«

»

Print this Post

സൗദിയില്‍ പക്ഷി-മൃഗാദികളോട് ക്രൂരമായി പെരുമാറുന്നവര്‍ക്ക് നാല് ലക്ഷം റിയാല്‍ വരെ പിഴശിക്ഷ ലഭിക്കുന്ന പുതിയ നിയമം നിലവില്‍

 

1

 

സൗദി അറേബ്യ; മൃഗങ്ങളോടും പക്ഷികളോടും ക്രൂരമായി പെരുമാറുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ അനുശാസിച്ചു കൊണ്ട് പക്ഷി മൃഗ സംരക്ഷണത്തിനു കാര്‍ഷിക മന്ത്രാലയം രൂപം നല്‍കിയ നിയമം നിലവില്‍ വന്നു.

പക്ഷി മൃഗാദികളോട് ക്രൂരമായി പെരുമാറുന്നവര്‍ക്ക് നാല് ലക്ഷം റിയാല്‍ വരെ പിഴയും സ്ഥാപനം സ്ഥിരമായി അടപ്പിക്കുകയും ചെയ്യുന്ന ശിക്ഷാ വകുപ്പുകളാണ് നിയമത്തിലുള്ളത്.

വളര്‍ത്തു മൃഗങ്ങള്‍, ഓമന മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍, പക്ഷികള്‍, മല്‍സ്യങ്ങള്‍ എന്നിവകളെ സംബന്ധിച്ചും ഈ നിയമം ബാധകമാണ്.

പക്ഷി-മല്‍സ്യ-മൃഗാദികളെ വില്‍ക്കുകയും, വളര്‍ത്തുകയും, കശാപ്പ് ചെയ്യുകയും, പുനരുല്‍പ്പാദനത്തിനു വേണ്ടി സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും, സ്ഥലങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.  

നിയമ ലംഘകര്‍ക്ക് നാല് ലക്ഷം റിയാല്‍ വരെ ശിക്ഷ നല്‍കും. വര്‍ഷത്തില്‍ നാല് തവണ ഈ നിയമത്തിലെ വകുപ്പുകള്‍ ലംഘിക്കുന്ന മ്പനികളും സ്ഥാപനങ്ങളും സ്ഥിരമായി അടപ്പിക്കും.

സ്ഥാപനങ്ങളും കമ്പനികളും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റും സുരക്ഷിതവും ന്യായവുമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പു വരുത്തണം. പക്ഷി മൃഗാദികള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തുകയും വേണം. അതിന്റെ സംരക്ഷണത്തിനു യോഗ്യതയുള്ള ജീവനക്കാരെ ആവശ്യത്തിന് നിയമിക്കണം.

 

Permanent link to this article: http://pravasicorner.com/?p=11269

Copy Protected by Chetan's WP-Copyprotect.