സൗദിയില്‍ ജോലി നഷ്ടപ്പെടുന്ന 1000 പേര്‍ക്ക് ലുലു ഗ്രൂപ്പ്‌ ജോലി നല്‍കുമെന്ന് യൂസഫ്‌ അലി

0
1

 

1

 

യു.എ.ഇ (ദുബൈ): സൗദിയിലെ പുതിയ തൊഴില്‍ നിയമ നടപടിക്രമങ്ങളില്‍ പെട്ട് ജോലി നഷ്ടപ്പെടുന്ന ആയിരം പേര്‍ക്ക് ലുലു ഗ്രൂപ്പ്‌ ജോലി നല്‍കുമെന്നു ഗ്രൂപ്പ്‌ മേധാവി എം.എ യൂസഫ്‌ അലി പറഞ്ഞു.ദുബൈയില്‍ ലുലു ആസ്ഥാനത്ത് പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 പേരെ തിരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റുള്ളവരുടെ റിക്രൂട്ടിംഗ് നടപടികള്‍ റമദാന്‍ മാസത്തിനു ശേഷം നടക്കും.

തന്റെ സ്വപ്ന പദ്ധതിയായ കൊച്ചിയിലെ  ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയിലും ഗള്‍ഫ്‌ രാജ്യങ്ങളിലെ നിയമ പ്രശ്നങ്ങളില്‍ പെട്ട് മടങ്ങി വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.  ലുലു ഗ്രൂപ്പ്‌ സൗദിയില്‍ തുടങ്ങുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മലയാളികള്‍ക്ക് മുന്‍ഗണന നല്‍കും.

വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടു തിരികെ വരുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നാം ഒരുക്കേണ്ടതുണ്ട്. വരും തലമുറകള്‍ പ്രവാസികളായി മാറാതിരിക്കാനും ഇത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം.

നിതാഖാത്‌ ഇളവ്‌ സമയ പരിധി നീട്ടിയ സൗദി രാജാവ് രാജാവിനോട് യുസുഫ് അലി നന്ദി പ്രകാശിപ്പിച്ചു. ഇക്കാര്യം അബ്ദുള്ള രാരാജാവിന്റെ മകനെ നേരില്‍ വിളിച്ചു അറിയിച്ചിട്ടുണ്ട്.