«

»

Print this Post

എന്ത് കൊണ്ട് സൗദിയില്‍ ഇനി തൊഴിലാളിക്ക് കൂടിയ പ്രതിഫലം ലഭിക്കില്ല?

 

 1

 

സൗദി അറേബ്യയില്‍ പ്രൊഫെഷണല്‍ യോഗ്യതകള്‍ ഇല്ലാത്തവര്‍ക്ക് വലിയ തോതിലുള്ള ശമ്പളം ലഭിക്കുന്ന കാലം ഫ്രീ വിസയുടെ അസ്തമയത്തോടെ അവസാനിച്ചു. നിയമപരമായി കമ്പനികളിലേക്ക് സ്പോസര്‍ഷിപ്പ് മാറുന്ന തൊഴിലാളികള്‍ക്ക് ഇനി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നിശ്ചിത ശമ്പള സ്കെയില്‍ പ്രകാരം മാത്രമേ ശമ്പളം ലഭിക്കൂ. അതിനു വ്യക്തമായ കാരണവുമുണ്ട്.

മുന്‍പ് ഫ്രീ വിസയില്‍ ജോലിക്ക് വന്ന ഒരു തൊഴിലാളിക്ക് ഒരു നിശ്ചിത സംഖ്യ ശമ്പളമായി കൊടുത്തു കഴിഞ്ഞാല്‍ തൊഴിലുടമയുടെ ബാധ്യത അവിടെ അവസാനിക്കുമായിരുന്നു. സൗദി തൊഴില്‍ നിയമം അനുശാസിക്കുന്ന മറ്റൊരു ആനുകൂല്യവും തൊഴിലുടമകള്‍ ഫ്രീ വിസക്കാര്‍ക്ക് നല്‍കേണ്ടി വന്നിരുന്നില്ല. ശമ്പളത്തിന് പുറമേ വരുന്ന ചിലവുകളെല്ലാം സ്വയം വഹിച്ചു കൊള്ളണം എന്നായിരുന്നു ഫ്രീ വിസക്കാരനെ സംബന്ധിച്ചിടത്തോളം സ്വകാര്യ തൊഴില്‍ മേഖലയില്‍ നില നിന്നിരുന്ന അപ്രഖ്യാപിത നടപടിക്രമം.

അതിനാല്‍ തന്നെ ഫ്രീ വിസക്കാരന് കുറച്ചു കൂടുതല്‍ ശമ്പളം നല്‍കാനും തൊഴിലുടമകള്‍ തയ്യാറാവുമായിരുന്നു. മറ്റു തലവേദനകള്‍ ഒന്നുമില്ലാത്തതിനാല്‍ അത്തരക്കാരെ ജോലിക്ക് വെക്കുന്നതായിരുന്നു തൊഴിലുടമകള്‍ക്ക് ലാഭവും. അല്ലാത്ത പക്ഷം ജോലിക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തൊഴിലുടമകള്‍ കെട്ടിടങ്ങള്‍ വാടകക്കെടുക്കണം.  ജോലി സ്ഥലത്തേക്ക് ജോലിക്കാരെ എത്തിക്കാന്‍ വാഹനങ്ങള്‍ വാങ്ങണം. അവരുടെ നിയമ പരമായ രേഖകള്‍ എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള ഗവര്‍മെന്റ് ഫീസുകള്‍ അടക്കണം. അത്തരത്തിലുള്ള ഭരണപരവും ഓപ്പറേഷണലുമായ ചിലവുകള്‍ തൊഴിലുടമകള്‍ക്ക് ഫ്രീ വിസക്കാരെ ജോലിക്ക് വെച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

കൂടാതെ ഫ്രീ വിസ തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന യാതൊരു ആനുകൂല്യവും നല്‍കേണ്ടതുമില്ല. അത് കൊണ്ട് തന്നെ കൂടിയ ശമ്പളത്തിനായാലും കമ്പനികളും സ്ഥാപനങ്ങളും ഫ്രീ വിസ തൊഴിലാളികളെ നിര്‍ബാധം നിയമിച്ചു പോന്നു.

എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. ഫ്രീ വിസ സമ്പ്രദായത്തിന് അവസാനം കണ്ടു. കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോള്‍  അവര്‍ കമ്പനികളുടെ സ്വന്തം തൊഴിലാളികള്‍ ആയി മാറുന്നു. അതിനാല്‍ സൗദി തൊഴില്‍ നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കേണ്ടി വരും. അവര്‍ക്ക് നല്‍കുന്ന ബേസിക്‌ ശമ്പളം കൂടാതെ അവരുടെ എല്ലാ ചിലവുകളും തൊഴിലുടമകള്‍ തന്നെ സ്വയം വഹിക്കേണ്ടാതായും വരും.

ഇത് കൂടാതെ തൊഴില്‍ നിയമ ആനുകൂല്യങ്ങളായ വര്‍ഷാന്ത്യ അവധി നല്‍കേണ്ടി വരും. പ്രസ്തുത അവധിയുടെ ശമ്പളം മുന്‍കൂറായി നല്‍കണം. നാട്ടിലേക്ക് പോകുന്നതിനുമം തിരിച്ചും വിമാന ടിക്കെറ്റ് നല്‍കണം. സര്‍വീസ്‌ അവസാനിക്കുമ്പോള്‍ സേവനാനന്തര ആനുകൂല്യമായ ഇ.എസ്.ബി യും നല്‍കേണ്ടി വരും. അസുഖം കാരണമോ മറ്റോ തൊഴിലാളിക്ക് ജോലി ചെയ്യാന്‍ വയ്യാതായാല്‍ ചികില്‍സാ ചെലവ് ഇന്‍ഷൂറന്‍സ് വഹിക്കുമെന്കിലും തൊഴില്‍ ദിന നഷ്ടം തൊഴിലുടമ വഹിക്കണം.

പക്ഷെ അടിസ്ഥാന ശമ്പളത്തിന് പുറമേ കമ്പനികള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എല്ലാം കണക്കിലെടുക്കുമ്പോള്‍ തെറ്റില്ലാത്ത പാക്കേജ്‌ തന്നെയായിരിക്കും കമ്പനി തൊഴിലാളികള്‍ക്ക് ലഭിക്കുക. പണമായി ലഭിക്കില്ല എന്ന് മാത്രം.

 

Permanent link to this article: http://pravasicorner.com/?p=10930

Copy Protected by Chetans WP-Copyprotect.