നിതാഖാത്‌ ഇനി ചില്ലറ വില്‍പ്പന മേഖലയിലേക്കും വ്യാപിപ്പിക്കും

0
1

 

1

 

സൗദി അറേബ്യ: നിതാഖാത്‌ പദ്ധതി അടുത്ത ഘട്ടമെന്ന നിലയില്‍ ചില്ലറ വില്‍പ്പന മേഖലയിലും കൂടി വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഫര്‍ണീച്ചര്‍ കടകള്‍, ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് ഷോപ്പുകള്‍ തുടങ്ങിയ നിരവധി ചില്ലറ വില്‍പ്പന മേഖലകളിലേക്ക് അടുത്ത ഘട്ടത്തില്‍ നിതഖാത് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹമ്മദ്‌ അല്‍ ഹുമൈദാന്‍ പറഞ്ഞു.

ഭൂരിഭാഗം വിദേശികളും ജോലി ചെയ്യുന്ന ചില്ലറ വില്‍പ്പന ശാലകളില്‍ കര്‍ശന സ്വദേശി വല്‍ക്കരണം നടപ്പിലാക്കുമ്പോള്‍ സ്വദേശികള്‍ക്ക് നല്‍കേണ്ടി വരുന്ന വലിയ ശമ്പളം വഹിക്കാന്‍ കഴിയാതാവുന്നതോടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് രാജ്യം വിടേണ്ടി വരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.