റമദാന്‍ മാസത്തില്‍ നോമ്പ് തുറ ഭക്ഷണം വില്‍ക്കുന്നവര്‍ക്ക് ദുബൈ മുനിസിപ്പാലിറ്റി നിയന്ത്രണം

0
1

 

1

യു.എ.ഇ (ദുബൈ): വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കുന്ന വേളയില്‍ ലഘു ഭക്ഷണം വില്‍ക്കുന്ന കടകള്‍ ഇതിനായി മുനിസിപ്പാലിറ്റിയില്‍ നിന്നും പ്രത്യേക അനുമതി ലഭ്യമാക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഭക്ഷണ നിയന്ത്രണ ബോര്‍ഡ്‌ ഡയരക്ടര്‍ ഖാലീദ്‌ ശരീഫ്‌ അറിയിച്ചു. 

മുനിസിപ്പാലിറ്റിയുടെ അല്‍ തവാര്‍ ഓഫീസില്‍ ആണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനായി 210 ദിര്‍ഹം അടച്ചു അപേക്ഷ നല്‍കണം. കാറ്ററിങ് കമ്പനികള്‍, ബേക്കറികള്‍, കഫതീരിയകള്‍, റെസ്റ്റോറന്റുകള്‍ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്.അനുമതി ലഭിക്കുന്നവര്‍ മുനിസിപ്പാലിറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ കടയില്‍ പ്രദര്‍ശിപ്പിക്കണം. 

വില്‍ക്കുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രം ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ വില്‍പ്പനയ്ക്ക് വെക്കാന്‍ പാടുള്ളൂ. റമദാന്‍ വ്രതം അവസാനിപ്പിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രം വില്‍പ്പന തുടങ്ങുകയും വ്രതം അവസാനിപ്പിച്ചതിനു ശേഷം വില്‍പ്പന അവസാനിപ്പിക്കുകയുംവേണം.ഭക്ഷണം വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിചിരിക്കണം

മുനിസിപ്പാലിറ്റിയുടെ ഉദ്യോഗസ്ഥന്മാര്‍ ഇത്തരം കടകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തും. നിയമ ലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഖാലീദ് ശരീഫ്‌ മുന്നറിയിപ്പ് നല്‍കി.