ ബാധിതനായ ഒരാള്‍ക്ക്‌ അവധി നല്‍കുന്നതിനെ കുറിച്ച് വ്യക്തമായി തന്നെ പറയുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി തൊഴിലാളിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി നല്‍കേണ്ടത് തൊഴിലുടമയുടെ കടമയാണ്.

എന്നാല്‍ ജോലിക്ക് ചേര്‍ന്ന് മൂന്നു മാസത്തിനു ശേഷം മാത്രമാണ് ഒരു തൊഴിലാളി സിക്ക്‌ ലീവിന് അര്‍ഹനാവുന്നത്. തനിക്ക് ലീവെടുക്കാന്‍ തക്ക വിധം അസുഖം ഉണ്ടെന്നു അയാള്‍ തെളിയിക്കുകയും വേണം. അതിനായി തൊഴിലുടമ അംഗീകരിച്ച ഒരു ഡോക്ടറുടെ അടുത്ത് പോയി താന്‍ അസുഖ ബാധിതനാണെന്നും അതിനാല്‍ ജോലിയെടുക്കാന്‍ സാധിക്കില്ലെന്നും വിശ്രമം എടുക്കണമെന്നും കാണിക്കുന്ന രേഖ ഹാജരാക്കണം. 

ഈ രേഖ ഉണ്ടെങ്കില്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ശമ്പളത്തോട് കൂടിയ സിക്ക്‌ ലീവ് ലഭിക്കും.എന്നാല്‍ പൂര്‍ണ്ണ ശമ്പളത്തോട് കൂടിയ അവധി പരമാവധി രണ്ട് ആഴ്ച വരെ മാത്രമേ ലഭിക്കൂ. അതിനു ശേഷം അടുത്ത നാല് ആഴ്ച പകുതി ശമ്പളം ആയിരിക്കും ലഭിക്കുക. 

സിക്ക്‌ ലീവ് ഇതില്‍ കൂടുതല്‍ ആണെങ്കില്‍ ജോലിയില്‍ തിരിച്ചു വരുന്നത് വരെയോ രോഗം മൂലം രാജി വെക്കുകയോ ടെര്‍മിനേറ്റ് ചെയ്യുന്നത് വരെയോ ശമ്പളമില്ലാത്ത അവധി ആയിരിക്കും ഉണ്ടാവുക.

 

Permanent link to this article: http://pravasicorner.com/?p=10906

Copy Protected by Chetan's WP-Copyprotect.