സൗദിയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ക്ലിയറന്‍സ്‌ ലഭിക്കാതെ മടങ്ങുന്നവര്‍ കാരണം രേഖപ്പെടുത്തി വാങ്ങണം

 

 

1

 

സൗദി അറേബ്യ: തര്‍ഹീലില്‍ നിന്നും രേഖകള്‍ വാങ്ങി എയര്‍പോര്‍ട്ടില്‍ പോകുന്ന വിദേശികള്‍ അവിടെ ഏതെങ്കിലും കാരണവശാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ലഭിക്കാതെ മടങ്ങി വരേണ്ട അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ കാരണം അവിടെ നിന്ന് തന്നെ രേഖപ്പെടുത്തി വാങ്ങണമെന്നു തര്‍ഹീല്‍ വൃത്തങ്ങള്‍ അറിയിച്ചു. 

എയര്‍പോര്‍ട്ടിലെ തന്നെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഇതിനായുള്ള ഒരു ഫോം ഉണ്ടായിരിക്കും. അതില്‍ യാത്രക്കാരന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. അതില്‍ തന്നെ മടക്കി അയക്കാനുണ്ടായ കാരണം കൂടി രേഖപ്പെടുത്തി വാങ്ങണം.

ഈ രേഖ ഉണ്ടെങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ തര്‍ഹീല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പെട്ടെന്ന് സാധിക്കുമെന്ന് തര്‍ഹീല്‍ അധികൃതര്‍ വ്യക്തമാക്കി.

തര്‍ഹീലില്‍ നിന്നും മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ തങ്ങളുടെ എക്സിറ്റ് വിവരം പ്രത്യക്ഷമായി എന്നുറപ്പ് വരുത്തണം. അതിനു ശേഷം മാത്രമേ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ പാടുള്ളൂ.

 

You may have missed

Copy Protected by Chetan's WP-Copyprotect.