«

»

Print this Post

കുവൈറ്റില്‍ നിന്നും ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മലയാളി യുവതിയെ സൗദിയില്‍ എത്തിച്ചതായി സൂചന

 

1

 

സൗദി അറേബ്യ: കുവൈറ്റില്‍ നിന്നും ഇന്റര്‍പോള്‍ അറസ്റ്റ്‌ ചെയ്ത മലയാളി യുവതി സൗദി പോലീസ്‌ അധികൃതരുടെ കസ്റ്റഡിയില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി ഹൌസില്‍ സഫീര്‍ ഖാന്റെ ഭാര്യ നുസൈഫ ബീവിയാണ് റിയാദ്‌ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളതായി സൂചന ലഭിച്ചിട്ടുള്ളത്.

ഇവര്‍ മുന്‍പ് ജോലിയെടുത്തിരുന്ന സൗദി ഭവനത്തില്‍ നിന്ന് വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതുമായി സംബന്ധിച്ച് സ്പോണ്‍സര്‍ നല്‍കിയ പരാതിയിലാണ് ഇന്റര്‍പോള്‍ ഇവരെ അറസ്റ്റ്‌ ചെയ്തത്. ഈ മാസം 12 ന് കുവൈറ്റ് സുപ്രീം കോടതി ഓഫീസില്‍ വെച്ചാണ് അറസ്റ്റ്‌ രേഖപ്പെടുത്തിയത്. 2011 ലാണ് ദമ്മാമിലെ സ്വദേശിയുടെ ഭവനത്തില്‍ മോഷണം നടന്നത്.

കുവൈറ്റിലെ ദാന ടാര്‍ഖലീ ട്രേഡിംഗ് കമ്പനിയുടെ ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു നുസൈഫ ബീവി. ഭര്‍ത്താവ്  സഫീര്‍ഖാനും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. മുന്‍പ് മൂന്നു വര്‍ഷത്തോളം സൗദി അറേബ്യയിലെ ദാമ്മാമില്‍ ജോലി ചെയ്ത നുസൈഫ അവധിക്ക് വന്ന ശേഷം തിരികെ പോയിരുന്നില്ല. പിന്നീട് വിവാഹ ശേഷം ഭര്‍ത്താവ് അയച്ചു കൊടുത്ത വിസയില്‍ കുവൈറ്റിലേക്ക് പോകുകയായിരുന്നു.

സൗദിയില്‍ നിന്ന് അവധിക്കു പോയ നുസൈഫ തിരികെ വരാത്തതിലുള്ള ദേഷ്യം തീര്‍ക്കുകയാണ് സൗദി സ്വദേശി ചെയ്യുന്നതെന്നു നുസൈഫയുടെ റിയാദിലുള്ള സഹോദരന്‍ മുഹമ്മദ്‌ പറയുന്നു.

തന്റെ വീട്ടില്‍ തമിഴ്നാട്ടുകാരായ രണ്ടു വീട്ടു ജോലിക്കാര്‍ മോഷണം നടത്തിയെന്നും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കിയതും വീടിന്റെ താക്കോല്‍ കൈമാറിയതും നുസൈഫയാനെന്നാണ് സ്പോണ്‍സറുടെ ആരോപണം. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അവരെ കൂടി പ്രതിയാക്കിയത് എന്നും സ്പോണ്‍സര്‍ പറയുന്നു. നഷ്ട പരിഹാരമായി രണ്ടു ലക്ഷം റിയാല്‍ നല്‍കിയാല്‍ കേസ് ഒഴിവാക്കാന്‍ തയ്യാറാണ് എന്നാണു സ്പോണ്‍സറുടെ നിലപാട്.

 

Permanent link to this article: http://pravasicorner.com/?p=11011

Copy Protected by Chetan's WP-Copyprotect.